ട്രെയിനിൽ ഓടിക്കയറുന്നതിനിടെ വീണ് മലയാളി സ്റ്റേഷൻ മാസ്റ്റർ മരിച്ചു 

ചെന്നൈ: നീങ്ങിത്തുടങ്ങിയ ട്രെയിനില്‍ ഓടിക്കയറാൻ ശ്രമിക്കുന്നതിനിടെ വീണ് ട്രെയിനിന് അടിയില്‍പെട്ട മലയാളി സ്റ്റേഷൻ മാസ്റ്റർ മരിച്ചു.

മധുര കല്ലിഗുഡി റെയില്‍വേ സ്റ്റേഷനിലെ സ്റ്റേഷൻ മാസ്റ്റർ അനു ശേഖർ (31) ആണ് മരിച്ചത്. തിരുവനന്തപുരം കീഴാരൂർ സ്വദേശിയാണ്.

ഇന്ന് രാവിലെ 8.30 ഓടെയാണ് ദാരുണ സംഭവം. ചെങ്കോട്ട – ഈറോഡ് ട്രെയിനില്‍ ഓടിക്കയറാൻ ശ്രമിക്കുമ്ബോഴാണ് അപകടം ഉണ്ടായത്. കാല്‍വഴുതി ട്രെയിനിന് അടിയിലേക്ക് വീഴുകയായിരുന്നു.

  യുവതിയെ മയക്കുമരുന്ന് നൽകി കൂട്ടബലാത്സംഗം ചെയ്തു: പ്രായപൂർത്തിയാകാത്ത ആളുൾപ്പെടെ 10 പേർ പിടിയിൽ

സംഭവ സ്ഥലത്തുവെച്ചുതന്നെ അനുശേഖർ മരിച്ചു. മൃതദേഹം പോസ്റ്റുമോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  റോഡ് ‘ബ്ലോക്കാക്കി’ പത്തിവിടർത്തി മൂർഖൻ; ബെംഗളൂരുവിൽ ഗതാഗതം തടസ്സപ്പെട്ടത് അരമണിക്കൂറോളം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts