കന്നഡയെ അപമാനിച്ചിട്ടില്ല, വാർത്തകൾ വ്യാജമെന്ന് നടി രശ്മിക

ബെംഗളൂരു: കന്നഡയെ അവഗണിച്ചുവെന്നും ബെംഗളൂരുവില്‍ നടന്ന ചലച്ചിത്രമേളയില്‍ നിന്ന് വിട്ടുനിന്നുവെന്നുമുള്ള രശ്മിക മന്ദാനയ്ക്കെതിരെ പ്രചരിക്കുന്ന വാര്‍ത്തകള്‍ പൂര്‍ണ്ണായും തള്ളി നടിയുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍. കഴിഞ്ഞ ദിവസം പുറത്തുവന്ന പ്രസ്താവനകള്‍ കെട്ടിച്ചമച്ചതാണെന്നും അവര്‍ അറിയിച്ചു. കര്‍ണാടകയില്‍ നിന്ന് ആരോ അവരെ സമീപിച്ച്‌ ബെംഗളൂരു ചലച്ചിത്രമേളയില്‍ ക്ഷണിക്കാനെത്തിയെന്നും, വന്നവരെ നടി കാണാന്‍ സമ്മതിച്ചില്ലെന്നുമുള്ള വാര്‍ത്തകള്‍ കഴിഞ്ഞ ദിവസം മുതല്‍ വ്യാപകമായി പ്രചരിക്കുന്നുണ്ടെന്നും അത് വസ്തുതാവിരുദ്ധമാണെന്നും നടിയുമായി ബന്ധപ്പെട്ടവര്‍ അറിയിച്ചു. നേരത്തെ, നടി കന്നഡ ഫിലിം ഫെസ്റ്റവലില്‍ പങ്കെടുക്കാന്‍ വിസമ്മതിച്ചുവെന്നുള്ള നിരവധി റിപ്പോര്‍ട്ടുകള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചിരുന്നു.…

Read More

അതിവേഗ പാതയിൽ അപകടം; യാത്രികരായ 4 പേർ മരിച്ചു 

ബെംഗളൂരു: രാത്രി അതിവേഗ പാതയിലൂടെ വിപരീത ദിശയില്‍ ഓടിച്ചുവന്ന ബൈക്കിനെ രക്ഷിക്കാൻ ശ്രമിക്കവെയുണ്ടായ കാറപകടത്തില്‍ നാല് പേർ മരിച്ചു. ബെംഗളൂരു-ചെന്നൈ എക്സ്പ്രസ് വേയില്‍ കോലാർ ജില്ലയിലെ കുപ്പനഹള്ളിയിലായിരുന്നു സംഭവം. രാത്രി 11.45നാണ് ദാരുണമായ അപകടം നടന്നത്. മൂന്ന് വയസുള്ള ഒരു കുട്ടിയും മരിച്ചവരില്‍ ഉള്‍പ്പെടുന്നു. തെറ്റായ ദിശയില്‍ ബൈക്ക് ഓടിച്ചതാണ് അപകടത്തിന് കാരണമെന്ന് കെജിഎഫ് പോലീസ് സൂപ്രണ്ട് പറഞ്ഞു. ഇന്നോവ കാറും വിപരീത ദിശയില്‍ വന്ന ബൈക്കും കൂട്ടിയിടിക്കുകയും ചെയ്തു. ഇന്നോവയിലുണ്ടായിരുന്ന മഹേഷ് (55), രത്നമ്മ (60), ഉദിത (3) എന്നിവരും ബൈക്ക് ഓടിച്ചിരുന്ന…

