കോൺഗ്രസ് യോഗം ബഹിഷ്കരിച്ച് തരൂർ

കോൺഗ്രസിന് വീണ്ടും പണി കൊടുത്ത് ശശി തരൂർ. ഇന്ന് രാവിലെ പ്രതിപക്ഷ നേതാവ് വിളിച്ചു ചേർത്ത കോൺഗ്രസ് എം പി മാരുടെ അവലോകന യോഗത്തിൽ പങ്കെടുക്കാതെ തിരുവനന്തപുരം എംപി.

പാർലമെൻ്റ് സമ്മേളനം തുടങ്ങുന്നതിന് മുന്നോടിയായി സോണിയ ഗാന്ധി ഈ മാസം ഒന്നിന് വിളിച്ചു ചേർത്ത മീറ്റിംഗും തരൂർ ബഹിഷ്കരി ച്ചിരുന്നു.

  നഗരത്തിൽ കളിക്കളങ്ങൾ ഓർമ്മയാകുന്നു; മൊബൈൽ മാറ്റിവെച്ചാൽ മക്കൾ എങ്ങോട്ട് പോകണം? കോൺക്രീറ്റ് വഴികളിൽ കുട്ടികാലം തളയ്ക്കപ്പെടുന്നു

തനിക്ക് യോഗത്തിൽ പങ്കെടുക്കാൻ അസൗകര്യമുണ്ടെന്ന് പാർട്ടി നേതൃത്വത്തെ മുൻകൂട്ടി തരൂർ അറിയിച്ചിരുന്നതായി എ എൻഐ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഛണ്ഡിഗഡിൽ നിന്നുള്ള കോൺഗ്രസ് എം പി മനീഷ് തിവാരിയും യോഗത്തിൽ പങ്കെടുക്കുന്നില്ല. നിലവിൽ കോൺഗ്രസിന് ലോക്സഭയിൽ 99 അംഗങ്ങളുണ്ട്.

ഇവരുടെ ഓരോരുത്തരുടേയും പാർലമെൻ്ററി പെർഫോർമൻസ് എങ്ങനെയുണ്ട് എന്ന് വിലയിരുത്താനായിട്ടാണ് രാഹുൽ യോഗം വിളിച്ചു ചേർത്തതെന്ന് ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്യുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഗരുഡ മാളിന് സമീപം അപ്പാർട്ട്മെന്റിൽ തീപിടിത്തം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  വോട്ടർ പട്ടിക പുതുക്കലിനിടെ ഉദ്യോഗസ്ഥന് മർദ്ദനം
[masterslider id="10"]

Related posts