ബെംഗളൂരു: ചെറുവത്തൂർ സ്വദേശിയായ യുവഡോക്ടറെ മരിച്ച നിലയില്‍ കണ്ടെത്തി. തുരുത്തി മുസ്‍ലിം ജമാഅത്ത് കമ്മിറ്റി സെക്രട്ടറി ഷാഫി പള്ളിക്കണ്ടത്തിന്റെ മകനും ഡോ. ഗാലിബ് റഹ്മാൻ കുന്നത്ത് (27) ആണ് മരിച്ചത്. മണിപ്പാല്‍ കസ്തൂർബ മെഡിക്കല്‍ കോളജില്‍ എം.ഡി വിദ്യാർഥിയാണ്. ഇന്നലെ വൈകീട്ടാണ് ഗാലിബ് റഹ്മാനെ താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്. വിവരം ലഭിച്ചതിനെ തുടർന്ന് ബന്ധുക്കള്‍ ഉടൻ തന്നെ മണിപ്പാലിലെത്തി മൃതദേഹം രാവിലെ നാട്ടിലെത്തിച്ചു.
Read MoreDay: 22 February 2025
ഫ്രൂട്സ് സാലഡ് പ്രേമികൾ ആണോ നിങ്ങൾ , എന്നാല്‍ പഴങ്ങള്‍ തിരഞ്ഞെടുക്കുമ്പോള്‍ ഈ കോംമ്പോ ഒഴിവാക്കാം
ഫ്രൂട്സ് സാലഡുകളെ ആരോഗ്യകരമായ ഭക്ഷണമായാണ് നമ്മള്‍ കരുതുന്നത്. എന്നാല്‍ പഴങ്ങൾക്ക് ധാരാളം പോഷകഗുണങ്ങളുണ്ടെങ്കിലും ഒഴിവാക്കേണ്ട ചില കോംമ്പിനേഷനുകളുണ്ട്. പഴങ്ങളെ അസിഡിറ്റി, ഉയർന്ന ജലാംശം, മധുരം, നിഷ്പക്ഷത എന്നിങ്ങനെ നാലായി തരം തിരിക്കാം. വ്യത്യസ്ത തരം പഴങ്ങൾ പച്ചക്കറികളുമായും മറ്റ് പഴങ്ങളുമായും കലർത്തുന്നത് ദഹനപ്രശ്നങ്ങൾക്കും ഗുരുതര ആരോഗ്യ പ്രശ്നങ്ങൾക്കും കാരണമാകാം. തണ്ണിമത്തൻ മറ്റ് പഴങ്ങൾക്കൊപ്പം കഴിക്കരുത് തണ്ണിമത്തൻ ഒരിക്കലും മറ്റ് പഴങ്ങൾക്കൊപ്പം മിക്സ് ചെയ്തു കഴിക്കരുത്. തണ്ണിമത്തൻ, കുക്കുമിസ് മെലോ, കാന്താലൂപ്പ് പോലുള്ള ജലാംശം അധികം അടങ്ങിയ പഴങ്ങൾ മറ്റുള്ള പഴങ്ങൾക്കൊപ്പം കഴിക്കുമ്പോൾ ദഹനം ശരിയായ…
Read Moreകട ബാധ്യത; യുവാവ് തൂങ്ങി മരിച്ച നിലയിൽ
ബെംഗളൂരു: കർഷക യുവാവ് ജീവനൊടുക്കി. 24 കാരനായ പ്രകാശ് രവീന്ദ്ര ജാംദാറാണ് മരിച്ചത്. കലഗി പോലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. കടബാധ്യതയാണ് യുവാവിനെ കടുംകൈക്ക് പ്രേരിപ്പിച്ചതെന്നാണ് വിവരം. കഴിഞ്ഞ ദിവസം രാത്രി ഒമ്പതായിട്ടും കൃഷിയിടത്തില്‍ നിന്ന് പ്രകാശ് മടങ്ങിയെത്താത്തതിനെതുടർന്ന് വീട്ടുകാർ തെരഞ്ഞുചെന്നപ്പോഴാണ് കൃഷിയിടത്തിലെ മരത്തില്‍ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തിയത്. രത്കാല്‍ ബാങ്കില്‍ നിന്ന് 80,000 രൂപയും സ്വകാര്യ ധനകാര്യസ്ഥാപനങങളില്‍നിന്ന് അഞ്ചുലക്ഷം രൂപയും ഇയാള്‍ വായ്പയെടുത്തിരുന്നു. വിളനാശത്തെ തുടർന്ന് തിരിച്ചടവ് മുടങ്ങിയത് പ്രകാശിനെ പ്രയാസപ്പെടുത്തിയിരുന്നതായി ബന്ധുക്കള്‍ പറഞ്ഞു. പോലീസ് സ്ഥലത്തെത്തി മേല്‍നടപടി സ്വീകരിച്ചു.
