വീടും സ്ഥലവും സുധിയുടെ മക്കളുടെ പേരിൽ; ആർക്കും അവകാശവും ഇല്ല; ഗൃഹനിർമ്മാതാക്കൾ

കൊല്ലം: വീടും സ്ഥലവും സുധിയുടെ മക്കളുടെ പേരിലാണെന്നും മറ്റാർക്കും ആ വീടിനൊ സ്വത്തിനൊ ഒരു അവകാശവും ഇല്ല. ആ കുട്ടികളെ ആരും ആ വീട്ടിൽ നിന്നും അടിച്ചിറക്കുമെന്ന ആശങ്ക ആർക്കും വേണ്ടെന്നും കെ എച്ച് ഡി കേരള ഹോം ഡിസൈൻ ഗ്രൂപ്പിലെ ഫിറോസ് ഫേസ്ബുക്കിൽ കുറിച്ചു. നമുക്ക്‌ എല്ലാവർക്കും ഉള്ള അതേ ജനാധിപത്യ സ്വാതന്ത്ര്യം കൊല്ലം സുധിയുടെ കുടുംബാഗങ്ങൾക്കും ഉണ്ടെന്ന കാര്യവും കൂട്ടി ചേർക്കുന്നു. അവരുടെ കുടുംബത്തെ നോക്കാൻ അവർ ജോലി ചെയ്യട്ടെ. വീടും സ്ഥലവും ആണു അവർക്ക്‌ കിട്ടിയത്‌ കൊണ്ട്‌ അവരുടെ വയർ…

Read More

വഴിത്തിരിവായി എഐ സംയോജനം : സെക്‌സ് ഡോളുകളുടെ വില്‍പ്പനയില്‍ 30% കുതിച്ചു ചാട്ടമെന്ന് കമ്പനി

ബിസിനസ് മേഖലയിലും എഐ പതിയെ ചുവട് ഉറപ്പിക്കുന്ന കാഴ്ചകളാണ് കാണുന്നത്. ഇപ്പോഴിതാ ചൈനയിലെ ഏറ്റവും വലിയ സെക്‌സ് ടോയ്‌സ് നിര്‍മാതാക്കളിലൊന്നായ ഡബ്ല്യുഎം ഡോള്‍ നടത്തിയ വെളിപ്പെടുത്തലാണ് ശ്രദ്ധ നേടുന്നത്. തങ്ങൾ ഓപ്പണ്‍ സോഴ്‌സ് ജനറേറ്റീവ് എഐ സ്വീകരിച്ചതിന്റെ ഫലമായി സെക്‌സ് ഡോളുകളുടെ വില്‍പ്പനയില്‍ വലിയ കുതിച്ചു ചാട്ടം ഉണ്ടായതായി അവര്‍ വെളിപ്പെടുത്തി. എഐ അധിഷ്ഠിക ഉപകരണങ്ങള്‍ നിര്‍മിക്കുക വഴി ഉപഭോക്തൃ അനുഭവം മെച്ചപ്പെട്ടതായും അതുവഴി ആ വര്‍ഷം വില്‍പ്പനയില്‍ 30 ശതമാനം വര്‍ധനവ് രേഖപ്പെടുത്തിയതായും കമ്പനി അറിയിച്ചു. 2022ല്‍ ഓപ്പണ്‍ എഐ ചാറ്റ്ജിപിടി ആരംഭിച്ചതിന്…

