ബീഹാർ ഇലക്ഷൻ; ഗായിക മൈഥിലി താക്കൂര്‍ ബിജെപിയിൽ മത്സരിക്കും

പട്‌ന: പിന്നണി ഗായിക മൈഥിലി താക്കൂര്‍ തെരഞ്ഞെടുപ്പ് ഗോദയിലേക്കെന്ന് സൂചന.

സ്വന്തം മണ്ഡലമായ മധുബനിയില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിച്ചേക്കും. കഴിഞ്ഞ ദിവസം ബിജെപി നേതാക്കള്‍ മൈഥിലിയുമായി കൂടിക്കാഴ്ച നടത്തിയതിന്റെ ചിത്രങ്ങള്‍ പുറത്തുവന്നതോടെയാണ് സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ച അഭ്യൂഹം പരന്നത്.

മധുബനി അല്ലെങ്കില്‍ അലിഗഢ് മണ്ഡലമാണ് ബിജെപി മൈഥിലിക്ക് മുന്നിലേക്ക് വെച്ചതെന്നാണ് വിവരം.

  ബെംഗളൂരുവിൽ നാല് പേരെ കത്തികാട്ടി ഭീഷണിപ്പെടുത്തി യുപിഐ വഴി കൊള്ളയടിച്ചു

ബിഹാറിന്റെ ചുമതലയുള്ള ബിജെപി നേതാവ് വിനോദ് താവ്‌ഡെ, കേന്ദ്ര മന്ത്രി നിത്യാനന്ദ് റായ്, മൈഥിലി താക്കൂര്‍, ഗായികയുടെ പിതാവ് എന്നിവരാണ് കഴിഞ്ഞദിവസം ഡല്‍ഹിയില്‍ കൂടിക്കാഴ്ച നടത്തിയത്.

‘ബിഹാറിന്റെ മകള്‍’ എന്ന വിശേഷണത്തോടെ വിനോദ് തന്നെയാണ് കൂടിക്കാഴ്ചയുടെ ചിത്രം പങ്കുവെച്ചത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരു-മംഗളൂരു വന്ദേ ഭാരത് യാഥാർഥ്യത്തിലേക്ക്; പാതയിൽ നാളെ മുതൽ അന്തിമ പരീക്ഷണ ഓട്ടം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts