ജാതി സെൻസസ്: വ്യക്തിഗത വിവരങ്ങൾ ചോദിക്കാൻ പോകരുത്: സർവേയർമാർക്ക് ഉപദേശം നൽകി ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാർ

ബെംഗളൂരു : ജാതിസർവേയിലെ അനാവശ്യമായ ചോദ്യങ്ങൾ ഒഴിവാക്കാൻ കർണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ ഉദ്യോഗസ്ഥരോട് നിർദേശിച്ചു. വളരെ വ്യക്തിപരമായ വിഷയത്തിലുള്ള ചോദ്യങ്ങൾ പാടില്ലെന്നാണ് ശിവകുമാറിന്റെ നിർദേശം.

കൈവശമുള്ള ആഭരണങ്ങൾ, എത്ര പശുക്കളും ആടുകളുമുണ്ട്, എത്ര വാച്ചുകളുണ്ട് തുടങ്ങിയ ചോദ്യങ്ങൾ ആവശ്യമില്ല. ഇത്തരത്തിലുള്ള ചോദ്യങ്ങൾ ഒഴിവാക്കി പ്രസക്തമായ വിവരങ്ങൾ മാത്രം ജനങ്ങളിൽനിന്ന് ശേഖരിച്ചാൽ മതിയെന്നും ശിവകുമാർ അറിയിച്ചു.

  കുഞ്ഞുങ്ങളെ മെഷീനിലിട്ടും വായിൽ ജെറ്റ് സ്പ്രേ അടിച്ചും ക്രൂരത; ബെംഗളൂരു ഐടി പാർക്കിലെ ഡേകെയറിൽ കുഞ്ഞുങ്ങൾക്ക് നരകയാതന, അഞ്ചുപേർ കസ്റ്റഡിയിൽ"

കഴിഞ്ഞ മാസം 22-നാണ് സംസ്ഥാനത്ത് ജാതി സർവേ ആരംഭിച്ചത്. എന്നാൽ സാങ്കേതിക കാരണങ്ങളാൽ ബെംഗളൂരുവിൽ മാത്രം സർവേ കഴിഞ്ഞ ദിവസമാണ് തുടങ്ങിയത്.

ഇതിന്റെ ഭാഗമായി ശിവകുമാറിന്റെ വീട് സന്ദർശിച്ച് ഉദ്യോഗസ്ഥർ വിവരങ്ങൾ ശേഖരിച്ചു. അപ്പോൾ കൈവശമുള്ള ആഭരണങ്ങൾ സംബന്ധിച്ച ചോദ്യത്തിന് ശിവകുമാർ ഉത്തരം നൽകിയില്ല. തുടർന്നാണ് ഇങ്ങനെയുള്ള ചോദ്യങ്ങൾ ഒഴിവാക്കാൻ നിർദേശിച്ചത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഫോൺപേ വഴി പണം വാങ്ങി ക്യാഷ് നൽകുന്നവർ സൂക്ഷിക്കുക; യുവാക്കളുടെ ബാങ്ക് അക്കൗണ്ടുകൾ പൂട്ടിച്ച് സൈബർ പോലീസ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts