ഗൂഗിൾ മാപ്പിനെ ആശ്രയിച്ച് കാർ ഓടിച്ച സ്ത്രീ ചെന്ന് ചാടിയത് നദിയിലേക്ക്

ഗൂഗിൾ മാപ്പിനെ ആശ്രയിച്ച് കാർ ഓടിച്ച ഒരു സ്ത്രീ ചെന്ന് ചാടിയത് നദിയിലേക്ക് . ഈ ഡിജിറ്റൽ യുഗത്തിൽ ഗൂഗിൾ മാപ് ഉപയോഗിക്കാത്തവരായി ആരുമില്ല. പുതിയ നഗരം, പുതിയ സ്ഥലം, റെസ്റ്റോറന്റ് കണ്ടെത്തൽ, വിലാസം കണ്ടെത്തൽ തുടങ്ങി എല്ലാത്തിനും അവർ ഗൂഗിൾ മാപ്പിനെയാണ് പലരും ആശ്രയിക്കുന്നത്. ഡെലിവറി ബോയ്‌സ് മുതൽ ടൂറിസ്റ്റുകൾ വരെ എല്ലാവരും ഇത് ഉപയോഗിക്കുന്നുണ്ട്. എന്നാൽ, ഇപ്പോൾ ഇതേ ഗൂഗിൾ മാപ്പും അപകടത്തിലേക്ക് നയിച്ചു. നവി മുംബൈയിലെ ബേലാപൂർ പാലം വഴി ഉൽവേയിലേക്ക് പോകുമ്പോഴാണ് ഈ സംഭവം നടന്നത്. ഗൂഗിൾ മാപ്സ്…

Read More

കളിക്കുന്നതിനിടെ കൈയിൽ കയറാൻ ശ്രമിച്ച് മൂർഖൻ പാമ്പ് ; കടിച്ചു കൊന്ന് ഒന്നര വയസുകാരൻ

ബീഹാർ : മൂർഖൻ പാമ്പിനെ കടിച്ച് കൊന്ന് ഒന്നര വയസുകാരൻ. ബീഹാറിലാണ് സംഭവം. വീട്ടുമുറ്റത്ത് കളിച്ച് കളിച്ചു കൊണ്ടിരിക്കെ ഗോവിന്ദ എന്ന കുട്ടിയുടെ കയ്യിൽ പാമ്പ് ചുറ്റുകയായിരുന്നു. ഇതിന് പിന്നാലെ പാമ്പിൽ നിന്ന് രക്ഷ നേടുന്നതിനായി കുട്ടി അതിനെ കടിച്ച് കൊല്ലുകയായിരുന്നു. സംഭവത്തിന് പിന്നാലെകുഞ്ഞ് അബോധാവസ്ഥയിലായി. അടുത്തേയ്ക്ക് ഇഴഞ്ഞു വന്ന പാമ്പിനെ കണ്ടതും പെട്ടെന്നുണ്ടായ പ്രകോപനത്തിൽ കുട്ടി പാമ്പിന്‍റെ ശരീരത്തിൽ കടിക്കുകയും പാമ്പ് നിമിഷ നേരം കൊണ്ട് ചാവുകയുമായിരുന്നെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. അതെസമയം നിലവിൽ കുട്ടിയുടെ ആരോഗ്യനില നിലവിൽ തൃപ്തികരമാണെന്നും നിരീക്ഷണത്തിലാണെന്നും ആശുപത്രി അധികൃതർ…

