ഭാര്യയെ കെട്ടിടത്തിൽനിന്ന് തള്ളിയിട്ട് കൊന്ന ഭർത്താവ് അറസ്റ്റിൽ

ബെംഗളൂരു : മാനസിക വെല്ലുവിളിയുള്ള ഭാര്യയെ കെട്ടിടത്തിൽനിന്ന് തള്ളിയിട്ട് കൊന്ന ഭർത്താവ് അറസ്റ്റിൽ. സർജാപുരയിൽ താമസിക്കുന്ന എം. മഞ്ജുളയെ (40) കൊലപ്പെടുത്തിയ കേസിൽ ഭർത്താവ് മഞ്ജുനാഥ് (46) ആണ് അറസ്റ്റിലായത്. കഴിഞ്ഞ 18 വർഷമായി മഞ്ജുള മാനസിക വൈകല്യത്തിന് ചികിത്സയിലായിരുന്നു. കഴിഞ്ഞ ദിവസം രാത്രി നിർമാണത്തിലുള്ള കെട്ടിടത്തിന് സമീപത്ത് വെച്ച് ഇരുവരും വാക്‌തർക്കത്തിലേർപ്പെട്ടു. തുടർന്ന് രണ്ടാം നിലയിലേക്ക് മഞ്ജുളയെ കൂട്ടിക്കൊണ്ടുപോയി തള്ളിയിടുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു.  

Read More

രേഖ ഗുപ്ത ദില്ലി മുഖ്യമന്ത്രിയാകും

ദില്ലി: രേഖ ഗുപ്ത ദില്ലി മുഖ്യമന്ത്രിയാകും. പർവ്വേശ് വർമ്മ ഉപമുഖ്യമന്ത്രിയാകും. മഹിളാ മോർച്ച ദേശീയ വൈസ് പ്രസിഡന്റാണ് രേഖഗുപ്ത. ഇത്തവണ ഷാലിമാർ ബാഗ് മണ്ഡലത്തില്‍ 29595 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് രേഖ ഗുപ്ത വിജയിച്ചത്. 27 വർഷത്തിന് ശേഷമാണ് ബിജെപി ദില്ലിയില്‍ ഭരണം പിടിച്ചെടുക്കുന്നത്.

Read More

യുവതി ഭർതൃഗൃഹത്തിൽ മരിച്ച നിലയിൽ 

ധർമശാല: യുവതിയെ ഭർതൃവീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി. കാസർകോട് വലിയപറമ്പ് പടന്നക്കടപ്പുറത്തെ ബീച്ചാരക്കടവ് കളത്തില്‍ പുരയില്‍ വീട്ടില്‍ സുനില്‍-ഗീത ദമ്പതിമാരുടെ മകള്‍ നിഖിത (20) ആണ് മരിച്ചത്. ആന്തൂർ നഗരസഭയില്‍ നണിച്ചേരിയിലെ വൈശാഖിന്റെ ഭാര്യയാണ്. തളിപ്പറവിലെ സ്വകാര്യ നഴ്സിങ് കോളേജില്‍ ഡയാലിസിസ് ടെക്നീഷ്യൻ കോഴ്സിന് പഠിക്കുകയാണ്. ഭർത്താവ് വൈശാഖ് ഓട്ടോമൊബൈല്‍ എൻജിനിയറായി വിദേശത്ത് ജോലിചെയ്യുകയാണ്. വൈശാഖിന്റെ നണിച്ചേരിയിലെ വീട്ടിലാണ് നിഖിതയെ ജീവനൊടുക്കിയനിലയില്‍ കണ്ടെത്തിയത്. 2024 ഏപ്രില്‍ ഒന്നിനാണ് നിഖിതയും വൈശാഖും വിവാഹിതരായത്. മരണത്തില്‍ സംശയമുണ്ടെന്ന് കാണിച്ച്‌ നിഖിതയുടെ അമ്മാവൻ കെ.പി. രവി തളിപ്പറമ്പ് പോലീസില്‍ നല്‍കിയ…

Read More

ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പിലൂടെ നഗരത്തിലെ എൻജിനീയറുടെ 7.82 ലക്ഷം നഷ്ടമായി

ബെംഗളൂരു : ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പിലൂടെ നഗരത്തിലെ എൻജിനീയർക്ക് പണം നഷ്ടമായതായി പരാതി. മൈസൂരുവിലെ 30 വയസ്സുള്ള എൻജിനീയറുടെ 7.82 ലക്ഷം രൂപയാണ് സൈബർ കുറ്റവാളികൾ തട്ടിയെടുത്തത്. തന്റെ പേരിലുള്ള അനധികൃത ബാങ്ക് അക്കൗണ്ടുകൾ കള്ളപ്പണം വെളുപ്പിക്കലിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന് അറിയിച്ചാണ് തനിക്ക് ആദ്യം ഫോൺകോൾ ലഭിച്ചതെന്ന് ഇയാൾ മൈസൂരു നോർത്ത് പോലീസിന് നൽകിയ പരാതിയിൽ സൂചിപ്പിച്ചു. ഈ അക്കൗണ്ടുകളിൽ തനിക്ക് പങ്കില്ലെന്ന് തെളിയിക്കുന്ന ആർ.ബി.ഐ. കത്തുകൾ അവർ ആവശ്യപ്പെട്ടു. തുടർന്ന്, ഡിജിറ്റൽ അറസ്റ്റ് ചൂണ്ടിക്കാട്ടി. അജ്ഞാത അക്കൗണ്ടുകളിലേക്ക് ഫണ്ട് ട്രാൻസ്ഫർ ചെയ്യാൻ അവർ നിർബന്ധിച്ചു.…

