ബംഗ്ലാദേശിൽ വീണ്ടും സംഘർഷം

ധാക്ക: ബംഗ്ലാദേശിൽ ഗോത്രമേഖലയായ ഖഗ്രചാരിയിൽ ഉണ്ടായ സംഘർഷത്തിൽ 3 പേർ കൊല്ലപ്പെട്ടു. സൈനികരടക്കം ഇരുപതിലധികം പേർക്ക് പരിക്കേറ്റു.

ആദിവാസി വിദ്യാർത്ഥിനി ബലാത്സംഗത്തിന് ഇരയായ സംഭവത്തിൽ പ്രതിഷേധിച്ച് ഇന്നലെ നടന്ന പ്രകടനം അക്രമാസക്തമാകുക ആയിരുന്നു. പ്രദേശത്ത് ഇപ്പോഴും കനത്ത സംഘർഷാവസ്ഥ നിലനിൽക്കുക ആണ്. സ്ഥിതിഗതികൾ നിയന്ത്രിക്കാൻ സൈന്യത്തെയും പോലീസിനെയും വിന്യസിച്ചിട്ടുണ്ട്.

  റോഡ് ‘ബ്ലോക്കാക്കി’ പത്തിവിടർത്തി മൂർഖൻ; ബെംഗളൂരുവിൽ ഗതാഗതം തടസ്സപ്പെട്ടത് അരമണിക്കൂറോളം

ഗോത്രവർഗ്ഗത്തിൽ നിന്നുള്ള ഒരു സ്കൂൾ വിദ്യാർത്ഥിനി ബലാത്സംഗത്തിന് ഇരയായെന്ന ആരോപണത്തെത്തുടർന്നാണ് പ്രദേശത്ത് സംഘർഷം പൊട്ടിപ്പുറപ്പെട്ടത്. ജുംമു സ്റ്റുഡന്റ്‌സ് എന്ന സംഘടനയാണ് പ്രതിഷേധത്തിന് ആഹ്വാനം ചെയ്തത്.

ഒരു ഘട്ടത്തിൽ പ്രതിഷേധം ഗോത്രവർഗ്ഗക്കാരും മറ്റ് വിഭാഗങ്ങളും തമ്മിലുള്ള ഏറ്റുമുട്ടലായി മാറുകയായിരുന്നു. മേഖലയിൽ എല്ലാ രീതിയിലുമുള്ള റാലികളും പ്രതിഷേധങ്ങളും ബംഗ്ലാദേശ് സർക്കാർ നിരോധിക്കുകയും തടയുകയും ചെയ്തിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  നമ്മൾ കഴിക്കുന്ന മിക്സ്ചറിലും ചിപ്സിലും മരണക്കളി; ബെംഗളൂരുവിൽ പിടിച്ചെടുത്തത് ലക്ഷക്കണക്കിന് ലിറ്റർ 'വിഷം'
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  വിജയിയുടെ അവസാന ചിത്രം 'ജന നായകൻ' തീയേറ്ററുകളിൽ; ബെംഗളൂരുവിൽ ആവേശക്കടലായി ആരാധകർ
[masterslider id="10"]

Related posts