ആമസോണിന്റെ 88 ലക്ഷം രൂപയുടെ സാധനങ്ങൾ മോഷ്ടിച്ച പ്രതികള്‍ ഹരിയാനയില്‍ അറസ്റ്റില്‍

ബെംഗളൂരു : ആമസോണിന്റെ 88 ലക്ഷം രൂപയുടെ സാധനങ്ങൾ മോഷ്ടിച്ച കേസിൽ ഉൾപ്പെട്ട ട്രക്ക് ഡ്രൈവർ ഉൾപ്പെടെയുള്ള നാല് പേരെ അറസ്റ്റ് ചെയ്ത് മഹാരാഷ്ട്ര പോലീസിന് കൈമാറി. വിലകൂടിയ മൊബൈൽ ഫോണുകൾ, ഹാർഡ് ഡ്രൈവുകൾ, കീബോർഡുകൾ, കുഞ്ഞുങ്ങളുടെ ഉൽപ്പന്നങ്ങൾ, മറ്റ് ഇലക്ട്രോണിക് വസ്തുക്കൾ എന്നിവയുൾപ്പെടെയുള്ള സാധനങ്ങൾ മോഷ്ടിക്കപ്പെട്ടു.

മുംബൈയില്‍ നിന്ന് ബെംഗളൂരുവിലേക്ക് 18 ലക്ഷം രൂപയുടെ ആമസോണ്‍ ഉല്‍പ്പന്നങ്ങളുമായി വരികയായിരുന്ന കണ്ടെയ്‌നര്‍ ആണ് കൊള്ളയടിക്കപ്പെട്ടത്. ഷോകീന്‍, നൂഹിലെ സബ്രാസില്‍ താമസിക്കുന്ന തയ്യാബ്, പല്‍വാലിലെ മാമോള ഗ്രാമത്തിലെ താമസക്കാരായ സല്‍മാന്‍, ഷാരൂഖ് എന്നിവരാണ് അറസ്റ്റിലായത്. സ്വകാര്യ കരാര്‍ കമ്പനിയാണ് ആമസോണില്‍ ബുക്ക് ചെയ്ത പാഴ്സലുകള്‍ കര്‍ണാടകയില്‍ എത്തിക്കുന്നത്.

  സി.ഇ.ടി പരീക്ഷക്കിടെ പൂണൂൽ അഴിപ്പിച്ചു: ബെംഗളൂരുവിൽ പ്രതിഷേധം ശക്തം

പാഴ്സലുകള്‍ കമ്പനിയുടെ വാഹനത്തില്‍ നിറച്ച് മുംബൈയില്‍ നിന്ന് ബെംഗളൂരുവിലേക്ക് കഴിഞ്ഞയാഴ്ച അയച്ചതായി മാനേജര്‍ പോലീസിനെ അറിയിച്ചു.ഡ്രൈവര്‍മാരായ മുവാരിക്, പങ്കജ് കുമാര്‍ എന്നിവരാണ് വാഹനം ഓടിച്ചിരുന്നത്. എന്നാല്‍, മുവാരികിനെ മയക്കുമരുന്ന് നല്‍കി ഉറക്കി പങ്കജ് കുമാര്‍ സുഹൃത്തുക്കളോടൊപ്പം കണ്ടൈയ്‌നര്‍ കര്‍ണാടകയിലെ ചിത്രദുര്‍ഗയില്‍ വെച്ച് കൊള്ളയടിക്കുകയായിരുന്നു.

  മൈസൂരു സിൽക്കിനായി പുലർച്ചെ 4 മണിക്ക് ക്യൂവിൽ നിന്ന് യുവതി; 6 മണിക്കൂർ കാത്തിരിപ്പ്; സാരി ക്രേസ് വൈറലാകുന്നു; വീഡിയോ കാണാം

തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് ചൊവ്വാഴ്ച ഹരിയാനയില്‍ നിന്ന് നാലുപേരെയും പിടികൂടിയത്. പ്രതികളില്‍ നിന്ന് മോഷ്ടിച്ച സാധനങ്ങള്‍ കൊണ്ടുപോകാന്‍ ഉപയോഗിച്ച ഒരു ട്രക്കും പോലീസ് കണ്ടെടുത്തു. എല്ലാ പ്രതികളെയും കര്‍ണാടക പോലീസ് സംഘത്തിന് കൈമാറിയെന്ന് അറിയാന പോലീസ് അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  വിവാഹത്തിന് മദ്യം വിളമ്പിയില്ല; വേദിയില്‍ വച്ച് വധുവരന്‍മാരെ തല്ലി അയല്‍വാസികള്‍
[masterslider id="10"]

Related posts

Click Here to Follow Us