നടൻ ബാലയ്ക്ക് എതിരെ ഗുരുതര ആരോപണവുമായി അമൃത സുരേഷ് 

നടനും മുൻ ഭർത്താവുമായ ബാലയ്ക്ക് എതിരെ ഗുരുതര ആരോപണങ്ങളുമായി ഗായിക അമൃത.

തങ്ങളുടെ വിവാഹ മോചനവുമായി ബന്ധപ്പെട്ട രേഖകളില്‍ ബാല കൃത്രിമം കാട്ടിയെന്ന് ആരോപിച്ച്‌ അമൃത പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

ഇതിന് പിന്നാലെയാണ് തന്നെയും മകളേയും ബാല പറ്റിച്ചു എന്ന് അമൃത ആരോപിക്കുന്നത്.

അമൃതയുടെ വാക്കുകള്‍: ”നേരത്തെയുളള കേസ് റദ്ദാക്കുന്നതിന് വേണ്ടി അവരുടെ ഭാഗത്ത് നിന്ന് ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ടായിരുന്നു. അതിന്റെ ഭാഗമായി ഹൈക്കോടതിയില്‍ നിന്ന് തങ്ങള്‍ക്ക് നോട്ടീസ് കിട്ടി. അതിനൊപ്പം അവര്‍ കോടതിയില്‍ നല്‍കിയ രേഖകളുടെ കോപ്പിയില്‍ ഞങ്ങളുടെ ഡിവോഴ്‌സ് കരാറിന്റെ കോപ്പി കൂടി ഉണ്ടായിരുന്നു. അത് വക്കീലുമായി ചേര്‍ന്ന് പരിശോധിച്ചപ്പോള്‍ അതിലൊരു പേജ് മൊത്തത്തില്‍ വേറെ ആണെന്ന് മനസ്സിലായി. എന്റെ ഒപ്പ് അടക്കം വേറെയാണ്.

മകള്‍ക്ക് ആകെപ്പാടെ കൊടുത്തിരിക്കുന്നത് ഒരു ഇന്‍ഷൂറന്‍സ് പോളിസിയാണ്. അതിനെക്കുറിച്ച്‌ സംസാരിക്കുന്ന ഒരു പേജാണ് അത്. മകള്‍ക്ക് പ്രായപൂര്‍ത്തിയായതിന് ശേഷം അവള്‍ക്ക് മാത്രമേ പണമെടുക്കാന്‍ സാധിക്കൂ എന്നൊക്കെ അതില്‍ എഴുതിയിട്ടുളളതാണ്. രേഖ പരിശോധിച്ചപ്പോള്‍ ഈ സംഭവം കാണാനില്ല. ആ പേജ് മുഴുവന്‍ കൃത്രിമമാണ്.

സംശയം തോന്നി ബാങ്കില്‍ വിളിച്ച്‌ ചോദിച്ചപ്പോഴാണ് അറിഞ്ഞത് ആ ഇന്‍ഷൂറന്‍സ് സറണ്ടര്‍ ചെയ്തതായും പണം പിന്‍വലിച്ചതായും. ഇതൊരു കേസായി തന്നെ മുന്നോട്ട് പോകണം എന്നാണ് നിയമോപദേശം ലഭിച്ചിരിക്കുന്നത്. കേസിന് ആഗ്രഹിച്ചിതല്ല. മകള്‍ക്ക് അവകാശപ്പെട്ടതാണ്. അവള്‍ക്ക് ആകെ കിട്ടുന്ന പൈസയാണ്. അതെടുത്തു എന്ന് പറയുന്നത് വിഷമമുണ്ടാക്കുന്ന കാര്യമാണ്.

മകളുടെ പേരില്‍ ആകെ 15 ലക്ഷം രൂപയാണ് മുഴുവന്‍ ജീവിതകാലത്തേക്കുമായി ഡിവോഴ്‌സ് ഉടമ്പടി പ്രകാരമുളളത്. അതല്ലാതെ വേറെ ഒന്നും ഇല്ല. കല്യാണം, പഠിത്തം എല്ലാത്തിനുമായി 15 ലക്ഷത്തിന്റെ എഫ് ഡിയും 1 ലക്ഷം വീതം 7 വര്‍ഷത്തേക്കുളള ഇന്‍ഷൂറന്‍സ് പോളിസിയുമാണ് ഉളളത്. ഇദ്ദേഹം പ്രീമിയം അടച്ച്‌ റെസീപ്റ്റ് നമുക്ക് തരണം എന്നാണ്. എന്നാല്‍ ഇത്രയും നാളായി പണം അടക്കാതിരുന്നിട്ടും ഞങ്ങള്‍ കേസിന് പോയിട്ടില്ല. കാരണം ഞങ്ങള്‍ക്ക് പണം വേണ്ട. എന്തെങ്കിലുമാകട്ടെ, നമുക്ക് സമാധാനമായിട്ട് ജീവിച്ചാല്‍ മതി എന്ന് കരുതി പോവുകയായിരുന്നു.