Read More

അഞ്ചാം മാസത്തിൽ മടിസാർ സാരിയിൽ തമിഴ് പൊണ്ണായി തിളങ്ങി ദിയ

രിക്കൽക്കൂടി വധുവിനെപ്പോലെ മനോഹാരിയായി ഒരുങ്ങാൻ ദിയ കൃഷ്ണയ്ക്ക് സാധിച്ചു. വിവാഹദിവസം ഫ്രയിമിൽ ദിയയും ഭർത്താവു അശ്വിൻ ഗണേഷും മാത്രമെങ്കിൽ, ഇന്ന് ഇനിയും ഫോട്ടോയിൽ കാണാൻ കഴിയുന്ന, എന്നാൽ മുഖം കാണാൻ അൽപ്പം കൂടി കാത്തിരിക്കേണ്ട ഒരാൾ കൂടിയുണ്ട്. അവരുടെ ആദ്യത്തെ കണ്മണി. അഞ്ചാം മാസത്തിൽ നിറവയറുമായി നിൽക്കുന്ന ദിയ കൃഷ്ണയുടെ ചിത്രങ്ങൾ അവർ ഇൻസ്റ്റഗ്രാമിൽ ഷെയർ ചെയ്തു. ഭർത്താവ് അശ്വിൻ ഗണേഷിന്റെ തമിഴ് പാരമ്പര്യം പേറിയാണ് ദിയ കൃഷ്ണ അണിഞ്ഞൊരുങ്ങിയത്. മഞ്ഞയും ഹോട്ട് പിങ്കും നിറങ്ങൾ ചേർന്ന പട്ടുസാരിയും, പരമ്പരാഗത സ്വർണാഭരണങ്ങളുമാണ് ദിയ കൃഷ്ണയുടെ…

Read More

യുവാവിനെ 3 മണിക്കൂർ പ്രസവ വേദന അനുഭവിപ്പിച്ച് കാമുകി; യുവാവ് ഗുരുതരാവസ്ഥയിൽ 

ലോകത്തിലെ ഏറ്റവും വലിയ വേദനകളില്‍ ഒന്നാണ് പ്രസവവേദന എന്ന് പറയാറുണ്ട്. ആർത്തവ സമയത്ത് സ്ത്രീകള്‍ക്കുണ്ടാകുന്ന വയറുവേദന, പ്രസവ വേദന ഇവയൊന്നും മിക്കവാറും പുരുഷന്മാർക്ക് പറഞ്ഞാല്‍ മനസിലാവാറില്ല. ഈ വേദനകളെ നിസ്സാരമാക്കി കാണുന്ന പുരുഷന്മാരും ഒരുപാടുണ്ട്. എന്നാല്‍, ഇന്ന് ഈ വേദനകളെല്ലാം പുരുഷന്മാർക്കും അറിയാൻ അവസരം വേണമെങ്കില്‍ ഉണ്ട്. അത്തരത്തിലുള്ള സിമുലേഷൻ സെന്ററുകളും പലയിടങ്ങളിലും പ്രവർത്തിക്കുന്നുണ്ട്. അതുപോലെ, ചൈനയില്‍ താൻ വിവാഹം കഴിക്കാൻ തീരുമാനിച്ച യുവാവിനെ കൊണ്ട് ഒരു യുവതി മൂന്നു മണിക്കൂർ നേരം പ്രസവ വേദന അനുഭവിപ്പിച്ചു. യുവാവിനെ ഇതേത്തുടർന്ന് ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു…

Read More

വനിതാ ഐപിഎസ് ഓഫീസർമാരുടെ തർക്കം പുറത്തേക്ക്

ബെംഗളൂരു : കർണാടകത്തിൽ ഉയർന്ന തസ്തികകളിലിരിക്കുന്ന വനിതാ ഐ.പി.എസ്. ഓഫീസർമാരുടെ പോര് പുറത്തേക്ക്. ഐ.ജി.യുടെ പേരിൽ പരാതിനൽകിയ ഡി.ഐ.ജി.യെ സ്ഥലംമാറ്റി സർക്കാർ. ആഭ്യന്തരസുരക്ഷാവിഭാഗത്തിൽ ഡി.ഐ.ജി.യായ വർത്തിക കടിയാറിനെയാണ് സ്ഥലംമാറ്റിയത്. ആഭ്യന്തരസുരക്ഷാവിഭാഗം ഐ.ജി.യായ ഡി. രൂപയുടെ പേരിൽ വർത്തിക കഴിഞ്ഞമാസം ചീഫ് സെക്രട്ടറി ശാലിനി രജനീഷിന് പരാതിനൽകിയിരുന്നു. രൂപയുടെ നിർദേശപ്രകാരം രണ്ടു പോലീസുകാർ തന്റെ ഓഫീസിലെത്തി ചില രേഖകളുടെ ഫോട്ടോയെടുത്തുകൊണ്ടുപോയെന്നായിരുന്നു പരാതിയിൽ പറഞ്ഞത്. താൻ ഓഫീസലില്ലാത്ത സമയം പോലീസ് കൺട്രോൾ റൂമിൽനിന്ന് താക്കോൽ വാങ്ങിക്കൊണ്ടുവന്ന് ഓഫീസ് അനധികൃതമായി തുറന്ന് പോലീസുകാർ അകത്ത് പ്രവേശിക്കുകയായിരുന്നു. തന്റെപേരിൽ മോശം…

Read More

മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്ക് നിയമസഭയിൽ പ്രവേശിക്കാൻ പ്രത്യേക റാമ്പ് ക്രമീകരിച്ചു

ബെംഗളൂരു; മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്ക് നിയമസഭയിൽ പ്രവേശിക്കുന്നതിന് ഒരു റാമ്പ് ക്രമീകരിച്ചു. മുഖ്യമന്ത്രിയ്ക്ക് കാൽമുട്ട് വേദനയുള്ളതിനാലാണ് റാമ്പ് ക്രമീകരിച്ചിട്ടുള്ളത്. മുഖ്യമന്ത്രിക്ക് വീൽചെയർ ഉപയോഗിക്കുന്നതിനായി വിധാൻ സൗധ ലോഞ്ചിന്റെയും നിയമസഭ ഭരണകക്ഷി ലോബിയുടെയും നിയമസഭയുടെ പ്രവേശന കവാടത്തിന്റെയും മൂന്ന് വശങ്ങളിലാണ് റാമ്പുകൾ സ്ഥാപിച്ചിട്ടുള്ളത്.

Read More

നഗരത്തിന്റെ ഔദ്യോഗിക ഭാഷ എന്ത്? ഞെട്ടിക്കുന്ന ഉത്തരങ്ങളുമായി പൊതുജനങ്ങൾ; ചർച്ചകൾക്ക് വിഷയമായി വീഡിയോ

ബെംഗളൂരു: ബെംഗളൂരുവിന്റെ ഔദ്യോഗിക ഭാഷ ഏതാണെന്ന് പറയാൻ ആളുകൾ പാടുപെടുന്നതിന്റെ ഒരു വൈറൽ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതോടെ കന്നഡിഗരിൽ നിന്ന് വ്യാപകമായ എതിർപ്പും പ്രതിഷേധവും ഉയർന്നു. മുംബൈയിൽ നടന്ന ഒരു വാക്ക്-ഓൺ പോപ്പിന്റെ ഭാഗമായി ചിത്രീകരിച്ചതായി റിപ്പോർട്ട് ചെയ്യപ്പെടുന്ന വൈറൽ വീഡിയോയ്ക്ക് സോഷ്യൽ മീഡിയയിൽ കന്നഡിഗരിൽ നിന്ന് കടുത്ത പ്രതികരണങ്ങളാണ് ലഭിച്ചത്. ചിലർ ഹിന്ദി എന്ന് പറഞ്ഞു, മറ്റുള്ളവർ ഇംഗ്ലീഷ്, മലയാളം, സംസ്കൃതം അല്ലെങ്കിൽ തമിഴ് എന്ന് വരെ പറഞ്ഞു. പക്ഷേ ആരും കന്നഡ പറഞ്ഞില്ല. ഈ വീഡിയോ സോഷ്യൽ മീഡിയയിൽ വലിയ…

