ചെന്നൈ : കൃത്യസമയത്ത് ഭക്ഷണം നല്‍കാത്തതിന്റെ പേരില്‍ ചെന്നൈയില്‍ ഭർത്താവ് ഭാര്യയെ കുത്തിക്കൊന്നു.
ചെന്നൈ തിരുമുള്ളൈവോയലിലെ കമലന്നഗറിലെ വിനായകത്തിന്റെ ഭാര്യ ധനലക്ഷ്മി (65) ആണ് കൊല്ലപ്പെട്ടത്.
ധനലക്ഷ്മിക്ക് അസുഖമായതിനാല്‍ ബുധനാഴ്ച കൃത്യസമയത്ത് ഭക്ഷണം നല്‍കാൻ കഴിഞ്ഞിരുന്നില്ല.
ദമ്പതികള്‍ തമ്മില്‍ പലപ്പോഴും വഴക്കുകള്‍ ഉണ്ടായിരുന്നതായി പോലീസ് പറഞ്ഞു.
കഴിഞ്ഞദിവസം മക്കള്‍ ജോലിക്ക് പോയ ശേഷം വിനായകം ഭാര്യയുമായി വഴക്കുണ്ടാക്കുകയും അടുക്കളയില്‍ സൂക്ഷിച്ചിരുന്ന കത്തി ഉപയോഗിച്ച് ഭാര്യയെ കുത്തുകയുമായിരുന്നു.
തുടർന്ന് കഴുത്ത് മുറിച്ച് ആത്മഹത്യ ചെയ്യാൻ ശ്രമിച്ചു. മക്കള്‍ വീട്ടില്‍ തിരിച്ചെത്തിയപ്പോള്‍ അമ്മ മരിച്ചുകിടക്കുന്നതു കാണുകയായിരുന്നു.
തുടർന്ന് മകൻ തിരുമുള്ളൈവോയല്‍ പോലീസിനെ അറിയിച്ചു. പോലീസ് ചോദ്യം ചെയ്യലില്‍ വിനായകം കുറ്റം സമ്മതിക്കുകയായിരുന്നു.
ധനലക്ഷ്മിയുടെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി ഗവണ്‍മെന്റ് കില്‍പോക്ക് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി.
വിനായകത്തിനെതിരെ പോലീസ് കൊലപാതകക്കുറ്റം ചുമത്തി. കൂടുതല്‍ അന്വേഷണം നടന്നു വരികയാണെന്ന് പോലീസ് അറിയിച്ചു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.