വഴിത്തിരിവായി എഐ സംയോജനം : സെക്‌സ് ഡോളുകളുടെ വില്‍പ്പനയില്‍ 30% കുതിച്ചു ചാട്ടമെന്ന് കമ്പനി

ബിസിനസ് മേഖലയിലും എഐ പതിയെ ചുവട് ഉറപ്പിക്കുന്ന കാഴ്ചകളാണ് കാണുന്നത്.

ഇപ്പോഴിതാ ചൈനയിലെ ഏറ്റവും വലിയ സെക്‌സ് ടോയ്‌സ് നിര്‍മാതാക്കളിലൊന്നായ ഡബ്ല്യുഎം ഡോള്‍ നടത്തിയ വെളിപ്പെടുത്തലാണ് ശ്രദ്ധ നേടുന്നത്.

തങ്ങൾ ഓപ്പണ്‍ സോഴ്‌സ് ജനറേറ്റീവ് എഐ സ്വീകരിച്ചതിന്റെ ഫലമായി സെക്‌സ് ഡോളുകളുടെ വില്‍പ്പനയില്‍ വലിയ കുതിച്ചു ചാട്ടം ഉണ്ടായതായി അവര്‍ വെളിപ്പെടുത്തി.

എഐ അധിഷ്ഠിക ഉപകരണങ്ങള്‍ നിര്‍മിക്കുക വഴി ഉപഭോക്തൃ അനുഭവം മെച്ചപ്പെട്ടതായും അതുവഴി ആ വര്‍ഷം വില്‍പ്പനയില്‍ 30 ശതമാനം വര്‍ധനവ് രേഖപ്പെടുത്തിയതായും കമ്പനി അറിയിച്ചു.

2022ല്‍ ഓപ്പണ്‍ എഐ ചാറ്റ്ജിപിടി ആരംഭിച്ചതിന് തൊട്ടുപിന്നാലെ ഡബ്ല്യുഎംഡോള്‍ സെക്‌സ് ഡോളുകളുടെ വ്യവസായത്തെ പരിവര്‍ത്തനം ചെയ്യുന്നതിന് ഗവേഷണം ആരംഭിച്ചിരുന്നതായി സൗത്ത് ചൈന മോണിംഗ് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു.

  നഗരത്തിൽ ഓട്ടോ ഡ്രൈവറെ യുവതി ചെരുപ്പ് കൊണ്ട് അടിച്ചു.

അതിന് ശേഷം സോംഗ്ഷാന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്ഥാപനം യഥാര്‍ത്ഥ മനുഷ്യനെന്ന് തോന്നിപ്പിക്കുന്നതും എഐ ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്നതുമായ സെക്‌സ് ഡോളുകളെ നിര്‍മിക്കുന്നതിനായി ചാറ്റ് ജിപിടി സംയോജിപ്പിക്കുകയായിരുന്നുവെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കി.

ഡബ്ല്യുഎംഡോള്‍ തങ്ങളുടെ ഏറ്റവും പുതിയ മെറ്റാബോക്‌സ് സീരീസിനെ ഒരു നൂതനമായ എഐ മൊഡ്യൂളുമായാണ് സംയോജിപ്പിച്ചിരിക്കുന്നത്.

ഇതിനെ ക്ലൗഡ് കംപ്യൂട്ടിംഗ് സേവനങ്ങളുമായി ബന്ധിപ്പിച്ചിരിക്കുന്നു. ലാര്‍ജ് ലാംഗേജ് മോഡലുകളെ (എല്‍എല്‍എംഎസ്) ഓരോ ഉപകരണത്തില്‍ നിന്നും തത്സമയം ഡാറ്റ ശേഖരിക്കാന്‍ ഈ സംവിധാനങ്ങള്‍ പ്രാപ്തമാക്കുകയാണ് ചെയ്യുന്നത്.

  തിരിച്ചടിച്ച്‌ ഇന്ത്യൻ സൈന്യം; ഓപ്പറേഷൻ സിന്ദൂർ: 12 ഭീകരരെ വധിച്ചു, 55 പേർക്ക് പരിക്കേറ്റതായും റിപ്പോർട്ട്

മെറ്റാ പ്ലാറ്റ്‌ഫോമുകളുടെ ലാമ എഐ മോഡലുകള്‍ ഉള്‍പ്പെടെയുള്ള വിവിധ ഓപ്പണ്‍ സോഴ്‌സ് എല്‍എല്‍എമ്മുകള്‍ കമ്പനി സ്വീകരിച്ചിട്ടുണ്ട്.

മെച്ചപ്പെട്ട പ്രകടനത്തിനും ഉപഭോക്തൃ ഇടപെടലിനുമായി അവയെ ആഗോളതലത്തില്‍ ഇഷ്ടാനുസൃതം രൂപപ്പെടുത്താനും (കസ്റ്റമൈസ് ചെയ്യുക) വിന്യസിക്കാനും കഴിയും.

തെര്‍മോപ്ലാസ്റ്റിക് ഇലാസ്റ്റോമര്‍, സിലിക്കണ്‍ എന്നിവയുപയോഗിച്ചാണ് പാവകളുടെ നിര്‍മാണം. ഇതിന് പുറമെ ഏറെക്കാലം നിലനില്‍ക്കുന്ന ലോഹത്തില്‍ നിര്‍മിച്ച അസ്ഥികളുമുണ്ട്.

ഇതിലൂടെ വില്‍പ്പന വര്‍ധിപ്പിക്കാനാണ് ഡബ്ല്യുഎംഡോള്‍ ലക്ഷ്യമിടുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  സുഹാസ് ഷെട്ടിയുടെ കൊലപാതകം; സമൂഹമാധ്യമത്തിൽ പ്രകോപന കമന്റ്‌ ഇട്ട യുവാവ് അറസ്റ്റിൽ 

Related posts

Click Here to Follow Us