നടപടിപഹൽഗാം ആക്രമണം; കോലാറിലെ തക്കാളി പാകിസ്താനിലേക്ക് കയറ്റി അയക്കില്ല

ബെംഗളൂരു : കോലാറിലെ തക്കാളി പാകിസ്താനിലേക്ക് കയറ്റിയയ്ക്കുന്നത് ഒഴിവാക്കുന്നു. ജമ്മുകശ്മീരിലെ പഹൽഗാം ആക്രമണത്തിന്റെ പശ്ചാത്തലത്തിലാണിത്.

പാകിസ്താനിലേക്കുള്ള എല്ലാതരം കയറ്റുമതികളും കേന്ദ്രസർക്കാർ നിരോധിച്ചതായി കോലാറിലെ ടുമാറ്റോ ട്രേഡേഴ്‌സ് ആൻഡ് ഗ്രോവേഴ്‌സ് അസോസിയേഷൻ പ്രസിഡന്റ് എം. നാരായണസ്വാമി പറഞ്ഞു.

പാകിസ്താനിലേക്കുള്ള തക്കാളി കയറ്റുമതി മൂന്നു വർഷമായി നിർത്തിയിരിക്കുകയായിരുന്നു. നേപ്പാളിലേക്കും ബംഗ്ലാദേശിലേക്കുമുള്ള കയറ്റുമതി ഒരുവർഷംമുൻപ്‌ നിർത്തി.

  'പിള്ളേര് മോഡിഫൈ ചെയ്യട്ടെ'; വി.ഡി സതീശന്റെ വാഗ്ദാനത്തിന് മുന്നിൽ കരിനിഴലായി കേന്ദ്ര നിയമങ്ങളും സുപ്രീംകോടതി വിധിയും; വാഹന മോഡിക്കേഷന്‍ എളുപ്പമോ?

ഇതിൽ ബംഗ്ലാദേശിലേക്കുള്ള കയറ്റുമതി ഒരു മാസത്തിനകം പുനരാരംഭിക്കുന്നുണ്ട്. പക്ഷേ, പാകിസ്താനിലേക്ക് കയറ്റുമതിയില്ല-നാരായണസ്വാമി പറഞ്ഞു.

ദക്ഷിണേഷ്യയിലെ ഏറ്റവുംവലിയ രണ്ടാമത്തെ തക്കാളി ഉത്പാദനകേന്ദ്രമാണ് കോലാർ.

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഒരൊറ്റ കാറിൽ മൂന്ന് പേരുണ്ടോ? എങ്കിൽ ബെംഗളൂരുവിലെ ഗതാഗതക്കുരുക്ക് നിങ്ങളെ തൊടില്ല! ആ രഹസ്യ വഴി!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts