കട ബാധ്യത; യുവാവ് തൂങ്ങി മരിച്ച നിലയിൽ 

ബെംഗളൂരു: കർഷക യുവാവ് ജീവനൊടുക്കി. 24 കാരനായ പ്രകാശ് രവീന്ദ്ര ജാംദാറാണ് മരിച്ചത്.

കലഗി പോലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം.

കടബാധ്യതയാണ് യുവാവിനെ കടുംകൈക്ക് പ്രേരിപ്പിച്ചതെന്നാണ് വിവരം.

കഴിഞ്ഞ ദിവസം രാത്രി ഒമ്പതായിട്ടും കൃഷിയിടത്തില്‍ നിന്ന് പ്രകാശ് മടങ്ങിയെത്താത്തതിനെതുടർന്ന് വീട്ടുകാർ തെരഞ്ഞുചെന്നപ്പോഴാണ് കൃഷിയിടത്തിലെ മരത്തില്‍ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തിയത്.

  ഐ.എസ്.ആർ.ഒ ആസ്ഥാനത്തിന് വീണ്ടും ബോംബ് ഭീഷണി; ജീവനക്കാരെ ഒഴിപ്പിച്ചു

രത്കാല്‍ ബാങ്കില്‍ നിന്ന് 80,000 രൂപയും സ്വകാര്യ ധനകാര്യസ്ഥാപനങങളില്‍നിന്ന് അഞ്ചുലക്ഷം രൂപയും ഇയാള്‍ വായ്പയെടുത്തിരുന്നു.

വിളനാശത്തെ തുടർന്ന് തിരിച്ചടവ് മുടങ്ങിയത് പ്രകാശിനെ പ്രയാസപ്പെടുത്തിയിരുന്നതായി ബന്ധുക്കള്‍ പറഞ്ഞു.

പോലീസ് സ്ഥലത്തെത്തി മേല്‍നടപടി സ്വീകരിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പീനിയയിൽ ലഹരിയിൽ ഗുണ്ടകളുടെ അഴിഞ്ഞാട്ടം: , തെളിവുണ്ടായിട്ടും കേസെടുക്കാതെ പോലീസ്!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts