സംസ്‌കാരത്തിന് ചേർന്നതല്ല ഇറക്കം കുറഞ്ഞ വസ്ത്രങ്ങൾ ധരിക്കുന്നത്; ഫാഷൻ ഷോ റിഹേഴ്സൽ തടസപ്പെടുത്തി ഹിന്ദുത്വ സംഘടന

ഇറക്കം കുറഞ്ഞ പാശ്ചാത്യ വസ്ത്രങ്ങള്‍ സംസ്‌കാരത്തിന് ചേര്‍ന്നതല്ലെന്ന് വാദിച്ച് ഫാഷന്‍ ഷോ റിഹേഴ്‌സല്‍ തടസപ്പെടുത്തി ഹിന്ദുത്വ സംഘടന പ്രവര്‍ത്തകര്‍. ഉത്തരാഖണ്ഡിലെ ഋഷികേശിലാണ് സംഭവം. പാശ്ചാത്യ വസ്ത്രം ധരിച്ച യുവതികള്‍ റാംപ് വാക്ക് നടത്തുന്നതിനിടെയാണ് നഗരത്തിന്റെ ആത്മീയ പ്രതിച്ഛായക്ക് വിരുദ്ധമെന്ന് ആരോപിച്ച് ഒരു സംഘം പരിപാടി തടസപ്പെടുത്തിയത്. ദീപാവലിയ്ക്ക് മുന്നോടിയായി ലയണ്‍സ് ക്ലബ് ഋഷികേശ് റോയല്‍ സംഘടിപ്പിച്ച പരിപാടിയിലാണ് യുവതികള്‍ റാംപ് വാക്കിനായി പരിശീലനം നടത്തിയത്. ഹോട്ടലില്‍ റിഹേഴ്‌സല്‍ നടക്കുന്നതിനിടെ രാഷ്ട്രീയ ഹിന്ദു ശക്തി സംഗതന്‍ എന്ന സംഘടനയുടെ പ്രസിഡന്റ് രാഘവേന്ദ്ര ഭട്ടാന്‍ഗറും പ്രവര്‍ത്തകരും സ്ഥലത്തെത്തി…

Read More

മാട്രിമോണിയിലൂടെ പരിചയം; ബെംഗളൂരുവിലെ സ്കൂൾ അധ്യാപികയിൽ നിന്ന് യുവാവ് തട്ടിയത് രണ്ട് കോടി രൂപ

ബെം​ഗളൂരു: മാട്രിമോണി സൈറ്റിൽ പരിചയപ്പെട്ട യുവാവ് അധ്യാപികയെ വഞ്ചിച്ച് പണം തട്ടിയതായി പരാതി. അധ്യാപകയുടെ പക്കൽ നിന്നും 2.27 കോടി രൂപ പല കാരണങ്ങൾ പറഞ്ഞ് യുവാവ് തട്ടിയെടുത്തുവെന്നാണ് പരാതി. 59 വയസ്സുകാരിയായിരുന്ന അധ്യാപികയ്ക്കു ഒരു മകൻ ഉണ്ടായിരുന്നു. എന്നാൽ ഒപ്പം താമസിച്ചിരുന്നില്ല. ഒറ്റയ്ക്കായതിനാൽ ഒരു ജീവിത പങ്കാളിയെ വേണമെന്ന് ആ​ഗ്രഹിച്ചാണ് അധ്യാപിക മാട്രിമോണി സൈറ്റിൽ രജിസ്റ്റർ ചെയ്തത്. യുഎസ് പൗരനായ അ​ഹൻ കുമാർ എന്ന വ്യക്തിയുമായിയാണ് മാട്രിമോണി സൈറ്റിലൂടെ അധ്യാപിക പരിചയത്തിലായത്. ഇയാൾ 2019 ഡിസംബർ മുതൽ അറ്റ്ലാന്റയിൽ താമസിക്കുകയാണ്. തുർക്കിയിലെ ഇസ്താംബുളിൽ…

Read More

ഗവി ഉൾവനത്തിൽ താൽക്കാലിക വാച്ചറുടെ മൃതദേഹാവശിഷ്ടങ്ങൾ കടുവ ഭക്ഷിച്ച നിലയിൽ കണ്ടെത്തി

