ചാമുണ്ഡി മലയിലെ തീപ്പിടിത്തത്തിൽ കൂടുതൽ ഭാഗങ്ങൾ കത്തി നശിച്ചു

മൈസൂരു : ചാമുണ്ഡി മലയിൽ വെള്ളിയാഴ്ച തീപ്പിടിത്തമുണ്ടായി. ഉച്ചയ്ക്ക് 12.30-ഓടെയായിരുന്നു സംഭവം. വരണ്ടതും കുറ്റിച്ചെടികളുള്ളതുമായ കൂടുതൽ ഭാഗങ്ങൾ കത്തി നശിച്ചു.

മലയിലേക്കുള്ള സമീപന റോഡുകളിലൊന്നായ ബന്ദിപാല്യ, ഉത്തനഹള്ളി റോഡിന് സമീപത്തെ കാടുകളിലാണ് തീപിടിച്ചത്.

വനംവകുപ്പും അഗ്നിരക്ഷാസേനയുമെത്തി വൈകീട്ടോടെ തീ നിയന്ത്രണവിധേയമാക്കി. ഉണങ്ങിയ പുല്ലിനാണ് തീ പിടിച്ചതെന്നും അപകടത്തിന്റെ വ്യാപ്തി ഇതുവരെ വിലയിരുത്തിയിട്ടില്ലെന്നും ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ ബസവരാജു അറിയിച്ചു. തീ പടരാതിരിക്കാൻ മുൻകരുതൽ സ്വീകരിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വനിതാ സംവരണ ബില്‍: ലോക്‌സഭയില്‍ ഇന്ന് വോട്ടെടുപ്പ്; ചര്‍ച്ച പുരോഗമിക്കുന്നു; നിലപാടില്‍ ഉറച്ച് പ്രതിപക്ഷം
  ഞാന്‍ കണ്ണൂരില്‍ മത്സരിക്കും; നിലപാട് കടുപ്പിച്ച് കെ സുധാകരൻ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us