ഒരു ജോലി ലഭിക്കാനായി യുവാക്കള്‍ നെട്ടോട്ടമോടുകയാണ്. ഈ സാഹചര്യത്തില്‍ ശമ്പളമില്ലാതെ ജോലി ചെയ്യാന്‍ തയ്യാറാണെന്ന് പറഞ്ഞ് ബംഗളുരു സ്വദേശിയായ യുവാവ് രംഗത്തെത്തിയിരിക്കുകയാണ്. സോഫ്റ്റ് വെയര്‍ എന്‍ജീനിയറായ ഇദ്ദേഹം റെഡ്ഡിറ്റിലെഴുതിയ കുറിപ്പാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്.
രണ്ട് വര്‍ഷമായി ജോലി തേടി അലയുകയാണെന്ന് ഇദ്ദേഹം പറഞ്ഞു. 2023ല്‍ ബിരുദം പൂര്‍ത്തിയാക്കിയയാളാണ് താനെന്നും അദ്ദേഹം പറഞ്ഞു. അന്ന് മുതല്‍ ജോലിയ്ക്കായി താന്‍ മുട്ടാത്ത വാതിലുകളില്ലെന്നും ഇദ്ദേഹം കുറിപ്പില്‍ പറയുന്നു. ജോലിയില്‍ എക്‌സ്പീരിയന്‍സ് നേടുന്നതിന് വേണ്ടി ശമ്പളമില്ലാതെ ജോലി ചെയ്യാനും തയ്യാറാണെന്നാണ് ഇദ്ദേഹം പറയുന്നത്.
’’ എന്റെ റെസ്യൂം കത്തിച്ചുകളഞ്ഞോളൂ. പക്ഷെ എന്നെ ഒന്ന് സഹായിക്കൂ. ശമ്പളമില്ലാതെ വര്‍ക് ഫ്രം ജോലി ചെയ്യാന്‍ തയ്യാറാണ്. 2023ല്‍ ബിരുദം പൂര്‍ത്തിയാക്കിയ യുവാവ് ജോലി തേടുന്നു,’’ എന്നാണ് ഇദ്ദേഹം റെഡ്ഡിറ്റില്‍ പോസ്റ്റ് ചെയ്തത്.
’’ ഇന്‍ഫര്‍മേഷന്‍ സയന്‍സ് ആന്‍ഡ് എന്‍ജീനിയറിംഗില്‍ ബിരുദം നേടിയയാളാണ് ഞാന്‍. 2023ലാണ് ബിരുദം പൂര്‍ത്തിയാക്കിയത്. ഒരു ജോലി തേടി അലയുകയാണ് ഇപ്പോള്‍,’’ റെഡ്ഡിറ്റിലെ കുറിപ്പില്‍ പറയുന്നു.
പൈത്തണ്‍, ജാവ, ക്ലൗഡ് കംപ്യൂട്ടീംഗ്, മെഷീന്‍ ലേര്‍ണിംഗ്, എഐ മോഡലുകളുടെ വികസനം എന്നിവയില്‍ തനിക്ക് അറിവും പരിചയവുമുണ്ടെന്നും ഇദ്ദേഹം പറഞ്ഞു. ബിരുദം പൂര്‍ത്തിയാക്കിയശേഷം ഒരു ജോലിക്കായി താന്‍ ശ്രമിക്കുകയാണെന്നും എന്നാല്‍ സ്ഥിരജോലി ലഭിക്കുന്നില്ലെന്നും ഇദ്ദേഹം പറഞ്ഞു. ഇതിനിടെ രണ്ട് കമ്പനികളില്‍ ഇന്റേണ്‍ ആയി ജോലി ചെയ്തിട്ടുണ്ടെന്നും യുവാവ് പറഞ്ഞു.
’’ നിലവില്‍ ജോലിയില്‍ എക്‌സ്പീരിയന്‍സ് നേടുന്നതിനും എന്റെ കഴിവുകള്‍ ഉപയോഗിക്കുന്നതിനും ശമ്പളമില്ലാതെ ജോലി ചെയ്യാനും തയ്യാറാണ്. എന്തെങ്കിലും അവസരങ്ങളെപ്പറ്റി അറിയുന്നവര്‍ ദയവായി എന്നെ അറിയിക്കണം,’’ എന്നും ഇദ്ദേഹത്തിന്റെ കുറിപ്പില്‍ പറയുന്നു. വര്‍ക് ഫ്രം ജോലിയ്ക്ക് മുന്‍ഗണന നല്‍കാനുണ്ടായ കാരണത്തെപ്പറ്റിയും ഇദ്ദേഹം വ്യക്തമാക്കി.
’’ എന്റെ അങ്കിളിന് ഒരു അപകടം പറ്റി. അദ്ദേഹത്തിന്റെ എട്ട് വാരിയെല്ലുകള്‍ക്ക് സാരമായ ക്ഷതം പറ്റി. അതിനാല്‍ ഇപ്പോള്‍ എനിക്ക് വീട്ടില്‍ നിന്നേ പറ്റൂ. അതുകൊണ്ടാണ് വര്‍ക് ഫ്രം ജോലിയ്ക്ക് മുന്‍ഗണന നല്‍കുന്നത്,’’ എന്നും ഇദ്ദേഹത്തിന്റെ പോസ്റ്റില്‍ പറഞ്ഞു.
നിരവധി പേരാണ് യുവാവിന്റെ പോസ്റ്റിന് താഴെ കമന്റുമായി എത്തിയത്. പലരും ചില അവസരങ്ങളെപ്പറ്റി കമന്റ് ചെയ്യുകയും ചെയ്തു. ’’ സുഹൃത്തേ, നിങ്ങളുടെ റെസ്യൂം എനിക്ക് ഇമെയില്‍ ചെയ്യു. ഒരു റിക്രൂട്ടിംഗ് കമ്പനിയിലാണ് ഞാന്‍ ജോലി ചെയ്യുന്നത്,’’ എന്നൊരാള്‍ കമന്റ് ചെയ്തു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.