ബെംഗളൂരുവിൽ ഭൂമി തട്ടിപ്പ്: രാജീവ് ചന്ദ്രശേഖറിന്റെ പേരിൽ പരാതി

ഡൽഹി: ബി.ജെ.പി കേരള പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ 313 കോടിയുടെ ഭൂമി കുംഭകോണം നടത്തിയത് കോടതി മേൽനോട്ടത്തിൽ പ്രത്യേക അന്വേഷണ സംഘം(എസ്.ഐ.ടി) അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ഡൽഹി ഹൈകോടതി അഭിഭാഷകൻ കെ.എന്‍ ജഗദേഷ് കുമാര്‍ സുപ്രീംകോടതി ചീഫ് ജസ്റ്റിസിന് പരാതി നൽകി.

ബെംഗളൂരുവിൽ കർണാടക വ്യവസായമേഖലാ വികസനബോർഡിന്റെ ഭൂമി പാട്ടത്തിനെടുത്തശേഷം അനധികൃതമായി വിറ്റ് കോടികൾ തട്ടിച്ചെന്ന് ബിജെപി കേരള അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിന്റെ പേരിലുൾപ്പെടെ ആരോപണം.

ബി.പി.എല്‍ ഇന്ത്യ ലിമിറ്റഡ്, അജിത് ഗോപാല്‍ നമ്പ്യാര്‍, അഞ്ജലി രാജീവ് ചന്ദ്രശേഖര്‍, രാജീവ് ചന്ദ്രശേഖര്‍, മുന്‍ മന്ത്രി കട്ട സുബ്രഹ്‌മണ്യ നായിഡു എന്നിവര്‍ക്കെതിരെ കർണാടകയിലെ കോൺഗ്രസ് സർക്കാർ, കർണാടക ലോക് അദാലത്, കർണാടക ഹൈകോടതി, സി.ബി.ഐ, ഇ.ഡി എന്നിവർക്ക് നൽകിയ പരാതികൾക്ക് പുറമെയാണ് സുപ്രീംകോടതി ചീഫ് ജസ്റ്റിസിനും അഭിഭാഷകൻ പരാതി സമർപ്പിച്ചത്.

  ഇറാനിലെ വമ്പൻ പാലം തകർത്ത് യുഎസ്-ഇസ്രയേൽ ആക്രമണം; നിരവധി മരണം, 'ഇതൊരു തുടക്കം മാത്രം' എന്ന് ട്രംപ്

ബി.പി.എൽ കളർ ടെലിവിഷൻ ട്യൂബുകളും ബാറ്ററികളും ഉണ്ടാക്കാനെന്ന് പറഞ്ഞ് കെ.ഐ.എ.ഡി.ബി (കര്‍ണാടക ഇന്‍ഡസ്ട്രിയല്‍ ഏരിയ ഡവലപ്‌മെന്റ് ബോര്‍ഡ്) 1995-ൽ കർഷകരിൽ നിന്ന് തുഛവിലക്ക് ഏറ്റെടുത്തു നൽകിയ 175 ഏക്കറിൽ 149 ഏക്കർ ഭൂമി ബാങ്ക് ഓഫ് ബഹ്റൈനിലും ബാങ്ക് ഓഫ് കുവൈത്തിലും 2004-ൽ പണയം വെച്ചുവെന്ന് പരാതിയിലുണ്ട്.

വ്യവസായമുണ്ടാക്കാൻ എന്ന് പറഞ്ഞ് നേടിയെടുത്ത ഈ ഭുമി ബി.പി.എൽ ഇന്ത്യക്ക് വേണ്ടി വിൽപന നടത്താൻ കെ.ഐ.എ.ഡി.ബി ചുമതലയുണ്ടായിരുന്ന കർണാടക മന്ത്രി കട്ട സുബ്രഹ്മണ്യ നായിഡു അനുമതി നൽകിയെന്നും അങ്ങിനെ ആ ഭൂമി 275.47 ​കോടി രൂപക്ക് 2006-ൽ മാരുതി സുസുകിക്ക് വിറ്റുവെന്നും അഡ്വ. ജഗദേഷ് കുമാർ ബോധിപ്പിച്ചു. ഈ അനുമതി മന്ത്രിയിൽ നിന്ന് രാജീവ് ചന്ദ്രശേഖ​രൻ നേടിയെടുത്തത് തന്റെ രാഷ്​ട്രീയ ബന്ധമുപയോഗിച്ചാണെന്നും പരാതിയിലുണ്ട്.

  അടുത്ത 3 ദിവസത്തേക്ക് സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത; ബെംഗളൂരുവിൽ യെല്ലോ അലർട്ട്

അവ​ശേഷിച്ച ഭൂമിയിൽ 33 ഏക്കർ 2009-10 കാലയളവിൽ മാരുതി സുസുകിക്ക് 31 കോടി രൂപക്ക് വീണ്ടും വിറ്റു. ബാക്കി വന്ന 25 ഏക്കർ ഭൂമി 33.5 കോടി രൂപക്ക് 2011-ൽ ജിൻഡാൽ അലൂമിനിയം ലിമിറ്റഡിനും വിറ്റു.

വ്യവസായമുണ്ടാക്കാൻ ഭൂമി എന്ന പേരിൽ കര്‍ണാടക ഇന്‍ഡസ്ട്രിയല്‍ ഏരിയ ഡവലപ്‌മെന്റ് ബോര്‍ഡ് 55 വർഷത്തിനുള്ളിൽ ഏറ്റെടുത്ത 1,55,000 ഏക്കർ ഭൂമിയിൽ 70 ശതമാനം ഇത് പോലുള്ള റിയൽ എസ്റ്റേറ്റ് ഇടപാടുകൾക്കാണ് ഉപയോഗിച്ചതെന്നും പരാതിയിലുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ വീണ്ടും കനത്ത മഴ; നഗരം വെള്ളത്തിനടിയിൽ, ഈ ഭാ​ഗങ്ങളിൽ ഗതാഗതം സ്തംഭിച്ചു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us