Read More

നമ്മ മെട്രോ പ്രതിദിന യാത്രക്കാരുടെ എണ്ണത്തിൽ വൻ ഇടിവ്

ബെംഗളൂരു: ബെംഗളൂരു മെട്രോയിൽ നിരക്ക് വർധനവിന് പിന്നാലെ പ്രതിദിന യാത്രക്കാരുടെ എണ്ണത്തിൽ വൻ ഇടിവ്. നിരക്ക് വർധന വരുത്തിയതിന് പിന്നാലെ നേരിയ ഇളവ് നൽകിയെങ്കിലും യാത്രക്കാരുടെ ഭാഗത്ത് നിന്നും കനത്ത തിരിച്ചടിയാണ് മെട്രോ നേരിടുന്നത്. ഒരാഴ്ചയ്ക്കിടെ 40,000-ഓളം യാത്രക്കാരുടെ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. നേരത്ജേ 100 ശതമാനമാണ് നിരക്ക് വർധന വരുത്തിയിരുന്നത്. ഇതിനെതിരെ വലിയ വിമർശനം ഉയർന്നിരുന്നു. യാത്രക്കാർ കൂട്ടമായി മെട്രോയെ കൈയ്യൊഴിയാനും തുടങ്ങി. പിന്നാലെയാണ് മെട്രോയിൽ നിരക്ക് വർധന 71 ശതമാനമായി നിജപ്പെടുത്തിയത്. കഴിഞ്ഞ തിങ്കളാഴ്ച 7.8 ലക്ഷം യാത്രക്കാരാണ് ബെംഗളൂരു മെട്രോയിൽ യാത്രചെയ്തത്.…

Read More

വിദ്യാലയങ്ങളിൽ നൽകുന്ന കപ്പലണ്ടി മിഠായി നിർത്തലാക്കി സർക്കാർ 

ബെംഗളൂരു: സംസ്ഥാനത്തെ സർക്കാർ സ്കൂളുകളിലും എയ്‌ഡഡ്‌ സ്കൂളുകളിലും ഉച്ചഭക്ഷണ പദ്ധതി പ്രകാരം നല്‍കി വന്നിരുന്ന കപ്പലണ്ടി മിഠായി വിതരണം നിർത്തലാക്കി സർക്കാർ. കുട്ടികള്‍ക്ക് പോഷകാഹാരം നല്‍കുക എന്ന പദ്ധതിയുമായി ബന്ധപ്പെട്ടായിരുന്നു സ്കൂളുകളില്‍ കപ്പലണ്ടി മിഠായി നല്‍കി വന്നിരുന്നത്. ഇതുമായി ബന്ധപ്പെട്ട് പൊതു വിദ്യാഭ്യാസ വകുപ്പിന്റെ ഔദ്യോഗിക ഉത്തരവ് വന്നിട്ടുണ്ട്. കുട്ടികള്‍ക്ക് പോഷക ഗുണമുള്ള ഭക്ഷണം നല്‍കുകയെന്ന ലക്ഷ്യത്തോടെ സ്കൂളുകളില്‍ മുട്ട, പഴം, കപ്പലണ്ടി മിഠായി എന്നിവ നല്‍കിത്തുടങ്ങിയിരുന്നു. ആവശ്യമായ തോതില്‍ കപ്പലണ്ടി മിഠായി ലഭ്യമല്ലാത്തതും കപ്പലണ്ടി മിഠായി കൂടുതല്‍ കാലം കേടുവരാതെ സൂക്ഷിക്കാന്‍ ബുദ്ധിമുട്ട്…

Read More

നടൻ ബാലയ്ക്ക് എതിരെ ഗുരുതര ആരോപണവുമായി അമൃത സുരേഷ് 

നടനും മുൻ ഭർത്താവുമായ ബാലയ്ക്ക് എതിരെ ഗുരുതര ആരോപണങ്ങളുമായി ഗായിക അമൃത. തങ്ങളുടെ വിവാഹ മോചനവുമായി ബന്ധപ്പെട്ട രേഖകളില്‍ ബാല കൃത്രിമം കാട്ടിയെന്ന് ആരോപിച്ച്‌ അമൃത പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. ഇതിന് പിന്നാലെയാണ് തന്നെയും മകളേയും ബാല പറ്റിച്ചു എന്ന് അമൃത ആരോപിക്കുന്നത്. അമൃതയുടെ വാക്കുകള്‍: ”നേരത്തെയുളള കേസ് റദ്ദാക്കുന്നതിന് വേണ്ടി അവരുടെ ഭാഗത്ത് നിന്ന് ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ടായിരുന്നു. അതിന്റെ ഭാഗമായി ഹൈക്കോടതിയില്‍ നിന്ന് തങ്ങള്‍ക്ക് നോട്ടീസ് കിട്ടി. അതിനൊപ്പം അവര്‍ കോടതിയില്‍ നല്‍കിയ രേഖകളുടെ കോപ്പിയില്‍ ഞങ്ങളുടെ ഡിവോഴ്‌സ് കരാറിന്റെ കോപ്പി കൂടി…

