മന്ത്രി പ്രിയങ്ക് ഖാർഗെയെ ഭീഷണിപ്പെടുത്തിയ കേസിൽ പ്രതി അറസ്റ്റിൽ

ബെംഗളൂരു : ആർ‌എസ്‌എസ് പ്രവർത്തനങ്ങൾ അവസാനിപ്പിക്കണമെന്ന് അഭ്യർത്ഥിച്ച മന്ത്രി പ്രിയങ്ക് ഖാർഗെയെ വിളിച്ച് ഭീഷണിപ്പെടുത്തിയ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു.

വിളിച്ചയാൾ മഹാരാഷ്ട്രയിലെ സോളാപൂർ സ്വദേശിയായ ദാനപ്പ എന്ന ദാനേഷ് ആണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. ബെംഗളൂരു, കലബുറഗി പോലീസ് സംയുക്തമായി നടത്തിയ ഓപ്പറേഷനിൽ ലാത്തൂരിൽ ദാനപ്പയെ അറസ്റ്റ് ചെയ്തു.

ആർ‌എസ്‌എസിനെക്കുറിച്ച് സംസാരിച്ചതിന് പ്രിയങ്ക് ഖാർഗെയെ ദാനപ്പ എന്ന ദാനേഷ് ഭീഷണിപ്പെടുത്തുകയും അധിക്ഷേപിക്കുകയും ചെയ്തിരുന്നു.

  പിറന്നാൾ കേക്കിൽ ചത്ത പല്ലി: കുട്ടികളടക്കം 11 പേർ ആശുപത്രിയിൽ; ഭക്ഷ്യസുരക്ഷയിൽ ആശങ്ക ശക്തം

ഇതുസംബന്ധിച്ച് മന്ത്രി പ്രിയങ്ക് ഖാർഗെയ്ക്ക് വേണ്ടി മനോഹർ എന്ന കോൺഗ്രസ് നേതാവ് ബെംഗളൂരുവിലെ സദാശിവനഗർ പോലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു.

ഈ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്ത് പ്രതിയെ അറസ്റ്റ് ചെയ്തു. ബെംഗളൂരുവിലെ സദാശിവനഗർ പോലീസും കലബുറഗി പോലീസും സംയുക്തമായി നടത്തിയ ഓപ്പറേഷനിൽ ലാത്തൂരിൽ ദിനേശിനെ അറസ്റ്റ് ചെയ്തത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  31 കിലോമീറ്ററിന് രണ്ടര മണിക്കൂർ; ബെംഗളൂരു ട്രാഫിക് കൂടുതൽ വഷളാകുന്നു'; തുറന്നടിച്ച് ഇൻഫോസിസ് സഹസ്ഥാപകൻ ക്രിസ് ഗോപാലകൃഷ്ണൻ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ആപ്പുകളിലെ ഈ 'സൈലന്റ് കില്ലർ' വില്ലനോ? ബെംഗളൂവിൽ ഇവയ്ക്ക് കർശന നിയന്ത്രണം വേണമെന്ന് ആവശ്യം
[masterslider id="10"]

Related posts