അടൂർ: ഗവി ഉൾവനത്തിൽ യുവാവിന്റെ മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തി. താൽക്കാലിക വാച്ചർ അനിൽകുമാറി(28)ന്റെ മൃതദാഹാവശിഷ്ടങ്ങളാണ് കണ്ടെത്തിയത്. വന്യജീവി ആക്രമണത്തിൽ കൊല്ലപ്പെട്ടതായാണ് പ്രാഥമിക നിഗമനം. വനവിഭവങ്ങൾ ശേഖരിക്കാൻ പോയതായിരുന്നു അനിൽകുമാർ. ഇതു സംബന്ധിച്ച അന്വേഷണം നടക്കുകയാണ്.

Read More

വിഷം കഴിച്ച് ദമ്പതികൾ ജീവനൊടുക്കി

ബ്ലേഡ് മാഫിയയുടെ ഭീഷണിയെ തുടർന്ന് വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ച ദമ്പതികൾ മരിച്ചു. കാസർഗോഡ് മഞ്ചേശ്വരം സ്വദേശികൾ ആയ അജിത്ത്, ഭാര്യ ശ്വേത എന്നിവർ ആണ് മരിച്ചത്. ഇന്നലെ പകൽ 11 മണിയോടെ ആണ് ഇരുവരും വിഷം കഴിച്ചത്. ശ്വേത അധ്യാപികയാണ്. ഇവര്‍ക്ക് ഒരു മകളുണ്ട്. മകളെ സഹോദരിയുടെ വീട്ടില്‍ ഏല്‍പ്പിച്ച ശേഷം ആണ് ഇവര്‍ ആത്മഹത്യ ചെയ്തത്. വൈകുന്നേരമാണ് ഇവരെ വീട്ടില്‍ വിഷം കഴിച്ച നിലയില്‍ കണ്ടെത്തിയത്. ബന്ധുക്കളും നാട്ടുകാരും ചേര്‍ന്നാണ് ഇവരെ ആശുപത്രിയില്‍ എത്തിച്ചത്. ഇന്ന് പുലര്‍ച്ചെ 12.30ഓടെ ഇവരുടെയും മരണം…

Read More

ബീഹാർ ഇലക്ഷൻ; ഗായിക മൈഥിലി താക്കൂര്‍ ബിജെപിയിൽ മത്സരിക്കും

പട്‌ന: പിന്നണി ഗായിക മൈഥിലി താക്കൂര്‍ തെരഞ്ഞെടുപ്പ് ഗോദയിലേക്കെന്ന് സൂചന. സ്വന്തം മണ്ഡലമായ മധുബനിയില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിച്ചേക്കും. കഴിഞ്ഞ ദിവസം ബിജെപി നേതാക്കള്‍ മൈഥിലിയുമായി കൂടിക്കാഴ്ച നടത്തിയതിന്റെ ചിത്രങ്ങള്‍ പുറത്തുവന്നതോടെയാണ് സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ച അഭ്യൂഹം പരന്നത്. മധുബനി അല്ലെങ്കില്‍ അലിഗഢ് മണ്ഡലമാണ് ബിജെപി മൈഥിലിക്ക് മുന്നിലേക്ക് വെച്ചതെന്നാണ് വിവരം. ബിഹാറിന്റെ ചുമതലയുള്ള ബിജെപി നേതാവ് വിനോദ് താവ്‌ഡെ, കേന്ദ്ര മന്ത്രി നിത്യാനന്ദ് റായ്, മൈഥിലി താക്കൂര്‍, ഗായികയുടെ പിതാവ് എന്നിവരാണ് കഴിഞ്ഞദിവസം ഡല്‍ഹിയില്‍ കൂടിക്കാഴ്ച നടത്തിയത്. ‘ബിഹാറിന്റെ മകള്‍’ എന്ന വിശേഷണത്തോടെ വിനോദ്…

