ബെംഗളൂരു : ആമസോണിന്റെ 88 ലക്ഷം രൂപയുടെ സാധനങ്ങൾ മോഷ്ടിച്ച കേസിൽ ഉൾപ്പെട്ട ട്രക്ക് ഡ്രൈവർ ഉൾപ്പെടെയുള്ള നാല് പേരെ അറസ്റ്റ് ചെയ്ത് മഹാരാഷ്ട്ര പോലീസിന് കൈമാറി. വിലകൂടിയ മൊബൈൽ ഫോണുകൾ, ഹാർഡ് ഡ്രൈവുകൾ, കീബോർഡുകൾ, കുഞ്ഞുങ്ങളുടെ ഉൽപ്പന്നങ്ങൾ, മറ്റ് ഇലക്ട്രോണിക് വസ്തുക്കൾ എന്നിവയുൾപ്പെടെയുള്ള സാധനങ്ങൾ മോഷ്ടിക്കപ്പെട്ടു. മുംബൈയില്‍ നിന്ന് ബെംഗളൂരുവിലേക്ക് 18 ലക്ഷം രൂപയുടെ ആമസോണ്‍ ഉല്‍പ്പന്നങ്ങളുമായി വരികയായിരുന്ന കണ്ടെയ്‌നര്‍ ആണ് കൊള്ളയടിക്കപ്പെട്ടത്. ഷോകീന്‍, നൂഹിലെ സബ്രാസില്‍ താമസിക്കുന്ന തയ്യാബ്, പല്‍വാലിലെ മാമോള ഗ്രാമത്തിലെ താമസക്കാരായ സല്‍മാന്‍, ഷാരൂഖ് എന്നിവരാണ് അറസ്റ്റിലായത്. സ്വകാര്യ…
Read MoreDay: 16 October 2025
മാലിന്യം തരംതിരിക്കാന്‍ യന്ത്രം; ട്രാന്‍സ്ഫര്‍ യൂണിറ്റ് അടുഗോഡിയില്‍
ബെംഗളൂരു: ഖരമാലിന്യം യന്ത്രസഹായത്തോടെ വേഗത്തില്‍ തരംതിരിക്കുന്ന ട്രാന്‍സ്ഫര്‍ യൂണിറ്റ് അടുഗോഡിയില്‍ പ്രവര്‍ത്തനം ആരംഭിച്ചു. ബെംഗളൂരു സോളിഡ് വേസ്റ്റ് മാനേജ്‌മെന്റ് ലിമിറ്റഡ് (ബിഎസ്ഡബ്യൂഎംഎല്‍) നിയന്ത്രണത്തിലുളള കേന്ദ്രത്തില്‍ പ്ലാസ്റ്റിക് , പേപ്പര്‍, ഗ്ലാസ്, ലോഹ മാലിന്യം തുടങ്ങിയവ വേഗത്തില്‍ തരംതിരിക്കാന്‍ സാധിക്കും. പ്രതിദിനം 4 ടണ്‍ മാലിന്യം ഇത്തരത്തില്‍ വേര്‍തിരിക്കാം. വാടുകളില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നും ഓട്ടോ ടിപ്പറുകളില്‍ ശേഖരിക്കുന്ന ഖരമാലിന്യം വാഹനങ്ങളില്‍ നിന്ന് ഇറങ്ങുന്നത് മുതല്‍ തരംതിരിക്കുന്നത് വരെ യന്ത്രസഹായത്തോടെയാണ്.