Read More

ആശുപത്രിയുടെ രണ്ടാം നിലയിൽ നിന്ന് വീണ് യുവാവ് മരിച്ചു 

ബെംഗളൂരു:ഗുല്‍ബർഗ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയൻസസ് (ജിംസ്) സർക്കാർ ആശുപത്രിയില്‍ യുവാവ് ആശുപത്രിയുടെ രണ്ടാം നിലയില്‍നിന്ന് വീണ് മരിച്ചു. സാം സാം കോളനിയിലെ ഡെക്കാൻ കോളജിന് സമീപം താമസിച്ചിരുന്ന സയ്യിദ് അസ്ഹറുദ്ദീനാണ്(33) മരിച്ചത്. ക്ഷയരോഗത്തിന് ചികിത്സയിലായിരുന്നു. അനാരോഗ്യം മൂലം വിഷാദരോഗം ബാധിച്ച്‌ ആത്മഹത്യ ചെയ്തതാണെന്ന് സംശയിക്കുന്നതായി പോലീസ് പറഞ്ഞു. ആശുപത്രി അധികൃതരുടെയും ജീവനക്കാരുടെയും അശ്രദ്ധമൂലമാണ് തന്റെ ഭർത്താവ് മരിച്ചതെന്ന് ആരോപിച്ച്‌ അസറുദ്ദീന്റെ ഭാര്യ ബ്രഹ്മപുര പോലീസില്‍ പരാതി നല്‍കി. പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് കേസ് രജിസ്റ്റർ ചെയ്തു.

Read More

ശമ്പളമില്ലാതെ ജോലി ചെയ്യാന്‍ തയ്യാറെന്ന് നഗരത്തിലെ സോഫ്റ്റ് വെയര്‍ എന്‍ജീനിയറായ യുവാവ്; ജോലിക്കായുളള കടന്നകൈ എന്ന് നെറ്റിസൺസ്

IT

ഒരു ജോലി ലഭിക്കാനായി യുവാക്കള്‍ നെട്ടോട്ടമോടുകയാണ്. ഈ സാഹചര്യത്തില്‍ ശമ്പളമില്ലാതെ ജോലി ചെയ്യാന്‍ തയ്യാറാണെന്ന് പറഞ്ഞ് ബംഗളുരു സ്വദേശിയായ യുവാവ് രംഗത്തെത്തിയിരിക്കുകയാണ്. സോഫ്റ്റ് വെയര്‍ എന്‍ജീനിയറായ ഇദ്ദേഹം റെഡ്ഡിറ്റിലെഴുതിയ കുറിപ്പാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. രണ്ട് വര്‍ഷമായി ജോലി തേടി അലയുകയാണെന്ന് ഇദ്ദേഹം പറഞ്ഞു. 2023ല്‍ ബിരുദം പൂര്‍ത്തിയാക്കിയയാളാണ് താനെന്നും അദ്ദേഹം പറഞ്ഞു. അന്ന് മുതല്‍ ജോലിയ്ക്കായി താന്‍ മുട്ടാത്ത വാതിലുകളില്ലെന്നും ഇദ്ദേഹം കുറിപ്പില്‍ പറയുന്നു. ജോലിയില്‍ എക്‌സ്പീരിയന്‍സ് നേടുന്നതിന് വേണ്ടി ശമ്പളമില്ലാതെ ജോലി ചെയ്യാനും തയ്യാറാണെന്നാണ് ഇദ്ദേഹം പറയുന്നത്. ’’ എന്റെ റെസ്യൂം കത്തിച്ചുകളഞ്ഞോളൂ.…