Read More

മണ്ഡ്യ നിവാസികളേ, സൂക്ഷിക്കുക! കാവേരി നദിയുടെ അടുത്തേക്ക് പോകരുത്

ബെംഗളൂരു : മഴ നിർത്താതെ പെയ്യുന്നു . എല്ലാ നദികളും ജീവൻ ശക്തമായി ഒഴുകുകയാണ് . കാവേരി തടത്തിൽ നല്ല മഴ പെയ്തതിനാൽ കാവേരി കരകവിഞ്ഞൊഴുകി . ഇതുമൂലം കെആർഎസ് റിസർവോയർ നിറഞ്ഞു , അണക്കെട്ടിന്റെ താൽപ്പര്യാർത്ഥം 50,000 ക്യുസെക്‌സ് വെള്ളം കാവേരി നദിയിലേക്ക് തുറന്നുവിട്ടു . അതിനാൽ , നദീതടത്തിലെ ജനങ്ങൾ നദീതീരത്തേക്ക് പോകാതിരിക്കുന്നതാണ് നല്ലത് എന്ന് അധികൃതർ വ്യക്തമാക്കി

Read More

ഭാര്യയുടെ ആഡംബര ജീവിതത്തിൽ പൊറുതിമുട്ടി യുവാവ്; ജോലി രാജിവെച്ച് മോഷണത്തിനിറങ്ങി പൊലീസ് പിടിയിൽ

ജയ്പൂർ: ഭാര്യയുടെ ആഡംബര ജീവിതത്താൽ സഹികെട്ട് ഒടുവിൽ മോഷണത്തിനിറങ്ങി യുവാവ്. രാജാംവരാംഗഡ് സ്വദേശി തരുണാണ് പിടിയിലായത്. ജയ്പൂരിലാണ് സംഭവം. ബിസിനസ് അഡ്മിനിസ്ട്രേഷൻ ബിരുദധാരിയായ യുവാവാണ് വിവാഹം കഴിഞ്ഞ് ദിവസങ്ങൾക്കുള്ളിൽ ജോലി ഉപേക്ഷിച്ച് മോഷണത്തിലേക്ക് ഇറങ്ങിയത്. സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ. ഒരുമാസം മുൻപായിരുന്നു തരുണിൻ്റെ വിവാഹം. വിവാഹശേഷം ഭാര്യയുടെ ആവശ്യങ്ങൾ നിറവേറ്റാനുള്ള പണം തരുണിന് തൻ്റെ ജോലിയിൽനിന്ന് ലഭിച്ചിരുന്നില്ല. ആഹാരം,വസ്ത്രം, സൗന്ദര്യവർധക വസ്തുക്കൾ, വാഹനങ്ങൾ, നിത്യോപയോഗ സാധനങ്ങൾ എന്നുവേണ്ട എല്ലാം ഉയർന്ന നിലവാരമുള്ള ബ്രാൻഡുകൾ മാത്രമാണ് ഇയാളുടെ ഭാര്യ ഉപയോഗിച്ചിരുന്നത്. ഭാര്യയുടെ ആവശ്യങ്ങൾ നടത്തികൊണ്ടുക്കുന്നതിനായി യുവാവ്…

Read More

ശക്തി പദ്ധതി വിജയം : നഗരത്തിലും ഗ്രാമത്തിലും തൊഴിലെടുക്കുന്ന സ്ത്രീകളുടെ എണ്ണത്തിൽ 23 ശതമാനം വർധന

