യുവതിയെ കൂട്ട ബലാത്സംഗം ചെയ്ത കേസിൽ 4 പേർ അറസ്റ്റിൽ 

ബെംഗളൂരു: പരിചയക്കാരനും സുഹൃത്തുക്കളും ചേർന്ന് യുവതിയെ കൂട്ട ബലാത്സംഗം ചെയ്ത കേസില്‍ നാല് പേര്‍ പിടിയില്‍.

കോറമംഗല ജംഗ്ഷനിലെ സ്വകാര്യ ഹോട്ടലിന്‍റെ ടെറസില്‍ വെച്ച്‌ വ്യാഴാഴ്ച ഉച്ചയ്ക്ക് 1.30 നായിരുന്നു സംഭവം.

പരിചയക്കാരനായ ഒരാള്‍ തന്നെ ഹോട്ടലിന്‍റെ ടെറസിലേക്ക് കൊണ്ടു പോയി.

അവിടെ വേറെ മൂന്ന് പേര്‍ ഉണ്ടായിരുന്നു. അപ്രതീക്ഷിതമായി നാലുപേരും ചേര്‍ന്ന് ക്രൂരമായി പീഡിപ്പിക്കുകയായിരുന്നു എന്ന് യുവതി പോലീസിനോട് പറഞ്ഞു.

  'ഉത്തരവ് കാട്ടൂ'; സർവേ സംഘത്തെ ചൂലുമായി നേരിട്ട് വനിതകൾ

അറസ്റ്റ് ചെയ്ത പ്രതികളില്‍ മൂന്ന് പേര്‍ വെസ്റ്റ് ബംഗാള്‍ സ്വദേശികളും ഒരാള്‍ ഉത്തരാഖണ്ഡ് സ്വദേശിയുമാണെന്ന് പോലീസ് ഡെപ്യൂട്ടി കമ്മീഷണര്‍ സാറ ഫാത്തിമ പറഞ്ഞു.

പിടിയിലായ പ്രതികള്‍ ഹോട്ടല്‍ ജീവനക്കാരാണ്.

സംഭവത്തില്‍ വിശദമായ അന്വേഷണം പുരോഗമിക്കുകയാണെന്നും അക്രമത്തിനിരയായ യുവതിയുടെ ആരോഗ്യ നില തൃപ്തികരമാണെന്നും ഡെപ്യൂട്ടി കമ്മീഷണര്‍ സാറ ഫാത്തിമ വ്യക്തമാക്കി.

  പീനിയ ഫ്ലൈഓവറിൽ ഗതാഗത നിരോധനം

പീഡനത്തിനിരയായ യുവതി തന്നെയാണ് പോലീസ് സ്റ്റേഷനില്‍ പരാതിയുമായെത്തിയത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരു സർക്കാർ ആശുപത്രിയിൽ നേരിയ തീപിടിത്തം; ആളപായമില്ല
[masterslider id="10"]

Related posts