ഹെബ്ബാള്‍ – സില്‍ക്ക് ബോര്‍ഡ് തുരങ്കപാത; പരിസ്ഥിതി ആഘാതം ഉയര്‍ത്തി തേജ്വസി സൂര്യ

ബെംഗളൂരു: നിര്‍ദിഷ്ട ഹെബ്ബാള്‍ – സില്‍ക്ക് ബോര്‍ഡ് തുരങ്കപാതയുണ്ടാക്കാനിടയുളള പ്രത്യാഘാടവും ബദല്‍ മാര്‍ഗവും ചര്‍ച്ച ചെയ്യാന്‍ ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറുമായി കൂടിക്കാഴ്ച നടത്തുമെന്ന് ബിജെപി എംപ് തേജ്വസി സൂര്യ അറിയിച്ചു

പദ്ധതിയെ എതിർക്കുന്ന ബി ജെ പിയുടെ ബാംഗ്ലൂർ സൗത്ത് മണ്ഡലം എം പി തേജസ്വി സൂര്യ ഉപമുഖ്യമന്ത്രി ഡികെ ശിവകുമാറിനെ അടുത്ത ദിവസങ്ങളില്‍ കണ്ട് ബദല്‍ പദ്ധതികള്‍ ചർച്ച ചെയ്യുമെന്ന് അറിയിച്ചു.

ഉപമുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് അരമണിക്കൂർ സമയം ആവശ്യപ്പെട്ടിട്ടുണ്ട്. ടണല്‍ പദ്ധതിയുടെ പ്രത്യാഘാതങ്ങളും ബദല്‍ നിർദേശങ്ങളും ചർച്ച ചെയ്യും,” തേജസ്വി സൂര്യ പറഞ്ഞു. ലാല്‍ബാഗ് ബൊട്ടാണിക്കല്‍ ഗാർഡനിലൂടെ കടന്നുപോകുന്നതിനാലും കാർ ഉടമകള്‍ക്ക് മാത്രം ഉപയോഗിക്കാന്‍ കഴിയുന്ന തരത്തിലുള്ളതുമായതിനാലാണ് ടണല്‍ പദ്ധതിയെ താന്‍ എതിർക്കുന്നതെന്നാണ് എം പി വ്യക്തമാക്കുന്നത്.”പരിസ്ഥിതി ആഘാത പഠനം (EIA) നടത്തിയിട്ടില്ല.

  മാധ്യമങ്ങളിൽ നിന്ന് വിവരങ്ങൾ മറച്ചു വെക്കാൻ ശ്രമം:ൽ? ഉണ്ണികൃഷ്ണൻപോറ്റിയുമായി ബെംഗളൂരുവിലേക്കുള്ള തെളിവെടുപ്പിൽ അവ്യക്തമെന്ന് റിപ്പോർട്ട്

ഉദ്യോഗസ്ഥർ ശിവകുമാറിനെ ഇതിന്റെ പ്രത്യാഘാതങ്ങളെക്കുറിച്ച്‌ അറിയിച്ചിട്ടുണ്ടാകില്ല. നഗരത്തിന്റെ ക്ഷേമത്തിനായി പ്രവർത്തിക്കുന്ന ശിവകുമാർ, പ്രത്യാഘാതങ്ങള്‍ മനസ്സിലാക്കിയാല്‍ പദ്ധതി ഉപേക്ഷിക്കും,” തേജസ്വി സൂര്യ ആരോപിച്ചു. ചർച്ചയിലൂടെ പദ്ധതി ഉപേക്ഷിക്കാൻ ശിവകുമാറിനെ ബോധ്യപ്പെടുത്തുകയാണ് ലക്ഷ്യം. എന്നിട്ടും പദ്ധതിയുമായി മുന്നോട്ട് പോകാന്‍ തീരുമാനിച്ചാല്‍, ഹൈക്കോടതിയില്‍ കേസ് തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വിഷയത്തില്‍ നടൻ പ്രകാശ് ബെലവാഡി സമർപ്പിച്ച പൊതുതാല്‍പ്പര്യ ഹർജി ചൊവ്വാഴ്ച കോടതി പരിഗണിക്കുന്നുണ്ട്.എന്നാല്‍ തേജസ്വി സൂര്യുയുടെ എതിർപ്പ് കാര്യമാക്കുന്നില്ലെന്നാണ് ശിവകുമാറിന്റെ മറുപടി. എം പി നഗര വികസനത്തിനെതിരാണ്. കേന്ദ്രത്തില്‍ നിന്ന് 10 രൂപ പോലും ഫണ്ട് കൊണ്ടുവന്നിട്ടില്ലെന്നും അദ്ദേഹം ആരോപിച്ചു.

  നഗരം ഒന്നാം സ്ഥാനത്ത്; ബെംഗളൂരുവിൽ കാൽനടയാത്രക്കാരുടെ മരണസംഖ്യ വർദ്ധിച്ചു; കാരണം ഇതാ

“ഇത്തരം ആരോപണങ്ങള്‍ക്ക് മറുപടി പറയുന്നത് വലിയ കാര്യമല്ല, പക്ഷേ നഗരത്തിലെ ജനങ്ങള്‍ക്ക് അതുകൊണ്ട് പ്രയോജനമില്ല. ഞാൻ അദ്ദേഹത്തെ വിളിച്ചാല്‍, അദ്ദേഹം എന്നെ വിളിച്ചാല്‍ – നഗരത്തിലെ കുഴികള്‍ നികത്തുമോ? അദ്ദേഹം എന്ത് വേണമെങ്കിലും പറയട്ടെ, ഞാൻ മറുപടി പറയില്ല.” ഉപമുഖ്യമന്ത്രിക്ക് മറുപടിയായി എം പി പറഞ്ഞു. പെരിഫറല്‍ റിംഗ് റോഡ് (PRR), ബെംഗളൂരു സബർബൻ റെയില്‍ പദ്ധതികള്‍ക്ക് ബിജെപി പൂർണ പിന്തുണ നല്‍കിയിട്ടുണ്ടെന്ന് തേജസ്വി സൂര്യ ഓർമിപ്പിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  യുവാവിന് മുട്ടൻ പണി; ബിരിയാണി കഴിച്ച് കൈകഴുകാൻ പോയ തക്കത്തിന് വാട്സാപ്പിലൂടെ പരിചയപ്പെട്ട കാമുകി സ്കൂട്ടറുമായി മുങ്ങി;
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us