ബെംഗളൂരു: നഗരത്തില്‍ ഖരമാലിന്യ സംസ്‌കരണം കാര്യക്ഷമമാക്കാന്‍ 70 കാസ കിയോസ്‌കുകള്‍ സ്ഥാപിക്കാന്‍ ഗ്രേറ്റര്‍ ബെംഗളൂരു അതോറിറ്റി (ജിബിഎ). വീടുകളും അപ്പാര്‍ട്‌മെന്റുകളിലും താമസിക്കുന്നവര്‍ക്ക് കാസ കിയോസ്‌കില്‍ നേരിട്ടെത്തി ഖരമാലിന്യങ്ങള്‍ നല്‍കാം.
വീടുകളില്‍ നിന്ന് ഓട്ടോ ടിപ്പറുകളില്‍ മാലിന്യ ശേഖരിക്കുന്ന സമയത്ത് ജോലിക്കും മറ്റും പോകുന്നവര്‍ക്കു കൂടി ഉപകാരപ്രദമാകുന്നതരത്തിലാണ് കിയോസ്‌കിന്റെ പ്രവര്‍ത്തനം. രാവിലെ 8 മുതല്‍ രാത്രി 8 വരെ കാസ സിയോസ്‌ക്കുകള്‍ പ്രവര്‍ത്തിക്കും. മാലിന്യങ്ങള്‍ റോഡില്‍ വലിച്ചെറിയുന്നത് തടയുന്നതിന്റെ ഭാഗമായാണ് ഖരമാലിന്യങ്ങള്‍ ശഓഖരിക്കുന്നതിനുളള കാസ കേന്ദ്രങ്ങള്‍ സ്ഥാപിക്കുന്നത്
റസിഡന്റസ് അസോ. സഹകരണത്തോടെയാണ് അനുയോജ്യമായ കാസ കിയോസ്‌കുകള്‍ കണ്ടെത്തുക. വീടുതോറുമുള്ള മാലിന്യ ശേഖരണം ആരംഭിച്ചതിനുശേഷം രണ്ട് പതിറ്റാണ്ടുകള്‍ക്ക് മുമ്പ് ബെംഗളൂരുവില്‍ തെരുവ് വശങ്ങളിലെ മാലിന്യ ബിന്നുകള്‍ നിരോധിച്ചിരുന്നു.
രാവിലെ മാലിന്യ ശേഖരണ ചക്രത്തില്‍ മാലിന്യം കൈമാറാന്‍ കഴിയാത്തവരുടെ ആശങ്കകള്‍ പരിഹരിക്കുന്നതിനായി, 2018 ല്‍ ബിബിഎംപി സെമി-അണ്ടര്‍ഗ്രൗണ്ട് ഡസ്റ്റ് ബിന്നുകള്‍ എന്ന ആശയം കൊണ്ടുവന്നു. എന്നാല്‍ ഈ ബിന്നുകളും നിറഞ്ഞു കവിയാന്‍ തുടങ്ങി, അവ മറ്റൊരു ഡമ്പിംഗ് യാര്‍ഡായി മാറാന്‍ തുടങ്ങിയപ്പോള്‍, അവ നീക്കം ചെയ്തു.
2018 ല്‍ മുരുഗേഷ്പാളയയില്‍ ബെംഗളൂരുവിലെ ആദ്യത്തെ കാസ കിയോസ്‌ക് ബിബിഎംപി സ്ഥാപിച്ചു, നഗരത്തിന്റെ മറ്റ് ഭാഗങ്ങളിലേക്ക് ഇത് വ്യാപിപ്പിക്കാന്‍ പദ്ധതിയിട്ടിരുന്നെങ്കിലും ഒരിക്കലും അത് നടപ്പായില്ല.
പൗരകര്‍മികള്‍ക്ക് മാലിന്യം കൈമാറാന്‍ കഴിയാത്തവര്‍ എല്ലാം ഒരു പ്ലാസ്റ്റിക് ബാഗില്‍ നിറച്ച് അവര്‍ക്ക് ഇഷ്ടമുള്ളിടത്ത് നിക്ഷേപിക്കുന്നു എന്നതാണ് ബെംഗളൂരുവില്‍ ബ്ലാക്ക്സ്പോട്ടുകള്‍ കൂണുപോലെ പെരുകാനുള്ള ഒരു പ്രധാന കാരണം. എന്ന് ബെംഗളൂരു സോളിഡ് വേസ്റ്റ് മാനേജ്മെന്റ് ലിമിറ്റഡ് സിഇഒ കരി ഗൗഡ പറഞ്ഞു, ‘
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