Read More

മുഡ അഴിമതി കേസ്; മുഖ്യമന്ത്രിയ്ക്കും ഭാര്യയ്ക്കും ലോകായുക്തയുടെ ക്ലീൻ ചിറ്റ് 

ബെംഗളൂരു: മുഡ (മൈസൂരു അർബൻ ഡെവലപ്‌മെന്റ് അതോറിട്ടി) ഭൂമി അഴിമതി കേസില്‍ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്കും ഭാര്യ ബി എം പാർവ്വതിക്കും ലോകായുക്തയുടെ ക്ളീൻ ചിറ്റ്. സിദ്ധരാമയ്യ ഉള്‍പ്പെടെയുള്ള പ്രതികള്‍ക്കെതിരെ തെളിവില്ലെന്നാണ് ലോകായുക്ത വ്യക്തമാക്കുന്നത്. ലോകായുക്ത പൊലീസ് സൂപ്രണ്ട് ടി ജെ ഉദേഷ് നേതൃത്വം നല്‍കിയ അന്വേഷണ സംഘം കഴിഞ്ഞയാഴ്‌ച അന്തിമ റിപ്പോർട്ട് സമർപ്പിച്ചിരുന്നു. 138 ദിവസത്തെ അന്വേഷണത്തിന് ശേഷമായിരുന്നു റിപ്പോർട്ട് നല്‍കിയത്. ഇത് പരിശോധിച്ചതിനുശേഷമാണ് ലോകായുക്തയുടെ നടപടി. 2024 സെപ്തംബറിലാണ് കേസില്‍ ലോകായുക്ത അന്വേഷണം ആരംഭിച്ചത്. സിദ്ധരാമയ്യ, ഭാര്യ പാർവ്വതി, സഹോദരീ ഭർത്താവ്…

Read More

ഉദ്‌ഘാടനത്തിനിടെ പണിപറ്റിച്ച് ഹണി റോസിന്റെ ഗൗണിന്റെ സ്ട്രാപ്പ്

ഹണി ഒരു ടു ഷോൾഡർ ഗൗണും വൺ ഷോൾഡർ ഗൗണും ധരിച്ച ലുക്കിലാണ് ഷാർജയിലെ പരിപാടിയുടെ വീഡിയോസിലും ചിത്രങ്ങളിലും കാണപ്പെട്ടത്.  ഈ വേളയിൽ ഹണിയുടെ ഗൗൺ പണിപറ്റിച്ചതും ശ്രദ്ധ നേടി ഒരേ വേഷത്തിന്റെ തന്നെ ഷോൾഡർ സ്ട്രാപ്പുകളിലാണ് മാറ്റം. എന്നാൽ ഈ ഗൗണുകൾ തമ്മിൽ വ്യത്യാസമേതും കണ്ടില്ല താനും. ഉദ്‌ഘാടനം കഴിഞ്ഞ് ആരാധകരെ പരിചയപ്പെടുന്ന വേളയിൽ ഹണി റോസിന്റെ ഗൗണിന്റെ ഷോൾഡർ സ്ട്രാപ്പുകളിൽ ഒരെണ്ണം പൊട്ടിവീഴുകയായിരുന്നു എന്നാൽ, സാഹചര്യം കണക്കിലെടുത്ത് മറ്റൊരു വേഷം ഉടൻ കണ്ടെത്താൻ സാധ്യമല്ല. അതിനാൽ, ആ ഗൗണിൽ തന്നെ ഹണി…

Read More

മൂന്നാറിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞ് അപകടം; വിദ്യാർത്ഥിനി മരിച്ചു, അധ്യാപികയുടെ നില ഗുരുതരം 

ഇടുക്കി: മൂന്നാറില്‍ ടൂറിസ്റ്റ് ബസ് മറിഞ്ഞുണ്ടായ അപകടത്തില്‍ കോളെജ് വിദ‍്യാർഥിനി മരിച്ചു. പരുക്കേറ്റ അധ‍്യാപകയുടെ നില ഗുരുതരമായി തുടരുകയാണ്. കന‍്യാകുമാരിയില്‍ നിന്നും വിനോദയാത്രയ്ക്ക് എത്തിയ കോളെജ് വിദ‍്യാർഥികളുടെ ബസാണ് അപകടത്തില്‍പ്പെട്ടത്. മൂന്നാറിലെ മാട്ടുപ്പെട്ടിയില്‍ വച്ചാണ് അപകടമുണ്ടായത്. 40 ഓളം പേർ ബസിലുണ്ടായിരുന്നതായാണ് വിവരം. 15 പേർക്ക് പരുക്കേറ്റു. പരുക്കേറ്റ മറ്റുള്ളവരുടെ ആരോഗ‍്യനില ഗുരുതരമല്ലെന്നാണ് വിവരം. കേരള രജിസ്ട്രേഷനുള്ള ബസാണ് കുണ്ടള ഡാം സന്ദർശിക്കാൻ പോകുന്നതിനിടെ എക്കോ പോയിന്‍റിന് സമീപം നിയന്ത്രണം വിട്ട് മറിഞ്ഞത്.