Read Moreലോകത്തിൽ ആദ്യമായി ശസ്ത്രക്രിയയില്ലാത്ത ഹൃദയ വാൽവ് മാറ്റിവയ്ക്കൽ ബെംഗളൂരുവിൽ വിജയകരമായി നടത്തി
ബെംഗളൂരു : ഹൃദയ സംബന്ധമായ പ്രശ്നങ്ങൾ ഉള്ള 65 വയസ്സുള്ള സ്ത്രീയയ്ക്ക് ശസ്ത്രക്രിയ കൂടാതെ ഹൃദയ വാൽവ് മാറ്റിവയ്ക്കൽ വിജയകരമായി നടത്തി .ബന്നാർഘട്ട റോഡിലുള്ള ഫോർട്ടിസ് ആശുപത്രിയിലാണ് ഈ സുപ്രധാന നേട്ടം കൈവരിച്ചത്, ലോകത്തിലെ ആദ്യത്തേതാണ് ഈ നേട്ടം. രോഗിക്ക് മുമ്പ് ഒരു സപ്പോർട്ട് റിംഗ് ഉപയോഗിച്ചിരുന്നു, എന്നാൽ ആവർത്തിച്ചുള്ള വാൽവ് പരാജയം അനുഭവപ്പെടുന്നതിനാൽ, തുറന്ന ഹൃദയ ശസ്ത്രക്രിയ വളരെ അപകടസാധ്യതയുള്ളതായി കണക്കാക്കി. അതിനാൽ, രോഗിക്ക് പരമ്പരാഗത ചികിത്സ സാധ്യമല്ലായിരുന്നു. തുറന്ന ഹൃദയ ശസ്ത്രക്രിയയ്ക്ക് പകരം, ട്രാൻസ്കത്തീറ്റർ മിട്രൽ വാൽവ് റീപ്ലേസ്‌മെന്റ് (TMVR) എന്ന…
Read More25 ട്രാന്‍സ്‌ജെന്‍ഡർമാർ ജീവനൊടുക്കാൻ ശ്രമിച്ചു
മധ്യപ്രദേശില്‍ 25 ട്രാന്‍സ്‌ജെന്‍ഡറുകള്‍ ഫിനൈല്‍ കഴിച്ച് ജീവനൊടുക്കാന്‍ ശ്രമിച്ചു. ഇന്‍ഡോറില്‍ ബുധനാഴ്ച്ച രാത്രിയോടെയായിരുന്നു സംഭവം. ഇവരെ മഹാരാജ യശ്വന്ത്‌റാവു ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ‘ഇരുപത്തിയഞ്ചോളം ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. അവര്‍ ഒരുമിച്ച് ഫിനൈല്‍ കഴിച്ചുവെന്നാണ് പറയുന്നത്. ഇത് സ്ഥിരീകരിക്കേണ്ടതുണ്ട്. ആരുടെയും നില ഗുരുതരമല്ല’, ആശുപത്രി സൂപ്രണ്ട് ഇന്‍ ചാര്‍ജ് ഡോ. ബസന്ത് കുമാര്‍ നിന്‍ഗ്വാള്‍ പറഞ്ഞു.
Read Moreബെംഗളൂരുവിൽ വിദ്യാർത്ഥിനിയെ കഴുത്തറുത്ത് കൊലപ്പെടുത്തി; സംഭവം പരീക്ഷ എഴുതി വീട്ടിലേക്ക് മടങ്ങുമ്പോൾ
ബെംഗളൂരു: കോളേജ് വിദ്യാർത്ഥിനിയെ കഴുത്ത് അറുത്ത് കൊലപ്പെടുത്തി . ബെംഗളൂരുവിലെ മല്ലേശ്വരം മന്ത്രി മാളിന് പിന്നിലെ റെയിൽവേ ട്രാക്കിന് സമീപമാണ് സംഭവം . യാമിനി പ്രിയയാണ് കൊല്ലപ്പെട്ട വിദ്യാർത്ഥിനി. പ്രണയം നിരസിച്ചതിനാണ് യാമിനി പ്രിയയെ കൊലപ്പെടുത്തിയതെന്നാണ് സംശയം. സാധ്യതകൊലപാതകം നടത്തിയത് വിഘ്നേഷ് ആണെന്ന് സംശയിക്കുന്നു. പോലീസ് ഈ വിഷയത്തിൽ അന്വേഷണം നടത്തിവരികയാണ്. രാവിലെ 7 മണിയോടെ കോളേജിൽ പോകാൻ വേണ്ടി യാമിനി വീട്ടിൽ നിന്ന് ഇറങ്ങി. ഉച്ചകഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുമ്പോൾ പ്രതി ഇരുചക്രവാഹനത്തിൽ അവരെ പിന്തുടർന്നുചെന്നെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. റെയിൽവേ ട്രാക്കിന് സമീപം വെച്ച്…
Read Moreപിതാവിന്റെ ഓർമ ദിവസം ചുമതലയിൽ നിന്ന് അപമാനിച്ച് പുറത്താക്കിയതിൽ അതൃപ്തിയുമായി ചാണ്ടി ഉമ്മൻ
കോട്ടയം: യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ചുമതല സംബന്ധിച്ചുള്ള വിവാദങ്ങളില്‍ പ്രതികരിച്ച് ചാണ്ടി ഉമ്മന്‍ എംഎല്‍എ. അബിന്‍ വര്‍ക്കി വളരെയധികം കഷ്ടപ്പെട്ടിട്ടുള്ള നേതാവാണെന്ന് ചാണ്ടി ഉമ്മന്‍ പറഞ്ഞു. അതിന്റെ വേദന സ്വാഭാവികമായും ഉണ്ടാകുമെന്നും ഇഷ്ടമാണെങ്കിലും അല്ലെങ്കിലും പാര്‍ട്ടിയുടെ തീരുമാനം അംഗീകരിക്കണമെന്ന് ചാണ്ടി ഉമ്മന്‍ കൂട്ടിച്ചേര്‍ത്തു. ഒ ജെ ജനീഷും ഈ സ്ഥാനത്തിന് അര്‍ഹനാണെന്ന് ചാണ്ടി ഉമ്മന്‍ വ്യക്തമാക്കി. അബിന്‍ കൂടുതല്‍ പരിഗണിക്കപ്പെടേണ്ട വ്യക്തിയാണ്. പല അഭിപ്രായങ്ങള്‍ വരുന്നത് സ്വാഭാവികം. പാര്‍ട്ടിയെടുത്ത തീരുമാനത്തിലെ കാര്യകാര്യങ്ങളിലേക്ക് കടക്കുന്നില്ല. അബിന്‍ അര്‍ഹതയുള്ള വ്യക്തിയാണ്. പതിറ്റാണ്ടുകളായി വര്‍ക്ക് ചെയ്യുന്ന നേതാവാണ്.…
Read Moreപ്രമേഹരോഗികൾക്ക് ദീപാവലി സമ്മാനം: നന്ദിനി പഞ്ചസാര രഹിത മധുരപലഹാരങ്ങൾ വിപണിയിലെത്തി
ബെംഗളൂരു: പ്രമേഹരോഗികൾക്ക് ദീപാവലി സമ്മാനമായി കെഎംഎഫ് . പ്രമേഹരോഗികൾക്കായി നന്ദിനി ബ്രാൻഡിൽ പഞ്ചസാര രഹിത മധുരപലഹാരങ്ങൾ വിപണിയിൽ പുറത്തിറക്കി. ആരോഗ്യപരമായി ശ്രദ്ധാലുക്കളായ ഉത്സവ ഉൽപ്പന്നങ്ങൾക്കായുള്ള വർദ്ധിച്ചുവരുന്ന ആവശ്യം നിറവേറ്റുന്നതിനാണ് നന്ദിനി പഞ്ചസാര രഹിത മധുരപലഹാരങ്ങൾ പുറത്തിറക്കിയതെന്ന് കെഎംഎഫ് മാനേജിംഗ് ഡയറക്ടർ ബി ശിവസ്വാമി പറഞ്ഞു. ആളുകൾ അവരുടെ ആരോഗ്യത്തെക്കുറിച്ച് കൂടുതൽ ശ്രദ്ധിക്കേണ്ട ഈ കാലഘട്ടത്തിൽ, ഉപഭോക്താക്കൾക്ക് പഞ്ചസാര രഹിത മധുരപലഹാരങ്ങളെ കൂടുതൽ ആവശ്യമാണ്. പഞ്ചസാര രഹിത നന്ദിനി മധുരപലഹാരങ്ങൾ പ്രമേഹരോഗികൾക്ക് ഗുണം ചെയ്യുന്നതിനാലാണ് ഞങ്ങൾ ഈ ഉൽപ്പന്നങ്ങൾ പുറത്തിറക്കുന്നത്. പഞ്ചസാര ഉപയോഗിക്കാതെ ആരോഗ്യകരമായ ഉൽപ്പന്നങ്ങൾ…
Read Moreആലിയയുടെ പുതിയ വീട്ടിൽ സ്ഥാപിക്കുന്നത് അയോധ്യയിലേക്ക് രാം ലല്ല നിർമിച്ച അരുൺ യോഗിരാജ് കൊത്തിയെടുത്ത ഗണപതി വിഗ്രഹം.