Read More

നഗരത്തിൽ വീട്ടുജോലിക്കുനിന്ന് മോഷണം നടത്തുന്ന കേസുകൾ വർധിക്കുന്നു

ബെംഗളൂരു : നഗരത്തിൽ വീട്ടുജോലിക്കുനിന്ന് മോഷണം നടത്തുന്ന സംഭവങ്ങൾ കൂടിവരുന്നു. കഴിഞ്ഞ രണ്ടുവർഷവും 300-ലധികം കേസുകൾ റിപ്പോർട്ട് ചെയ്തു. 2023-ൽ 320 കേസുകളും 2024-ൽ 382 കേസുകളുമാണ് റിപ്പോർട്ട് ചെയ്തത്. അതേസമയം, 2015 മുതൽ 2022 വരെ വർഷത്തിൽ ശരാശരി 206 കേസുകൾ മാത്രമേ റിപ്പോർട്ട് ചെയ്തിരുന്നുള്ളൂ. 2023-ന് ശേഷമാണ് ഇത്തരം കേസുകൾ കൂടിത്തുടങ്ങിയത്. പോലീസ് കേസെടുക്കുന്നുണ്ടെങ്കിലും മോഷണമുതലുകൾ കണ്ടെത്തുന്നതും പ്രതികളെ പിടികൂടുന്നതും കുറവാണ്. വീട്ടുടമസ്ഥർ വേറെ സ്ഥലങ്ങളിൽ പോകുമ്പോൾ വിലപിടിപ്പുള്ള വസ്തുക്കൾ വീട്ടിൽവെച്ചിട്ട് പോകുന്നത് പതിവാണ്. ഈ അവസരം മുതലാക്കിയാണ് വീട്ടുജോലിക്കാർ മോഷണം…

Read More

ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ആരോഗ്യനില ഗുരുതരം

ശ്വാസകോശ അണുബാധയെ തുടര്‍ന്ന് ആശുപത്രിയില്‍ കഴിയുന്ന ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ആരോഗ്യനില ഗുരുതരം. കടുത്ത ശ്വാസതടസവും കഫക്കെട്ടും അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് ആരോഗ്യനില വഷളായത് എന്ന് വത്തിക്കാന്‍ അറിയിച്ചു. രണ്ട് തവണ ശ്വാസതടസമുണ്ടായി. കൃത്രിമശ്വാസം നല്‍കുന്നുവെന്നും വത്തിക്കാന്‍ അറിയിച്ചു. 17 ദിവസമായി റോമിലെ ജെമെല്ലി ആശുപത്രിയില്‍ ചികിത്സയില്‍ തുടരുകയാണ് മാര്‍പാപ്പ. കഴിഞ്ഞ ദിവസങ്ങളില്‍ പോപ്പിന്റെ ആരോഗ്യ നിലയില്‍ നേരിയ പുരോഗതിയുണ്ടായിരുന്നു. മാര്‍പാപ്പയെ ബ്രോങ്കൈറ്റിസിനുള്ള ചികിത്സയ്ക്കും പരിശോധനകള്‍ക്കുമായി ഫെബ്രുവരി 14 നാണ് റോമിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ശ്വാസകോശത്തില്‍ കടുത്ത അണുബാധയുണ്ടായതിനെ തുടര്‍ന്നാണ് അദ്ദേഹത്തെ വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചത്. ആസ്തമയ്ക്ക് സമാനമായ…

Read More

വരുംദിവസങ്ങളിൽ സംസ്ഥാനത്ത് ചൂടുകൂടാൻ സാധ്യത: മുന്നറിയിപ്പുമായി ആരോഗ്യവകുപ്പ്

ബെംഗളൂരു : വരുംദിവസങ്ങളിൽ സംസ്ഥാനത്ത് ചൂടുകൂടാൻ സാധ്യതയുള്ളതിനാൽ മുന്നറിയിപ്പുമായി ആരോഗ്യവകുപ്പ്. ഉച്ചയ്ക്ക് 12-നും മൂന്നിനും ഇടയിൽ അത്യാവശ്യകാര്യങ്ങൾക്കുമാത്രമേ പുറത്തിറങ്ങാവൂവെന്നും അയഞ്ഞ കോട്ടൺവസ്ത്രങ്ങൾ ധരിക്കണമെന്നും പുറത്തിറങ്ങുമ്പോൾ തൊപ്പിധരിക്കുകയോ കുടചൂടുകയോ വേണമെന്നും അധികൃതർ നിർദേശിച്ചു. കനത്തചൂട് ഗുരുതര ആരോഗ്യപ്രശ്നങ്ങൾ സൃഷ്ടിക്കുമെന്നും ഗർഭിണികൾ, കുട്ടികൾ, വെയിലത്ത് ജോലിചെയ്യുന്നവർ തുടങ്ങിയവർ പ്രത്യേകം ശ്രദ്ധിക്കണമെന്നും നിർദേശമുണ്ട്. ചൂടുകാരണം ബുദ്ധിമുട്ടുനേരിടുന്നവർ ആവശ്യമെങ്കിൽ ചികിത്സതേടണം.  

Read More
Click Here to Follow Us