Read More

കരൂര്‍ ദുരന്തം: സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ബിജെപി

ചെന്നൈ: കരൂര്‍ ദുരന്തത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് സുപ്രിം കോടതിയില്‍ അപ്പീല്‍ നല്‍കി ബിജെപി. സിബിഐ അന്വേഷണ ആവശ്യം തള്ളിയ മദ്രാസ് ഹൈക്കോടതി ഉത്തരവിനെതിരെയാണ് അപ്പീല്‍. ബിജെപി നേതാവ് ഉമാ ആനന്ദനാണ് സുപ്രിംകോടതിയില്‍ അപ്പീല്‍ നല്‍കിയത്. അപ്പീല്‍ വെള്ളിയാഴ്ച പരിഗണിക്കാമെന്ന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് അറിയിച്ചു. കരൂര്‍ ദുരന്തം അന്വേഷിക്കാന്‍ ഹൈക്കോടതി നേരത്തെ പ്രത്യേക സംഘത്തെ നിയോഗിച്ചിരുന്നു. ദുരന്തത്തില്‍ സിബിഐ അന്വേഷണം വേണമെന്ന ടിവികെയുടെയും ബിജെപിയുടെയും ആവശ്യം നേരത്തെ മദ്രാസ് ഹൈക്കോടതിയുടെ മധുരെ ബെഞ്ച് ആണ് തള്ളിയത്.

Read More

ബിഗ് ബോസ് വീട് സർക്കാർ പൂട്ടി; മത്സരാർത്ഥികളോട് വൈകുന്നേരം 7 മണിക്ക് മുമ്പ് പോകാൻ നിർദ്ദേശം!

ബെംഗളൂരു: ‘ബിഗ് ബോസ് കന്നഡ സീസൺ 12’ എന്ന റിയാലിറ്റി ഷോ നടക്കുന്ന ബിഡദിയിലെ ജോളിവുഡ് സ്റ്റുഡിയോ, നിയമങ്ങൾ ലംഘിച്ച് നിയമവിരുദ്ധമായി പ്രവർത്തിച്ചുവെന്നാരോപിച്ച് റവന്യൂ, മലിനീകരണ നിയന്ത്രണ ബോർഡ് പൂട്ടി. ഈ സാഹചര്യത്തിൽ, എല്ലാ ബിഗ് ബോസ് മത്സരാർത്ഥികളും വൈകുന്നേരം 7 മണിക്ക് മുമ്പ് വീട്ടിൽ നിന്ന് പുറത്തുപോകണമെന്ന് നിർദ്ദേശം നൽകിയിട്ടുണ്ട്. പരിസ്ഥിതി മലിനീകരണ നിയന്ത്രണ ബോർഡ് (കെഎസ്പിസിബി) പുറപ്പെടുവിച്ച നോട്ടീസിനെ തുടർന്ന്, റവന്യൂ വകുപ്പ് ഉദ്യോഗസ്ഥർ സ്റ്റുഡിയോയിൽ എത്തി എല്ലാ മത്സരാർത്ഥികളും വൈകുന്നേരം 7 മണിയോടെ വീട്ടിൽ നിന്ന് പുറത്തുപോകണമെന്ന് നിർദ്ദേശം നൽകിയതായി…

Read More

സ്കൂൾ സമയത്തിൽ മാറ്റം

ബെംഗളൂരു: സംസ്ഥാന സർക്കാർ നടത്തുന്ന സാമൂഹിക, സാമ്പത്തിക, വിദ്യാഭ്യാസ സർവേ അല്ലെങ്കിൽ ജാതി സെൻസസ് പൂർത്തിയാകാത്തതിനാൽ നീട്ടി. അതനുസരിച്ച്, കർണാടകയിലുടനീളമുള്ള സർക്കാർ, എയ്ഡഡ് സ്കൂളുകളുടെ സമയം മാറ്റി സ്കൂൾ വിദ്യാഭ്യാസ വകുപ്പ് തിങ്കളാഴ്ച (ഒക്ടോബർ 6) ഉത്തരവ് പുറപ്പെടുവിച്ചു. ജാതി സെൻസസ് സെപ്റ്റംബർ 22 ന് ആരംഭിച്ച് ഒക്ടോബർ 7 ന് പൂർത്തിയാക്കാൻ നേരത്തെ തീരുമാനിച്ചിരുന്നു. എന്നിരുന്നാലും, പ്രതീക്ഷിച്ചതുപോലെ സർവേ പൂർത്തിയാക്കാത്തതിനാലാണ് ഈ തീരുമാനം എടുത്തിരിക്കുന്നത്. സര്‍വേ നടക്കാത്തതിനാല്‍, ബെംഗളൂരു ഒഴികെയുള്ള സംസ്ഥാനത്തിന്റെ ബാക്കി ഭാഗങ്ങളില്‍ തീയതി ഒക്ടോബര്‍ 12 വരെ നീട്ടിയിട്ടുണ്ട്. അതനുസരിച്ച്,…

