കന്യാസ്ത്രീകളുടെ അറസ്റ്റ്, തൃശ്ശൂർ ബിഷപ്പ് ഹൗസിൽ എത്തി രാജീവ് ചന്ദ്രശേഖർ

ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ തൃശൂർ അതിരൂപത ആസ്ഥാനത്തെത്തി. മലയാളി കന്യാസ്ത്രീകളുടെ അറസ്റ്റിനെ തുടർന്ന് ബിജെപിയുമായുള്ള ക്രൈസ്‌തവ സഭകളുടെ ബന്ധം വഷളായതിനെത്തുടർന്നാണ് രാജീവ് ചന്ദ്രശേഖർ കൂടിക്കാഴ്ചയ്ക്ക് എത്തിയത്.

സിബിസിഐ അധ്യക്ഷൻ ആർച് ബിഷപ്പ് അന്ദ്രൂസ് താഴത്ത്, മാർ ടോണി നീലങ്കാവിൽ എന്നിവരുമായാണ് രാജീവ് ചന്ദ്രശേഖർ കൂടിക്കാഴ്ച നടത്തിയത്. ബിജെപി ജില്ലാ നേതാക്കളെ പുറത്ത് നിർത്തിയാണ് രാജീവ് ചന്ദ്രശേഖറും പത്മജ വേണുഗോപാലും സഭാ നേതൃത്വവുമായി കൂടിക്കാഴ്ച നടത്തി.

  വികസനത്തിന്റെ 'വാൾ' വീഴുന്നു; അഞ്ച് ദേശീയപാത പദ്ധതികൾക്കായി 560 മരങ്ങൾ മുറിച്ചുനീക്കാൻ നീക്കം

രാജീവ് ചന്ദ്രശേഖർ എത്തിയത് പ്രധാനമന്ത്രി അറിയിച്ച കാര്യങ്ങൾ വിവരിക്കാനെന്ന് ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്ത് പറഞ്ഞു. ഛത്തീസ്ഗഢ് സർക്കാർ ജാമ്യം എതിര്‍ക്കില്ലെന്ന് പ്രധാനമന്ത്രി ഉറപ്പു നൽകിയെന്നും രാജീവ് ചന്ദ്രശേഖർ മാധ്യമങ്ങളോട് വ്യക്തമാക്കി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ആലിംഗനവും അനുഗ്രഹം തേടലും; സിദ്ധരാമയ്യയുടെ വസതിയിലെ അപൂർവ ദൃശ്യങ്ങൾ വൈറൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ആവശ്യം കോണ്ടമല്ല, കുട്ടികളെ; ലോക ഒന്നാം നമ്പർ ബ്രാൻഡായ ‘ഡ്യൂറെക്സിന്’ കർശന നിയന്ത്രണം ഏർപ്പെടുത്തി
[masterslider id="10"]

Related posts