ബെംഗളൂരു: അയോധ്യയിൽ രാം ലല്ലയുടെ പ്രതിമ കൊത്തിയെടുത്ത അരുൺ യോഗിരാജ് ബോളിവുഡ് താര ദമ്പതികളായ രൺബീറിന്റെയും ആലിയയുടെയും വീടിനായി ഒരു പ്രത്യേക ഗണപതി വിഗ്രഹം കൊത്തിയെടുത്തു. തടസ്സങ്ങൾ നീക്കുന്നവന്റെ വളരെ ആകർഷകമായ വിഗ്രഹം ഇപ്പോൾ എല്ലാവരുടെയും ശ്രദ്ധ ആകർഷിക്കുകയാണ്. ബോളിവുഡ് താരദമ്പതികളായ രൺബീർ കപൂറും ആലിയ ഭട്ടും ഉടൻ തന്നെ പുതിയ വീട്ടിലേക്ക് താമസം മാറും. മകൾ രാഹയുടെ പേരിലാണ് വീട്. കോടികൾ വിലമതിക്കുന്ന ഒരു ഗണേശ വിഗ്രഹം അവരുടെ പുതിയ വീട്ടിൽ സ്ഥാപിക്കാൻ ആലിയയും രൺബീറും തീരുമാനിച്ചിരുന്നു. ഗണേശ വിഗ്രഹം കൊത്തിവയ്ക്കണമെന്ന്…
Read Moreകാറപകടത്തില്‍ അച്ഛൻ്റെ മടിയിലിരുന്ന കുഞ്ഞ് എയര്‍ബാഗിനിടയില്‍ കുടുങ്ങി മരിച്ചു
കൽപ്പാക്കം പുതുപട്ടിണം സ്വദേശി വീരമുത്തുവിൻ്റെ മകൻ കെവിൻ (7) ആണ് മരിച്ചത്. വാഹനത്തിൻ്റെ നിയന്ത്രണം നഷ്ടപ്പെട്ട് അപകടമുണ്ടാകുകയും പിന്നീട് എയര്‍ബാഗ് ഓപ്പണായതിന് പിന്നാലെ കുഞ്ഞ് കുടുങ്ങിയാണ് മരിച്ചത്. കൽപ്പാക്കത്തിൽ നിന്ന് മാതാപിതാക്കളും ഡ്രൈവറും മറ്റു രണ്ടു പേരും ഉൾപ്പെട്ട സംഘത്തോടൊപ്പം റെൻ്റൽ കാറിലാണ് യാത്ര ചെയ്തത്. വിഗ്നേഷാണ് കാറോടിച്ചിരുന്നത്. സംഘം ഓൾഡ് മഹാബലിപുരം വഴി ആലന്തൂരിലേക്ക് പോകവേ, മുന്നിലുണ്ടായിരുന്ന മറ്റൊരു കാർ പെട്ടെന്ന് ബ്രേക്കിട്ട് വലത്തോട്ട് തിരിയുകയായിരുന്നു. മുൻപില്‍ കാറോടിച്ച പയ്യനൂർ സ്വദേശി സുരേഷ് (48) ഇൻഡിക്കേറ്റർ കൊടുക്കാതെ പെട്ടെന്ന് വഴിതിരിച്ചതാണ് അപകടത്തിന് കാരണമായതെന്നാണ്…
Read Moreബൈക്ക് യാത്രികനെ നടുറോഡിൽ വെച്ച് അടിച്ച ട്രാഫിക് പോലീസ് ഉദ്യോഗസ്ഥന് സസ്‌പെൻഷൻ
ബെംഗളൂരു: സിൽക്ക് ബോർഡ് ജംഗ്ഷനിൽ ട്രാഫിക് പോലീസ് ഉദ്യോഗസ്ഥൻ ഒരു ബൈക്ക് യാത്രികനെ നടുറോഡിൽ വെച്ച് അടിച്ചു. സംഭവത്തിന്റെ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്. ട്രാഫിക് പോലീസ് ഉദ്യോഗസ്ഥനെതിരെ നെറ്റിസൺസ് രോഷം പ്രകടിപ്പിച്ചു. സംഭവത്തിൽ നെറ്റിസൺമാരുടെ പ്രതിഷേധം ഉയർന്നതിനെത്തുടർന്ന് ട്രാഫിക് പോലീസ് ഉദ്യോഗസ്ഥനെ സസ്‌പെൻഡ് ചെയ്തു. അനുചിതമായ പെരുമാറ്റത്തിന് ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിച്ചതായി സൗത്ത് ട്രാഫിക് ഡിസിപി ട്വീറ്റ് ചെയ്തു. വൈറലായ വീഡിയോ പ്രകാരം, ഒരു ട്രാഫിക് പോലീസ് ഉദ്യോഗസ്ഥനും ഒരു ബൈക്ക് യാത്രക്കാരനും തമ്മിൽ വാക്കുതർക്കം നടന്നു. കണ്ടുനിന്ന പോലീസ് ഉദ്യോഗസ്ഥൻ…
Read More