Read More

പരപ്പന ജയിലിൽ ഗുണ്ടാ നേതാവിന്റെ പിറന്നാൾ ആഘോഷം; അന്വേഷണം പ്രഖ്യാപിച്ചു

ബെംഗളൂരു : തടവുകാരനായ ഗുണ്ടാനേതാവിന്റെ പിറന്നാൾ ജയിലിൽ ആഘോഷിച്ചതിനെക്കുറിച്ച് അന്വേഷണം പ്രഖ്യാപിച്ചു. കൊലപാതകക്കേസിൽ വിചാരണ തടവുകാരനായി ബെംഗളൂരു പരപ്പന അഗ്രഹാര ജയിലിൽ കഴിയുന്ന ഗുബ്ബാച്ചി സീന എന്നറിയപ്പെടുന്ന കുപ്രസിദ്ധ ഗുണ്ട ശ്രീനിവാസയുടെ പിറന്നാൾ ആഘോഷത്തിന്റെ വീഡിയോ ദൃശ്യങ്ങളാണ് കഴിഞ്ഞ ദിവസങ്ങളിൽ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചത്. തുടർന്ന് ജയിൽ എഡിജിപി ബി. ദയാനനന്ദ അന്വേഷണത്തിന് ഉത്തരവിടുകയായിരുന്നു. കഴിഞ്ഞദിവസമാണ് വീഡിയോ പ്രചരിച്ചതെങ്കിലും ആഘോഷം ഏതാനും മാസങ്ങൾക്കുമുൻപ് നടന്നതായിരിക്കുമെന്നാണ് വിലയിരുത്തൽ. ശ്രീനിവാസ സഹതടവുകാർക്ക് ഒപ്പംനിന്ന് കത്തി ഉപയോഗിച്ച് പിറന്നാൾ കെയ്‌ക്ക്‌ മുറിച്ച് ആഘോഷിക്കുന്ന ദൃശ്യമാണ് പ്രചരിച്ചത്. ഇയാൾ ആപ്പിളുകൾ…

Read More

നഗരത്തിൽ കോടിക്കണക്കിന് വിലയുള്ള വീടും പ്രതിമാസം മൂന്ന് ലക്ഷം രൂപ സ്വന്തമായി വരുമാനവുമുള്ള യുവാവ് ഓട്ടോ ഡ്രൈവറായ കഥ

ബെംഗളൂരു: മായാ നഗരത്തിൽ ചെറിയ ജോലികൾ ചെയ്യുന്നവർക്ക്, ആഡംബരപൂർണ്ണമായ ഒരു വീട് സ്വന്തമാക്കുക എന്നതും സമ്പാദിക്കുക എന്നതും ഒരു സ്വപ്നമാണ്. എന്നാൽ ബെംഗളൂരുവിലെ ഒരു ഓട്ടോ ഡ്രൈവർക്ക് പ്രതിമാസം ലക്ഷക്കണക്കിന് രൂപയുടെ വരുമാനവും ഒരു ആഡംബരപൂർണ്ണമായ വീടും ഉണ്ട്. യാത്രയ്ക്കിടെ എഞ്ചിനീയർ ആയ ആകാശ് ആനന്ദിനി ഓട്ടോ ഡ്രൈവറെ ശ്രദ്ധിച്ചപ്പോൾ അദ്ദേഹത്തിന്റെ കൈവശമുണ്ടായിരുന്ന ആപ്പിൾ വാച്ചും എയർപോഡുകളും കാണുകയും ചെയ്തു. കൗതുകം കാരണം, ഓട്ടോ ഡ്രൈവറുമായി സംസാരിച്ചപ്പോൾ യഥാർത്ഥ കഥ പുറത്തുവന്നു. ഈ ഡ്രൈവറുടെ മാസ വരുമാനത്തെക്കുറിച്ചും കോടിക്കണക്കിന് രൂപ വിലമതിക്കുന്ന വീടിനെക്കുറിച്ചും കേട്ടപ്പോൾ…

Read More