Read More

ബെംഗളൂരുവില്‍ നിന്നുള്ള സ്വകാര്യ ബസിൽ ലഹരി കടത്ത്; 118 ഗ്രാം എംഡിഎംഎ യുമായി 3 പേർ അറസ്റ്റിൽ 

ബെംഗളൂരു: തിരുവനന്തപുരത്ത് വീണ്ടും മയക്കുമരുന്ന് വേട്ട. അമരവിള എക്സൈസ് ചെക്ക്പോസ്റ്റില്‍ 118 ഗ്രാം എംഡിഎംയുമായി മൂന്ന് യുവാക്കളെ എക്സൈസ് പിടികൂടി. കരിപ്പൂർ സ്വദേശി സജു സൈജു(21), ആര്യനാട് സ്വദേശി ആദിത്യൻ(21), പൂവച്ചല്‍ സ്വദേശി ദേവൻരാജ്(22) എന്നിവരാണ് മയക്കുമരുന്നുമായി അമരവിള എക്സൈസ് ചെക്ക്പോസ്റ്റില്‍ അറസ്റ്റിലായത്. വിപണിയില്‍ ലക്ഷങ്ങള്‍ വില വരുന്ന മയക്കുമരുന്നാണ് പിടികൂടിയത്. ബെംഗളൂരുവില്‍ നിന്നും കഴക്കൂട്ടത്തേയ്ക്ക് വന്ന സ്വകാര്യ ബസില്‍ നിന്നാണ് ഇവരെ പിടികൂടിയത്. സംശയം തോന്നി യുവാക്കളെ പരിശോധിച്ചപ്പോഴാണ് ബാഗില്‍ ഒളിപ്പിച്ച മയക്കുമരുന്ന് കണ്ടെത്തിയത്. എക്സൈസ് ഇൻസ്പെക്ടർ ബിനോയുടെ നേതൃത്വത്തിലായിരുന്നു പരിശോധന. അസിസ്റ്റൻറ്…

Read More

വർക്ക്ഔട്ടിനിടെ ജിമ്മിൽ കുഴഞ്ഞു വീണ് യുവാവ് മരിച്ചു 

വയനാട്: ജിമ്മില്‍ വ്യായാമം ചെയ്യുന്നതിനിടെ 20 വയസുകാരൻ കുഴഞ്ഞുവീണു മരിച്ചു. അമ്പലവയല്‍ കുപ്പക്കൊല്ലി സ്വദേശി സല്‍മാൻ ആണ് മരിച്ചത്. കുഴഞ്ഞുവീണ ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കോഴിക്കോട് സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് മരണം സംഭവിച്ചത്. ഹൃദയാഘാതമാണ് മരണ കാരണമെന്നാണ് പ്രാഥമിക വിവരം. സല്‍മാന് മറ്റ് അസുഖങ്ങളൊന്നുമുണ്ടായിരുന്നില്ല. അമ്പലവയലില്‍ പച്ചക്കറി വ്യാപാരം നടത്തുന്ന അഷ്റഫിന്റെ മകനാണ്. ഇദ്ദേഹത്തിനൊപ്പം പച്ചക്കറി കടയില്‍ ജോലി ചെയ്യുകയായിരുന്നു സല്‍മാൻ.

Read More

മൂന്നാറിലെ റോയല്‍ വ്യൂ ഡബിള്‍ ഡെക്കർ ബസിന്‍റെ മുകളിലെചില്ല് തകര്‍ന്നു

ഇടുക്കി: മൂന്നാറിലെ റോയല്‍ വ്യൂ ഡബിള്‍ ഡെക്കർ ബസിന്‍റെ ചില്ല് തകര്‍ന്നു. കഴിഞ്ഞദിവസം അറ്റകുറ്റപ്പണിക്കായി വർക്ക് ഷോപ്പിലേക്ക് കയറ്റിയിടുന്നതിനിടെയാണ് സംഭവം. ജീവനക്കാരുടെ അശ്രദ്ധമൂലമാണ് ചില്ല് തകര്‍ന്നതെന്ന് കെഎസ്‌ആര്‍ടിസി അധികൃതര്‍ വിശദീകരിച്ചു. സംഭവത്തില്‍ ഗതാഗത മന്ത്രിയുടെ ഓഫീസ് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. ചില്ല് ഇന്നുതന്നെ മാറ്റുമെന്നു കെഎസ്‌ആർടിസി അധികൃതര്‍ അറിയിച്ചു.

Read More
Click Here to Follow Us