ബെംഗളൂരു : കർണാടകയിൽ കോൺഗ്രസ് സർക്കാറിൻ്റെ നേതൃത്വത്തിൽ നടപ്പാക്കിയ ശക്തി പദ്ധതി, തൊഴിൽ ചെയ്യുന്ന സ്ത്രീകളുടെ എണ്ണത്തിൽ വർധനയുണ്ടാക്കിയതായി റിപ്പോർട്ട്. 23 ശ​ത​മാ​നം വ​ർ​ധ​നയാണ് ബെംഗളൂരുവിൽ ജോ​ലി​ക്ക് പോ​കു​ന്ന സ്ത്രീ​ക​ളു​ടെ എ​ണ്ണ​ത്തി​ൽ രേ​ഖ​പ്പെ​ടു​ത്തി​യ​ത്. ഹു​ബ്ബ​ള്ളി- ധാ​ര്‍വാ​ഡ് മേ​ഖ​ല​യി​ലിത് 21 ശ​ത​മാ​ന​വു​മാ​ണ് വ​ര്‍ധ​ന. സു​സ്ഥി​ര മൊ​ബി​ലി​റ്റി നെ​റ്റ് വ​ര്‍ക്ക് ക​മീ​ഷ​ൻ ചെ​യ്ത റി​പ്പോ​ര്‍ട്ട് നി​ക്കോ​ര്‍ അ​സോ​സി​യേ​റ്റ്സാ​ണ് പു​റ​ത്തു​വി​ട്ട​ത്. ക​ര്‍ണാ​ട​ക, ഡ​ല്‍ഹി, കേ​ര​ള, മ​ഹാ​രാ​ഷ്ട്ര, പ​ശ്ചി​മ ബം​ഗാ​ള്‍ എ​ന്നീ വിവിധ സം​സ്ഥാ​ന​ങ്ങ​ളി​ലെ 10 ന​ഗ​ര​ങ്ങ​ളി​ല്‍ 2500ഓ​ളം പേ​രി​ൽ ന​ട​ത്തി​യ പ​ഠ​ന​ത്തെ അ​ടി​സ്ഥാ​ന​മാക്കിയാണ് റിപ്പോർട്ട്. സം​സ്ഥാ​ന​ത്തൊന്നാകെ സ്ത്രീ​ക​ള്‍ക്ക് സ​ർ​ക്കാ​ർ…

Read More

വിദ്യാർത്ഥികൾക്ക് ആശ്വാസം; എസ്.എസ്.എൽ.സി, പി.യു.സി വിജയത്തിനാവശ്യം 33 ശതമാനം മാർക്ക്

ബെംഗളൂരു : 2025-26 അ​ധ്യ​യ​ന വ​ര്‍ഷം എ​സ്.​എ​സ്എ​ൽ.​സി, പി.​യു.​സി ഫൈ​ന​ൽ പ​രീ​ക്ഷ വി​ജ​യി​ക്കാ​നു​ള്ള മാ​ന​ദ​ണ്ഡം 35 ശ​ത​മാ​ന​ത്തി​ൽ​നി​ന്ന് 33 ശ​ത​മാ​ന​മാ​ക്കി കുറച്ചു. ക​ർ​ണാ​ട​ക സ​ർ​ക്കാ​രാണ് പുതിയ കരട് വി​ജ്ഞാ​പ​നം പുറത്തിറക്കിയത്. 1966ലെ ​ക​ർ​ണാ​ട​ക സ്കൂ​ൾ എ​ക്സാ​മി​നേ​ഷ​ൻ ആ​ൻ​ഡ് അ​സ​സ്മെ​ന്റ് ബോ​ർ​ഡ് ആ​ക്ടി​ൽ ഭേ​ദ​ഗ​തി വ​രു​ത്തി​യാ​ണ് വി​ജ്ഞാ​പ​നം പുറത്തിറക്കിയത്. പുതുക്കിയ വിജ്ഞാപനം അടിസ്ഥാനമാക്കി പരീക്ഷയിൽ പാസാകണമെങ്കിൽ ഇ​ന്‍റേ​ണ​ല്‍ അ​സ​സ്മെ​ന്‍റ്, എ​ക്സ്റ്റേ​ണ​ൽ പ​രീ​ക്ഷ എ​ന്നി​വ​യി​ലെ മാർക്കിൽ ശ​രാ​ശ​രി 33 ശ​ത​മാ​നം മാ​ര്‍ക്ക് നേ​ടി​യിരിക്കണം. ഇവയ്ക്ക് പുറമേ എ​ഴു​ത്ത് പ​രീ​ക്ഷ​യി​ൽ ഓ​രോ വി​ഷ​യ​ത്തി​നും കു​റ​ഞ്ഞ​ത് 30 ശ​ത​മാ​നം മാ​ർ​ക്കുണ്ടാവണം.…