Read Moreഭക്ഷണം വൈകി; ഭാര്യയെ ഭർത്താവ് കുത്തിക്കൊന്നു
ചെന്നൈ : കൃത്യസമയത്ത് ഭക്ഷണം നല്‍കാത്തതിന്റെ പേരില്‍ ചെന്നൈയില്‍ ഭർത്താവ് ഭാര്യയെ കുത്തിക്കൊന്നു. ചെന്നൈ തിരുമുള്ളൈവോയലിലെ കമലന്നഗറിലെ വിനായകത്തിന്റെ ഭാര്യ ധനലക്ഷ്മി (65) ആണ് കൊല്ലപ്പെട്ടത്. ധനലക്ഷ്മിക്ക് അസുഖമായതിനാല്‍ ബുധനാഴ്ച കൃത്യസമയത്ത് ഭക്ഷണം നല്‍കാൻ കഴിഞ്ഞിരുന്നില്ല. ദമ്പതികള്‍ തമ്മില്‍ പലപ്പോഴും വഴക്കുകള്‍ ഉണ്ടായിരുന്നതായി പോലീസ് പറഞ്ഞു. കഴിഞ്ഞദിവസം മക്കള്‍ ജോലിക്ക് പോയ ശേഷം വിനായകം ഭാര്യയുമായി വഴക്കുണ്ടാക്കുകയും അടുക്കളയില്‍ സൂക്ഷിച്ചിരുന്ന കത്തി ഉപയോഗിച്ച് ഭാര്യയെ കുത്തുകയുമായിരുന്നു. തുടർന്ന് കഴുത്ത് മുറിച്ച് ആത്മഹത്യ ചെയ്യാൻ ശ്രമിച്ചു. മക്കള്‍ വീട്ടില്‍ തിരിച്ചെത്തിയപ്പോള്‍ അമ്മ മരിച്ചുകിടക്കുന്നതു കാണുകയായിരുന്നു. തുടർന്ന്…
Read Moreബെംഗളൂരുവില്‍ വീണ്ടും റാഗിങ്; 5 പേർ അറസ്റ്റിൽ
ബെംഗളൂരു: കശ്മീരില്‍ നിന്നുള്ള എംബിബഎസ് വിദ്യാര്‍ത്ഥികള്‍ ബെംഗളൂരുവില്‍ റാഗിങിന് ഇരയായ സംഭവത്തില്‍ അഞ്ചു പേരെ പൊലീസ് അറസ്റ്റ് ചെയ്തു. കശ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുല്ലയുടെ ഇടപെടലിനു പിന്നാലെയാണ് അന്വേഷണം വേഗത്തിലായതും പ്രതികളെ അറസ്റ്റ് ചെയ്തതും. സംഭവവുമായി ബന്ധപ്പെട്ട വിഡിയോ ശ്രദ്ധയില്‍പെട്ട ഒമര്‍ അബ്ദുല്ല മുഖ്യമന്ത്രി സിദ്ധരാമയ്യയെ ബന്ധപ്പെട്ട് നടപടി വേഗത്തിലാക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. കഴിഞ്ഞയാഴ്ചയാണ് രണ്ടാം വര്‍ഷ എംബിബിഎസ് വിദ്യാര്‍ഥിയായ അനന്ത്‌നാഗ് സ്വദേശി ഹമിം ഗുലാം ഭട്ടിന് മര്‍ദനമേറ്റത്. കോളജ് വാര്‍ഷികത്തിന്റെ ഭാഗമായി നടത്തിയ ക്രിക്കറ്റ് മത്സരത്തിനിടെ ഹമിമും സീനിയര്‍ വിദ്യാര്‍ഥികളുമായി തര്‍ക്കമുണ്ടായി. അന്നു രാത്രി…