Read More

തുംഗഭദ്ര നദിയില്‍ തമാശക്കായി ചാടി വനിതാ ഡോക്ടറുടെ മൃതദേഹം കണ്ടെത്തി

തമാശക്കായി സുഹൃത്തുക്കള്‍ക്ക് മുന്നില്‍ തുംഗഭദ്ര നദിയില്‍ ചാടിയ ഹൈദരാബാദ് സ്വദേശിനിയായ വനിതാ ഡോക്ടർ അനന്യ റാവുവിന്റെ മൃതദേഹം കണ്ടെത്തി. ഹംപിയിലാണ്  സംഭവം നടന്നത്. ഡോ. അനന്യ റാവുവും മറ്റ് രണ്ട് സുഹൃത്തുക്കളായ സാത്വിക്, ഹഷിത എന്നിവർ വിനോദ യാത്രയ്‌ക്കായി ഹംപിയില്‍ എത്തിയതായിരുന്നു. സ്മാരകങ്ങള്‍ സന്ദർശിച്ച ശേഷം ചൊവ്വാഴ്ച രാത്രി അവർ ഹംപിക്ക് സമീപം സനപുര ഗ്രാമത്തിലെ ഒരു ഗസ്റ്റ് ഹൗസില്‍ താമസിച്ചു. ബുധനാഴ്ച ഉച്ചകഴിഞ്ഞ് മൂന്ന് പേരും തുംഗഭദ്ര നദിയില്‍ നീന്താൻ പോയി. ഇതിനിടെ അനന്യ റാവു 25 അടി ഉയരമുള്ള ഒരു പാറക്കെട്ടില്‍…

Read More

വ്യാജ പരാതികൾ നൽകുന്ന വ്യക്തികൾ ഇനി പിഴ അടക്കണം; കർശന നടപടി സ്വീകരിക്കാനൊരുങ്ങി ബെംഗളൂരു സിറ്റി പോലീസ്

ബെംഗളൂരു: വ്യാജ പരാതികൾ നൽകുന്നതിനെതിരെ കർശന നടപടി സ്വീകരിക്കാനൊരുങ്ങി ബെംഗളൂരു സിറ്റി പോലീസ്. മറ്റൊരു വ്യക്തിയോടുള്ള പ്രതികാരം ലക്ഷ്യം വെച്ച് നിരവധി പേരാണ് വ്യാജ പരാതികൾ നൽകുന്നത്. ലഭിക്കുന്ന പരാതികൾ വ്യാജമാണെന്ന് തെളിഞ്ഞാൽ അവർക്കെതിരെ ശിക്ഷാനടപടികൾ സ്വീകരിക്കുമെന്ന് ബെംഗളൂരു സിറ്റി പോലീസ് കമ്മീഷണർ ബി. ദയാനന്ദ പറഞ്ഞു. തെറ്റായ കാരണങ്ങളാൽ എഫ്‌ഐആർ ഫയൽ ചെയ്യുന്നത് ശിക്ഷാർഹമായ കുറ്റമാണ്. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ, ഇത്തരത്തിൽ ആറ് കേസുകളാണ് കണ്ടെത്തിയത്. ഇതിന്റെ ഫലമായി രണ്ട് പേർക്ക് ശിക്ഷ ലഭിച്ചു, അതേസമയം മറ്റ് നാലെണ്ണത്തിൽ കുറ്റപത്രം സമർപ്പിച്ചു. 2022ൽ,…

Read More

ട്രെയിനിൽ ഓടിക്കയറുന്നതിനിടെ വീണ് മലയാളി സ്റ്റേഷൻ മാസ്റ്റർ മരിച്ചു 

ചെന്നൈ: നീങ്ങിത്തുടങ്ങിയ ട്രെയിനില്‍ ഓടിക്കയറാൻ ശ്രമിക്കുന്നതിനിടെ വീണ് ട്രെയിനിന് അടിയില്‍പെട്ട മലയാളി സ്റ്റേഷൻ മാസ്റ്റർ മരിച്ചു. മധുര കല്ലിഗുഡി റെയില്‍വേ സ്റ്റേഷനിലെ സ്റ്റേഷൻ മാസ്റ്റർ അനു ശേഖർ (31) ആണ് മരിച്ചത്. തിരുവനന്തപുരം കീഴാരൂർ സ്വദേശിയാണ്. ഇന്ന് രാവിലെ 8.30 ഓടെയാണ് ദാരുണ സംഭവം. ചെങ്കോട്ട – ഈറോഡ് ട്രെയിനില്‍ ഓടിക്കയറാൻ ശ്രമിക്കുമ്ബോഴാണ് അപകടം ഉണ്ടായത്. കാല്‍വഴുതി ട്രെയിനിന് അടിയിലേക്ക് വീഴുകയായിരുന്നു. സംഭവ സ്ഥലത്തുവെച്ചുതന്നെ അനുശേഖർ മരിച്ചു. മൃതദേഹം പോസ്റ്റുമോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.

Read More
Click Here to Follow Us