ബന്ദിപ്പൂർ, നാഗർഹോള വന്യജീവി സങ്കേതങ്ങളിലെ ടൂറിസം സഫാരികൾ നിർത്തലാക്കാനുള്ള ആലോചനയുമായി കർണാടക സർക്കാർ

ബെംഗളൂരു : വന്യമൃഗ ആക്രമണത്തിൽ മനുഷ്യർ കൊല്ലപ്പെടുന്നതു കൂടിയതോടെ ബന്ദിപ്പൂർ, നാഗർഹോള വന്യജീവി സങ്കേതങ്ങളിലെ ടൂറിസം സഫാരികൾ നിർത്തലാക്കാനുള്ള ആലോചനയുമായി കർണാടക സർക്കാർ.

കടുവ, ആന ആക്രമണങ്ങളിൽ മൂന്നാഴ്ചയ്ക്കുള്ളിൽ അഞ്ചുപേരാണു കർണാടകത്തിൽ കൊല്ലപ്പെട്ടത്. മനുഷ്യ-വന്യജീവി സംഘർഷം നിയന്ത്രണ വിധേയമാക്കിയില്ലെങ്കിൽ ബന്ദിപ്പൂർ, നാഗർഹോള വന്യജീവി സങ്കേതങ്ങളിലെ ടൂറിസം സഫാരികൾ പൂർണമായും നിർത്തിവെക്കുമെന്നു കർണാടക വനംമന്ത്രി ഈശ്വർ ബി. ഖന്ദ്രെ അറിയിച്ചു.

ചാമരാജ നഗർ ജില്ലാപഞ്ചായത്ത് ഓഡിറ്റോറിയത്തിൽ വനം, റവന്യൂ, പോലീസ് ഉദ്യോഗസ്ഥരുടെ ഏകോപന യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

  ദീപാവലിക്ക് മുന്നോടിയായി പടക്കം പൊട്ടിക്കുന്നതിൽ നിയന്ത്രണവുമായി സംസ്ഥാനസർക്കാർ; മാർഗ രേഖകൾ ഇങ്ങനെ

വന്യജീവി ആക്രമണം കൈകാര്യം ചെയ്യുന്നതിനു വനംവകുപ്പ് ജീവനക്കാരുടെ കുറവ് ഒരു ഒഴികഴിവായി കാണാനാവില്ലെന്നു മന്ത്രി പറഞ്ഞു. സംഘർഷസാധ്യതയുള്ള പ്രദേശങ്ങൾ കൈകാര്യം ചെയ്യാൻ ആവശ്യത്തിന് ഉദ്യോഗസ്ഥരില്ലെങ്കിൽ, സഫാരിജോലിക്കായി നിയോഗിക്കപ്പെട്ട ജീവനക്കാരെ പുനർവിന്യസിക്കും. ഇതിനായി ടൂറിസം സഫാരികൾ നിർത്തലാക്കേണ്ടി വരുമെങ്കിൽ ഇതിനുള്ള നടപടി സർക്കാർ സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു.

വനമേഖലകളിൽ വർധിച്ചുവരുന്ന റിസോർട്ടുകളും സഫാരി പോലുള്ള വിനോദസഞ്ചാര പ്രവർത്തനങ്ങളും മനുഷ്യ-വന്യജീവി സംഘർഷം കൂടാൻ കാരണമാകുന്നതായി മുഖ്യമന്ത്രി സിദ്ധരാമയ്യ മൈസൂരുവിൽ മാധ്യമപ്രവർത്തകരോട് പ്രതികരിച്ചു. ഇത്തരം പ്രവൃത്തികൾ കാരണം കാട് കുറയുന്നു.

മാത്രമല്ല, കാടുകളിൽ വെള്ളത്തിന്റെയും ഭക്ഷണത്തിന്റെയും ക്ഷാമവും കടുവകളുടെയും പുള്ളിപ്പുലിയുടെയും വ്യാപനവും വന്യമൃഗങ്ങൾ ജനവാസ കേന്ദ്രങ്ങളിലേക്ക് പ്രവേശിക്കാൻ കാരണമാവുന്നുണ്ട്.

  മൂത്രമൊഴിക്കണമെന്ന് ആവശ്യം, പൊലീസ് കസ്റ്റഡിയില്‍ നിന്ന് കൈ വിലങ്ങുമായി പ്രതികള്‍ ചാടിപ്പോയി

വനമേഖലയിൽ നിയമവിരുദ്ധമായി പ്രവർത്തിക്കുന്ന റിസോർട്ടുകൾക്കെതിരേ നിയമനടപടി സ്വീകരിക്കും. ആവശ്യമെങ്കിൽ ടൂറിസ്റ്റ് സഫാരികളുടെ എണ്ണം കുറയ്ക്കുന്നതിനും പൂർണമായും നിർത്തലാക്കാനുമുള്ള ആലോചനയുമുണ്ട്. ഇതിനായി അടിയന്തര യോഗം ചേരുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഗുരുതര പ്രശ്നങ്ങൾ; നോക്കി ഇരിക്കേണ്ട വന്ദേഭാരത് സ്ലീപ്പർ ട്രെയിൻ സ്റ്റാൻഡ് വിടാൻ കുറച്ച് സമയം എടുക്കും

Related posts

Click Here to Follow Us