Read Moreമദ്യത്തിന് പണം നല്‍യില്ല മകന്‍ അമ്മയെ കുത്തി പരിക്കേല്‍പ്പിച്ച് താലിമാല തട്ടിയെടുത്തു
ബെംഗളൂരു: മദ്യപിക്കാന്‍ പണം നല്‍കാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്ന് മകന്‍ അമ്മയെ കുത്തി പരിക്കേല്‍പ്പിച്ച് താലിമാല തട്ടിയെടുത്തു. പ്രതിയെ അറസ്റ്റ് ചെയ്ത് കൊലപാതകശ്രമത്തിന് കേസെടുത്തു. ഇരയായ ജയലക്ഷ്മി കൂലിപ്പണിക്കാരിയായി ജോലി ചെയ്യുകയായിരുന്നു, മകന്‍ മഹേഷ് ് മദ്യപിക്കാന്‍ അവരില്‍ നിന്ന് പണം വാങ്ങുമായിരുന്നു. കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ്, തന്റെ കൈവശം പണമില്ലെന്ന് അമ്മ പറയുകയും ഇതില്‍ പ്രകോപിതനായ മഹേഷ് അമ്മയെ കുത്തി താലിമാല എടുത്തുകൊണ്ടുപോകുകയും ചെയ്തു. നാട്ടുകാര്‍ ജയലക്ഷ്മിയെ ആശുപത്രിയിലേക്ക് മാറ്റി, നിലവില്‍ ചികിത്സയിലാണ്ു. ജ്ഞാനഭാരതി പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് കൂടുതല്‍ അന്വേഷണം ആരംഭിച്ചു.
Read Moreപ്ലാസ്റ്റിക് ഷീറ്റ് വിരിച്ച് ഉള്ള ഇഡ്ഡലി തയ്യാറാക്കൽ; ഭക്ഷണ ശാലകൾക്ക് നോട്ടീസ് നൽകി ഭക്ഷ്യ സുരക്ഷാ വകുപ്പ്
ബെംഗളൂരു : ഇഡ്ഡലിച്ചെമ്പിൽ പ്ലാസ്റ്റിക് ഷീറ്റ് വിരിച്ച് ചില ഭക്ഷണശാലകളിൽ കടുത്ത ആരോഗ്യപ്രശ്നമുണ്ടാക്കുന്ന രീതിയിൽ ഇഡ്ഡലി തയ്യാറാക്കുന്നതായി പരാതി. ഇതേത്തുടർന്ന് ഭക്ഷ്യ സുരക്ഷാ വകുപ്പ് സംസ്ഥാന വ്യാപകമായി നടത്തിയ പരിശോധനയിൽ 24 ഭക്ഷണശാലകൾക്ക് നോട്ടീസ് നൽകി. ഹോട്ടലുകൾ, റസ്റ്ററന്റുകൾ, വഴിയോര കച്ചവടകേന്ദ്രങ്ങൾ എന്നിങ്ങനെ 254 ഇടങ്ങളിലായിരുന്നു പരിശോധനയെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. ചില സ്ഥലങ്ങളിൽ കട്ടികുറഞ്ഞ പ്ലാസ്റ്റിക് ഷീറ്റ് ചെമ്പിൽ വിരിച്ച് അതിനുമുകളിൽ മാവ് നിറച്ച് ഇഡ്ഡലി തയ്യാറാക്കുന്നെന്നായിരുന്നു പരാതി.
