അധികാരമാറ്റം: ശിവകുമാറുമായി കൂടിക്കാഴ്ച നടത്തി മല്ലികാർജുൻ ഖാർഗെ

ബെംഗളൂരു : കർണാടക മുഖ്യമന്ത്രിസ്ഥാനത്തിനായുള്ള പോര് തുടരുന്നതിനിടെ ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ കോൺഗ്രസ് ദേശീയാധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുമായി കൂടിക്കാഴ്ച നടത്തി.

ഖാർഗെയുടെ ബെംഗളൂരുവിലെ വസതിയിലെത്തിയായിരുന്നു സന്ദർശനം. സർക്കാർ രണ്ടരവർഷം പൂർത്തിയാക്കുന്ന അടുത്ത മാസം മുഖ്യമന്ത്രിസ്ഥാനം പ്രതീക്ഷിക്കുന്ന ശിവകുമാറിനോട് ക്ഷമയോടെ കാത്തിരിക്കാൻ ഖാർഗെ നിർദേശിച്ചെന്നാണ് സൂചന.

  ട്രാഫിക്കിൽ കുടുങ്ങില്ല, മെട്രോ സ്റ്റേഷനുകളിൽ ഇനി ജീവൻരക്ഷാ ആംബുലൻസുകളും ക്ലിനിക്കും റെഡി!

പാർട്ടിക്കുവേണ്ടി അധ്വാനിക്കുന്നവർക്ക് അതിനനുസരിച്ചുള്ള പരിഗണന ദേശീയ നേതൃത്വം നൽകുമെന്നും അറിയിച്ചിട്ടുണ്ട്. സിദ്ധരാമയ്യ മുഖ്യമന്ത്രിസ്ഥാനം വിട്ടുകൊടുക്കാൻ തയ്യാറല്ലാത്തതിനാൽ മുൻധാരണപ്രകാരമുള്ള അധികാരക്കൈമാറ്റം ഉടനുണ്ടായേക്കില്ല.

എന്നാൽ, അടുത്ത മുഖ്യമന്ത്രിസ്ഥാനത്തേക്ക് ശിവകുമാറിനെത്തന്നെയാകും പരിഗണിക്കുകയെന്ന് ഖാർഗെ വ്യക്തമാക്കിയിട്ടുണ്ടെന്നാണ് വിവരം.

അധികാരമാറ്റത്തിന്റെ പേരിൽ സിദ്ധരാമയ്യ-ശിവകുമാർ പക്ഷങ്ങൾ തമ്മിൽ പോര് രൂക്ഷമായതോടെ മൂന്നാമതൊരാളെ മുഖ്യമന്ത്രിസ്ഥാനത്തേക്ക് പരിഗണിക്കണമെന്ന തരത്തിൽ ചർച്ചയുയർന്നു.

ഈ സാഹചര്യത്തിലായിരുന്നു ഖാർഗെ-ശിവകുമാർ കൂടിക്കാഴ്ച.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  നടൻ സലിം കുമാർ ആശുപത്രിയിൽ; വെന്റിലേറ്റർ സഹായത്തോടെ ചികിത്സയിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts