ശബരിമല സ്വർണക്കൊള്ള കേസ്; ഉണ്ണികൃഷ്ണൻ പോറ്റിയുടെ വീട്ടിൽ നിന്നും സ്വർണം, സുപ്രധാന രേഖകൾ, ഹാർഡ് ഡിസ്ക്, എന്നിവ പിടിച്ചെടുത്തു; ബെംഗളൂരുവിളിക്കും തെളിവെടുപ്പിന് കൊണ്ടുവരും

തിരുവനന്തപുരം: ശബരിമലയിലെ സ്വർണക്കൊള്ള കേസിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റിയുടെ വീട്ടിൽ നിന്നും സുപ്രധാന രേഖകൾ, ഹാർഡ് ഡിസ്ക്, സ്വർണം, പണം എന്നിവ പിടിച്ചെടുത്ത് പ്രത്യേക അന്വേഷണസംഘം.

എട്ടു മണിക്കൂറിൽ അധികം നീണ്ടുനിന്ന പരിശോധനയിൽ ഉണ്ണികൃഷ്ണന്റെ വസ്തുവകകളുടെ രേഖകളും സംഘം പരിശോധന നടത്തി.

കഴിഞ്ഞദിവസം വൈകുന്നേരം നാലുമണിയോടെ വീട്ടിലെത്തിയ പ്രത്യേക അന്വേഷണസംഘം അർദ്ധരാത്രി 12. 30 ഓടെയാണ് വീട്ടിൽ നിന്നും മടങ്ങിയത്.

  ബെംഗളൂരുവിൽ 'സേഫ് ഫുട്പാത്ത്' കാമ്പയിൻ ശക്തം; 61 കിലോമീറ്റർ പാത കൂടി കൈയേറ്റങ്ങളിൽ നിന്ന് മുക്തമാക്കി

പുള്ളിമാൻ വില്ലേജ് ഓഫീസർ പഞ്ചായത്ത് വാർഡ് അംഗം എന്നിവരുടെ സാന്നിധ്യത്തിൽ ആയിരുന്നു പരിശോധന നടത്തിയിരുന്നത്. പിടിച്ചെടുത്ത സ്വർണങ്ങൾ തങ്ങൾ ഉപയോഗിക്കുന്നതാണെന്നാണ് കുടുംബം വ്യക്തമാക്കിയത്.

നിലവിൽ പോറ്റിയെ കസ്റ്റഡിയിൽ ചോദ്യം ചെയ്യുന്നത് നാലാം ദിവസവും തുടർന്നുകൊണ്ടിരിക്കുകയാണ്. തട്ടിപ്പിന് കൂടെ നിന്ന അന്നത്തെ ദേവസ്വം അഡ്മിനിസ്ട്രേറ്റർ മുരാരി ബാബുവിനെ ഉടൻ കസ്റ്റഡിയിലെടുക്കും.

ഇരുവരെയും ഒരുമിച്ച് ചോദ്യം ചെയ്തതിനു പിന്നാലെ ഹൈദരാബാദ്, ചെന്നൈ, ബെംഗളൂരുവിളിക്കും തെളിവെടുപ്പിന് കൊണ്ടുപോകും

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ കടുത്ത വെയിലിന് ആശ്വാസം; പലയിടങ്ങളിലും വീണ്ടും നേരിയ മഴയെത്തി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കാത്തിരിക്കുന്നത് വലിയ അപകടം; ഫോണിലെ ഒരു സന്ദേശം മാറ്റുന്നത് ഐ.ടി നഗരത്തിലെ അവിവാഹിതരായ യുവാക്കളുടെ ജീവിതം
[masterslider id="10"]

Related posts