Read Moreയുവതിയെ കൂട്ട ബലാത്സംഗം ചെയ്ത കേസിൽ 4 പേർ അറസ്റ്റിൽ
ബെംഗളൂരു: പരിചയക്കാരനും സുഹൃത്തുക്കളും ചേർന്ന് യുവതിയെ കൂട്ട ബലാത്സംഗം ചെയ്ത കേസില്‍ നാല് പേര്‍ പിടിയില്‍. കോറമംഗല ജംഗ്ഷനിലെ സ്വകാര്യ ഹോട്ടലിന്‍റെ ടെറസില്‍ വെച്ച് വ്യാഴാഴ്ച ഉച്ചയ്ക്ക് 1.30 നായിരുന്നു സംഭവം. പരിചയക്കാരനായ ഒരാള്‍ തന്നെ ഹോട്ടലിന്‍റെ ടെറസിലേക്ക് കൊണ്ടു പോയി. അവിടെ വേറെ മൂന്ന് പേര്‍ ഉണ്ടായിരുന്നു. അപ്രതീക്ഷിതമായി നാലുപേരും ചേര്‍ന്ന് ക്രൂരമായി പീഡിപ്പിക്കുകയായിരുന്നു എന്ന് യുവതി പോലീസിനോട് പറഞ്ഞു. അറസ്റ്റ് ചെയ്ത പ്രതികളില്‍ മൂന്ന് പേര്‍ വെസ്റ്റ് ബംഗാള്‍ സ്വദേശികളും ഒരാള്‍ ഉത്തരാഖണ്ഡ് സ്വദേശിയുമാണെന്ന് പോലീസ് ഡെപ്യൂട്ടി കമ്മീഷണര്‍ സാറ ഫാത്തിമ…
Read Moreചാമുണ്ഡി മലയിലെ തീപ്പിടിത്തത്തിൽ കൂടുതൽ ഭാഗങ്ങൾ കത്തി നശിച്ചു
മൈസൂരു : ചാമുണ്ഡി മലയിൽ വെള്ളിയാഴ്ച തീപ്പിടിത്തമുണ്ടായി. ഉച്ചയ്ക്ക് 12.30-ഓടെയായിരുന്നു സംഭവം. വരണ്ടതും കുറ്റിച്ചെടികളുള്ളതുമായ കൂടുതൽ ഭാഗങ്ങൾ കത്തി നശിച്ചു. മലയിലേക്കുള്ള സമീപന റോഡുകളിലൊന്നായ ബന്ദിപാല്യ, ഉത്തനഹള്ളി റോഡിന് സമീപത്തെ കാടുകളിലാണ് തീപിടിച്ചത്. വനംവകുപ്പും അഗ്നിരക്ഷാസേനയുമെത്തി വൈകീട്ടോടെ തീ നിയന്ത്രണവിധേയമാക്കി. ഉണങ്ങിയ പുല്ലിനാണ് തീ പിടിച്ചതെന്നും അപകടത്തിന്റെ വ്യാപ്തി ഇതുവരെ വിലയിരുത്തിയിട്ടില്ലെന്നും ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ ബസവരാജു അറിയിച്ചു. തീ പടരാതിരിക്കാൻ മുൻകരുതൽ സ്വീകരിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
Read Moreനഗരത്തിലെ ഗതാഗതക്കുരുക്കിനെപ്പറ്റി വിവാദ പരാമർശം: ഡി കെ ശിവകുമാർ കുരുക്കിൽ
ബെംഗളൂരു : ബെംഗളൂരുവിലെ ഗതാഗതക്കുരുക്കിനെപ്പറ്റി ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ നടത്തിയ പ്രസ്താവനയെ ആയുധമാക്കി ബി.ജെ.പി. ബെംഗളൂരുവിലെ ഗതാഗക്കുരുക്കിന് രണ്ടോമൂന്നോ വർഷത്തിനുള്ളിലെങ്കിലും പരിഹാരമുണ്ടാക്കാൻ ദൈവംവിചാരിച്ചാൽപോലും കഴിയില്ലെന്നായിരുന്നു ഡി.കെ. ശിവകുമാർ പറഞ്ഞത്. ബെംഗളൂരു നഗരവികസനത്തിന്റെ ചുമതലയുള്ള മന്ത്രിയാണ് ശിവകുമാർ. വ്യാഴാഴ്ച ഒരുചടങ്ങിൽ സംസാരിക്കുമ്പോഴാണ് അദ്ദേഹം നിസ്സഹായത വെളിപ്പെടുത്തിയത്. സർക്കാർ ആസൂത്രണംചെയ്ത പദ്ധതികൾ ശരിയായി നടപ്പാക്കേണ്ടതുണ്ടെന്നും ശരിയായആസൂത്രണം വേണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇതിന്റെ രൂപരേഖ സർക്കാർ തയ്യാറാക്കിവരികയാണെന്നും പറഞ്ഞു. പ്രശ്നത്തിന് പരിഹാരമുണ്ടാക്കാനാവില്ലെങ്കിൽ ഡി.കെ. ശിവകുമാർ മന്ത്രിസ്ഥാനമൊഴിയണമെന്ന് പ്രതിപക്ഷനേതാവ് ആർ. അശോക ആവശ്യപ്പെട്ടു. ബെംഗളൂരുവിനെ സിങ്കപ്പൂരിന് സമാനമാക്കുമെന്ന് പറഞ്ഞ് അധികാരത്തിലേറിയ…
Read More