വനംവകുപ്പ് രക്ഷിച്ച നാല് കടുവക്കുഞ്ഞുങ്ങളും ചത്തു

ബെംഗളൂരു : നാഗർഹോളെ കടുവ സംരക്ഷണ കേന്ദ്രത്തിന്റെ അതിർത്തിയിലുള്ള ഹുൻസൂർ ഗ്രാമത്തിൽനിന്ന് പിടിയിലായ കടുവക്കുഞ്ഞുങ്ങൾ വൈറസ് ബാധമൂലം ചത്തു.

അഞ്ച് മാസം പ്രായമുള്ള നാല് കടുവക്കുട്ടികളെയാണ് കഴിഞ്ഞമാസം 27-ന് വനം വകുപ്പ് പിടികൂടിയത്. തുടർന്ന് മൈസുരുവിലെ കൂർഗള്ളി മൃഗസംരക്ഷണ പുനരധിവാസ കേന്ദ്രത്തിൽ സംരക്ഷിച്ച് വരുകയായിരുന്നു.

ഫെലൈൻ പാൻ ലൂക്കോപീനിയ വൈറസ് മൂലമാണ് കുഞ്ഞുങ്ങൾ ചത്തതെന്ന് വനപാലകർ സ്ഥിരീകരിച്ചു. കഴിഞ്ഞ മൂന്ന് ദിവസത്തിനിടയിലാണ് നാല് കടുവക്കുട്ടികളും ചത്തത്.

  ഇന്നലെ പെയ്ത മഴയിലും ബെംഗളൂരുവിലെ റോഡുകൾ തടാകങ്ങളായി, അണ്ടർപാസുകൾ മുങ്ങി; നഗരം ഗതാഗതക്കുരുക്കിലായി

കാട്ടിൽ അമ്മയിൽനിന്ന് വേർപിരിഞ്ഞ് മൂന്ന് ദിവസത്തിനിടെ കടുവക്കുട്ടികൾക്ക് വൈറസ് ബാധയുണ്ടായിട്ടുണ്ടാകാമെന്ന് ഉദ്യോഗസ്ഥർ സംശയിക്കുന്നു. തള്ളക്കടുവ കൂട്ടിലായി നാല് ദിവസത്തിനുശേഷമാണ് കുഞ്ഞുങ്ങളെ കണ്ടെത്തുന്നത്.

ഒരു കുഞ്ഞിന് പനി വന്ന് വിറയ്ക്കാൻ തുടങ്ങിയപ്പോൾ, അതിനെ മറ്റുള്ളവരിൽനിന്ന് വേർപെടുത്തി ചികിത്സിക്കാൻ തുടങ്ങിയതായി ഹുൻസൂർ ഡിവിഷൻ ഡെപ്യൂട്ടി കൺസർവേറ്റർ ഓഫ് ഫോറസ്റ്റ് മുഹമ്മദ് ഫയാസുദ്ദീൻ പറഞ്ഞു. എന്നാൽ, ഡിസംബർ ആറിന് പെട്ടെന്ന് അത് ചത്തു.

തുടർ ദിവസങ്ങളിൽ മറ്റുള്ളവയുമെന്നും അദ്ദേഹം അറിയിച്ചു. എന്നാൽ, കേന്ദ്രത്തിലുള്ള തള്ളക്കടുവ ആരോഗ്യവതിയാണെന്നും അദ്ദേഹം അറിയിച്ചു. വന്യമൃഗ ആക്രമണം രൂക്ഷമായതിനെത്തുടർന്ന് സംസ്ഥാനത്ത് ഈ നാല് കുഞ്ഞുങ്ങൾ ഉൾപ്പെടെ 22 കടുവകളെയാണ് വനം വകുപ്പ് പിടികൂടിയത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ശക്തമായ മഴ വരുന്നു; ബുധനാഴ്ച വരെ നാലു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  തിരിച്ചുവരവിന് തിരിച്ചടി: വിനേഷ് ഫോഗട്ടിന് വിലക്കേർപ്പെടുത്തി ഗുസ്തി ഫെഡറേഷൻ
[masterslider id="10"]

Related posts

Click Here to Follow Us