ഫ്രൂട്സ് സാലഡ് പ്രേമികൾ ആണോ നിങ്ങൾ , എന്നാല്‍ പഴങ്ങള്‍ തിരഞ്ഞെടുക്കുമ്പോള്‍ ഈ കോംമ്പോ ഒഴിവാക്കാം

ഫ്രൂട്സ് സാലഡുകളെ ആരോഗ്യകരമായ ഭക്ഷണമായാണ് നമ്മള്‍ കരുതുന്നത്. എന്നാല്‍ പഴങ്ങൾക്ക് ധാരാളം പോഷകഗുണങ്ങളുണ്ടെങ്കിലും ഒഴിവാക്കേണ്ട ചില കോംമ്പിനേഷനുകളുണ്ട്.

പഴങ്ങളെ അസിഡിറ്റി, ഉയർന്ന ജലാംശം, മധുരം, നിഷ്പക്ഷത എന്നിങ്ങനെ നാലായി തരം തിരിക്കാം. വ്യത്യസ്ത തരം പഴങ്ങൾ പച്ചക്കറികളുമായും മറ്റ് പഴങ്ങളുമായും കലർത്തുന്നത് ദഹനപ്രശ്നങ്ങൾക്കും ഗുരുതര ആരോഗ്യ പ്രശ്നങ്ങൾക്കും കാരണമാകാം.

തണ്ണിമത്തൻ മറ്റ് പഴങ്ങൾക്കൊപ്പം കഴിക്കരുത്

തണ്ണിമത്തൻ ഒരിക്കലും മറ്റ് പഴങ്ങൾക്കൊപ്പം മിക്സ് ചെയ്തു കഴിക്കരുത്. തണ്ണിമത്തൻ, കുക്കുമിസ് മെലോ, കാന്താലൂപ്പ് പോലുള്ള ജലാംശം അധികം അടങ്ങിയ പഴങ്ങൾ മറ്റുള്ള പഴങ്ങൾക്കൊപ്പം കഴിക്കുമ്പോൾ ദഹനം ശരിയായ രീതിയിൽ നടക്കില്ല.

  ബെംഗളൂരുവിൽ 500 രൂപയുടെ ബിരിയാണി, കിട്ടുന്നത് 350 രൂപയ്ക്ക്! ഹോട്ടലുടമകളുടെ വയറ്റത്തടിച്ച് ഓൺലൈൻ ഭീമന്മാർ

പ്രോട്ടീൻ അടങ്ങിയ പഴങ്ങളും സ്റ്റാർച്ച് കൂടുതലുള്ള പഴങ്ങളും

പഴം, ഏത്തക്ക പോലെ സ്റ്റാർച്ച് അടങ്ങിയ പഴങ്ങൾക്കൊപ്പം പേരക്ക, ഉണക്കിയ ആപ്രിക്കോട്ട്, കിവിഫ്രൂട്ട്, അവോക്കാഡോ തുടങ്ങിയ പ്രോട്ടീൻ അടങ്ങിയ പഴങ്ങൾ കഴിക്കരുത്. ഫ്രൂട്ട് സാലഡുകൾ ഉണ്ടാക്കുമ്പോൾ ഇത്തരം പഴങ്ങൾ ഒരുമിച്ച് ചേർക്കുന്നത് ഒഴിവാക്കണം. കാരണം ശരീരത്തിന് പ്രോട്ടീൻ ദഹിപ്പിക്കാൻ അസിഡിക് ബേസും അന്നജം ദഹിപ്പിക്കാൻ ആൽക്കലൈൻ ബേസും ആവശ്യമാണ്.

അസിഡിക്ക് പഴങ്ങളും മധുരമുള്ള പഴങ്ങളും

സ്ട്രോബെറി, ആപ്പിൾ, മാതളനാരങ്ങ, പീച്ച് തുടങ്ങിയ അസിഡിറ്റി ഉള്ള പഴങ്ങൾ ഒരിക്കലും വാഴപ്പഴം, ഉണക്കമുന്തിരി തുടങ്ങിയ മധുരമുള്ള പഴങ്ങളുമായി സംയോജിപ്പിക്കരുത്. ഇത് ദഹന പ്രശ്നങ്ങൾ, ഓക്കാനം, അസിഡോസിസ്, തലവേദന എന്നിവയ്ക്ക് കാരണമായേക്കാം.

  വനിതാ പി.ജിയിൽ കടന്നുകയറി മോഷണം: ലക്ഷങ്ങളുടെ ഗാഡ്‌ജെറ്റുകൾ കവർന്നു, സി.സി.ടി.വി ദൃശ്യങ്ങൾ പുറത്ത്

പപ്പായയും നാരങ്ങയും

പപ്പായക്കൊപ്പം നാരങ്ങ കഴിക്കുന്നത് ഒഴിവാക്കുന്നതാണ് നല്ലത്. വിളർച്ച അല്ലെങ്കിൽ ഹീമോ​ഗ്ലോബിൻ അസന്തുലിതാവസ്ഥ എന്നിവ ഇതിനെ തുടർന്ന് ഉണ്ടാകാം.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  പൈപ്പിനുള്ളിൽ റോബോട്ടുകൾ;  മലിനജലം കലർന്നാൽ പറയും; ബെംഗളൂരുവിന്റെ കുടിവെള്ള പ്രശ്നത്തിന് എ.ഐ. പരിഹാരം
[masterslider id="10"]

Related posts