റെക്കോര്‍ഡ് വേഗത്തില്‍; രാമോഹളളി റോഡ് റെയില്‍വേ ഗേറ്റിന് പകരം അടിപ്പാത നിര്‍മാണം അതിവേഗം

ബെംഗളൂരു: മൈസൂരു റോഡുമായി ബന്ധിപ്പിക്കുന്ന ചല്ലഘട്ട രാമോഹളളി റോഡ് റെയില്‍വേ ഗേറ്റിലെ അടിപ്പാത നിര്‍മ്മാണം റെക്കോര്‍ഡ് വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ ബെംഗളൂരു വികസന അതോറിറ്റി (ബിഡിഎ), റെയില്‍പാളത്തിന് കോണ്‍ക്രീറ്റ് ബോക്‌സ് സ്ഥാപിച്ചു.

ബോക്‌സ് പുഷിങ് സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് കോണ്‍ക്രീറ്റ് ബോക്‌സുകള്‍ ചുരുങ്ങിയ സമയത്തിനുളളില്‍ സ്ഥാപിച്ചത്.

  മേക്കേദാട്ടു പദ്ധതി: തമിഴ്‌നാടുമായി ചർച്ചയ്ക്ക് തയ്യാറാണെന്ന് കർണാടക മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ

രാമോഹളളി, ദൊഡ്ഡആല്‍മരം, നാടപ്രഭു കെംപഗൗഡ ലേഔട്ട് എന്നിവിടങ്ങളിലേക്ക് ഉളള പ്രധാന പാതയില്‍ റെയില്‍വേ ഗേറ്റിന് പകരമാണ് അടിപ്പാത നിര്‍മ്മിക്കുന്നത്. അടിപ്പാതയെ ബന്ധിപ്പിച്ചിട്ടുളള റോഡിന്റെ നിര്‍മാണം 3 മാസത്തിനുളളില്‍ പൂര്‍ത്തിയാകും.

മൈസൂരു റോഡിനെയും മാഗഡി റോഡിനെയും ബന്ധിപ്പിക്കുന്ന രാമോഹളളി റോഡ് നിര്‍ദിഷ്ട പെരിഫെറല്‍ റിങ് റോഡുമായും ബന്ധിപ്പിക്കുന്നുണ്ട്. അടിപ്പാത നിര്‍മ്മാണം നടക്കുന്നതിനാല്‍ രാമോഹളളി ഗേറ്റ് വഴിയുളള വാഹനങ്ങള്‍ ബദല്‍ പാതകളിലൂടെയാണ് കടത്തിവിടുന്നത്‌

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മലയാളികൾക്ക് ഓണസമ്മാനമായി കർണാടക ആർടിസി; മടിവാളയിൽ നിന്ന് കേരളത്തിലേക്ക് പുതിയ ബസ് സർവീസ് ആരംഭിക്കുന്നു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മദ്യവിലയെച്ചൊല്ലി തർക്കം, ഒടുവിൽ പൊട്ടിയത് ബിയർ കുപ്പി; മിന്നൽ ആക്രമണത്തിന്റെ ഞെട്ടലിൽ ജീവനക്കാർ!
[masterslider id="10"]

Related posts