ഇത്രയും നാള്‍ മകളെ പറഞ്ഞുകൊണ്ടായിരുന്നു ഗെയിം നടന്ന് കൊണ്ടിരുന്നത്. അവളെ മുന്നില്‍ നിര്‍ത്തിക്കൊണ്ടുളള കഥകളായിരുന്നു. അതില്‍ വരെ കാപട്യമായിരുന്നു ഉണ്ടായിരുന്നത്. അവള്‍ക്ക് അത് കൊടുത്തു ഇത് കൊടുത്തു എന്നൊക്കെ പറയുമ്പോള്‍ ആകെ കൊടുത്തിട്ടുളളത് ഇന്‍ഷൂറന്‍സ് പോളിസിയിലെ ചെറിയ തുകയാണ്. വളരെ കുറച്ച്‌ പൈസയേ അതിലുണ്ടായിരുന്നുളളൂ. അതും എടുത്തു. ശരിക്കും ആ കുഞ്ഞിനെ കൂടി പറ്റിക്കുകയാണ് ചെയ്തിരിക്കുന്നത്.

അതുകൊണ്ട് വേറെ ഒരു നിവൃത്തി ഇല്ലാതെയാണ് കേസ് കൊടുത്തിരിക്കുന്നത്. കുറേ നാളുകളായി ഞാനും കുടുംബവും പോലീസ് സ്‌റ്റേഷന്‍ കയറി ഇറങ്ങുകയാണ്. എല്ലാം തീര്‍ന്നു എന്ന് കരുതി ഇരിക്കുകയായിരുന്നു എല്ലാവരും. എന്നാല്‍ രേഖകളില്‍ ഇത്രയും കളളത്തരം കാണിക്കുക എന്നത് ശരിയല്ല. 2022ല്‍ ഈ പണം എടുത്തിട്ടുണ്ട്. ആ പണത്തില്‍ മകള്‍ അല്ലാതെ വേറെ ആരും തൊടരുത് എന്ന് ആ രേഖയില്‍ എഴുതിയിട്ടുണ്ടായിരുന്നു. അതാണ് എടുത്ത് കളഞ്ഞിരിക്കുന്നത്. നാളെ മകള്‍ ഇതേക്കുറിച്ച്‌ ചോദിക്കുമ്പോള്‍ തനിക്ക് ഉത്തരമുണ്ടാകില്ല. കേസ് നടക്കുമ്പോള്‍ പോലും പണത്തെ കുറിച്ച്‌ സംസാരിച്ചിട്ടില്ല. പക്ഷേ ഇപ്പോള്‍ കേസുമായി മുന്നോട്ട് പോയില്ലെങ്കില്‍ നാളെ മകളുടെ ഭാവിയെ ബാധിക്കും.

എന്നെയും മകളേയും പറ്റിച്ചു എന്നത് മാത്രമല്ല. കോടതിയില്‍ തെളിവായി കൊടുക്കുന്ന രേഖയില്‍ കളളത്തരം കാണിക്കുക, എന്റെ കള്ള ഒപ്പ് ഇടുക ഇതൊക്കെയാണ് ചെയ്തിരിക്കുന്നത്. ഈ എഗ്രിമെന്റിന്റെ വിശ്വാസത്തിലാണ് താന്‍ ഡിവോഴ്‌സില്‍ നിന്ന് പുറത്ത് വന്നത്. എന്നേയും പറ്റിച്ചു മകളേയും പറ്റിച്ചു ഇപ്പോള്‍ കോടതിയേയും പറ്റിച്ചു എന്ന അവസ്ഥയാണ്. അത് വിശ്വസിക്കാന്‍ പറ്റാത്തതും സങ്കടമുളളതുമായ കാര്യമാണ്”, അമൃത പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us