Read More

ധർമസ്ഥലകേസ്; മണ്ണ് നീക്കി പരിശോധന മറ്റന്നാൾ : കണ്ടെത്തിയ തലയോട്ടിയിലെ മണ്ണും പരിശോധിക്കും

ബെംഗളൂരു: ധര്‍മസ്ഥല കൂട്ടക്കൊല ആരോപണത്തിൽ ശുചീകരണ തൊഴിലാളിയുടെ മൊഴിയെടുപ്പ് നാളെയും മറ്റന്നാളും തുടരും. കോടതിയില്‍ ഹാജരാക്കിയ തലയോട്ടിയിലെ മണ്ണ്, ധര്‍മസ്ഥലയിലെ മണ്ണ് എന്നിവ പ്രത്യേക അന്വേഷണ സംഘം പരിശോധിക്കും. നിലവിലെ മൊഴിയെടുപ്പ് രണ്ട് ക്യാമറകളിലായി അന്വേഷണ സംഘം റെക്കോര്‍ഡ് ചെയ്തിട്ടുണ്ട്. ക്ഷേത്ര പരിസരത്ത് എവിടെയൊക്കെയാണ് മൃതദേഹം കുഴിച്ചിട്ടത് എന്നതിനെ സംബന്ധിച്ച് ശുചീകരണ തൊഴിലാളി ഇന്ന് അന്വേഷണസംഘത്തിന് മൊഴി നല്‍കിയിരുന്നു. ക്ഷേത്ര പരിസരത്ത് മാത്രമല്ല മൂന്ന് കിലോമീറ്റര്‍ ചുറ്റളവിലെ വനമേഖലയിലും മൃതദേഹങ്ങള്‍ കുഴിച്ചിട്ടുണ്ടെന്ന് ശുചീകരണ തൊഴിലാളി വെളിപ്പെടുത്തിയിരുന്നു. അതെസമയം സുതാര്യവും, നിഷ്പക്ഷവുമായ അന്വേഷണം നടത്തുന്നതിൻ്റെ ഭാഗമായി…

Read More

നിരോധിത മേഖലയിൽ അനുമതിയില്ലാതെ ട്രെക്കിംഗ്: 103 പേർക്കെതിരെ കേസേടുത്ത് പിഴ ചുമത്തി പോലീസ്

ബെംഗളൂരു : നിരോധിത പ്രദേശമായ ചാർമാഡി ഘട്ടിൽ ട്രെക്കിംഗിന് പോയ 103 വിനോദസഞ്ചാരികളെ പോലീസ് കസ്റ്റഡിയിലെടുത്തു. അവർക്കെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ബെംഗളൂരുവിൽ നിന്നുള്ള 103 പേർ ചാർമാഡി ഘട്ടിലെ ബിദിരുതല വനമേഖലയിൽ ട്രെക്കിംഗിന് പോയിരുന്നു. വിനോദസഞ്ചാരികൾക്കെതിരെ പോലീസ് കേസെടുത്ത് പിഴ ചുമത്തി. നാട്ടുകാരുടെ 6 പിക്കപ്പ് വാഹനങ്ങൾക്കെതിരെയും പോലീസ് കേസെടുത്തിട്ടുണ്ട്. പോലീസ് കേസെടുത്ത് വിനോദസഞ്ചാരികൾക്ക് പിഴ ചുമത്തുകയും മുന്നറിയിപ്പ് നൽകുകയും ചെയ്തു.

Read More

ചിന്നസ്വാമി സ്റ്റേഡിയ ദുരന്തം; മരിച്ച പെൺകുട്ടിയുടെ ഒരുലക്ഷം രൂപയുടെ ആഭരണങ്ങൾ കാണുന്നില്ലെന്ന് ആരോപണം : പൊലീസിൽ പരാതി നൽകി അമ്മ

ബെംഗളൂരു : ആർസിബി വിജയാഘോഷത്തിനിടെ മരിച്ച പെൺകുട്ടിയുടെ ഒരു ലക്ഷം രൂപ വിലയുള്ള ആഭരണങ്ങൾ കാണാനില്ലെന്ന് പരാതി. പെൺകുട്ടിയുടെ മൃതദേഹം കുടുംബത്തിന് നൽകുമ്പോൾ ആഭരണങ്ങൾ ഉണ്ടായിരുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് അമ്മ പൊലീസിൽ പരാതി നൽകിയത്. ഒൻപതാം ക്ലാസ് വിദ്യാർത്ഥിയായിരുന്ന ദിവ്യൻഷി എന്ന കുട്ടിയാണ് തിക്കിലും തിരക്കിലും പെട്ട് മരിച്ചത്. ഇവരുടെ അമ്മയാണ് പൊലീസിൽ പരാതി നൽകിയിരിക്കുന്നത്. മകളെ ആശുപത്രിയിലേക്ക് കൊണ്ടുപോകുമ്പോൾ ശരീരത്തിൽ സ്വർണാഭരണങ്ങൾ ഉണ്ടായിരുന്നുവെന്നും എന്നാൽ മൃതദേഹം കൈമാറിയപ്പോൾ അവ ഇല്ലെന്നും മാതാവ് ആരോപിക്കുന്നു. മൃതദേഹം സൂക്ഷിച്ച മോർച്ചറിയിൽ വെച്ചാകാം ആഭരണങ്ങൾ നഷ്ടമായതെന്നും അമ്മ പറയുന്നു.…

Read More

അടയ്ക്കയാണെന്നു കരുതി ബോംബിൽ ചവിട്ടിയ സ്ത്രീക്ക് ഗുരുതര പരിക്ക്

ബെംഗളൂരു: താലൂക്കിലെ ഹുല്യാലു ഗ്രാമത്തിൽ വീടിനടുത്തുള്ള റോഡിൽ കിടന്നിരുന്ന ബോംബ് ചവിട്ടിയതിനെത്തുടർന്നുണ്ടായ സ്ഫോടനത്തിൽ വീട്ടമ്മയ്ക്ക് ഗുരുതരപരിക്ക്. താലൂക്കിലെ ഗവഡഗെരെ ഹോബ്ലിയിലെ ഹുല്യാലു ഗ്രാമത്തിലെ ലോകേഷിന്റെ ഭാര്യ കമലമ്മയ്ക്ക് ആണ് സ്ഫോടനത്തിൽ ഗുരുതരമായി പരിക്കേറ്റത്. കമലമ്മ ഭർത്താവിനൊപ്പം ഗ്രാമത്തിലെ ഒരു ഫാംഹൗസിലായിരുന്നു താമസിച്ചിരുന്നത്. ശനിയാഴ്ച രാവിലെ വീടിനുചുറ്റും വൃത്തിയാക്കുന്നതിനിടെ അടയ്ക്കയാണെന്നു കരുതി ബോംബിൽ ചവിട്ടുകയായിരുന്നു. ബോംബ് വൻശബ്ദത്തിൽ പൊട്ടിത്തെറിച്ചു. ശബ്ദംകേട്ട് ഓടിയെത്തിയ അയൽവാസികൾ കമലമ്മയെ മൈസൂരു കെആർ ആശുപത്രിയിലെത്തിച്ചു. ഫാമിൽ കൃഷിനശിപ്പിക്കാൻ വരുന്ന പന്നികളെ പിടിക്കാൻ കമലമ്മയുടെ ഭർത്താവ് സൂക്ഷിച്ച നാടൻബോംബാണ് പൊട്ടിയതെന്ന് പോലീസ് പറഞ്ഞു.…

Read More
Click Here to Follow Us