ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പിലൂടെ നഗരത്തിലെ എൻജിനീയറുടെ 7.82 ലക്ഷം നഷ്ടമായി

ബെംഗളൂരു : ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പിലൂടെ നഗരത്തിലെ എൻജിനീയർക്ക് പണം നഷ്ടമായതായി പരാതി. മൈസൂരുവിലെ 30 വയസ്സുള്ള എൻജിനീയറുടെ 7.82 ലക്ഷം രൂപയാണ് സൈബർ കുറ്റവാളികൾ തട്ടിയെടുത്തത്.

തന്റെ പേരിലുള്ള അനധികൃത ബാങ്ക് അക്കൗണ്ടുകൾ കള്ളപ്പണം വെളുപ്പിക്കലിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന് അറിയിച്ചാണ് തനിക്ക് ആദ്യം ഫോൺകോൾ ലഭിച്ചതെന്ന് ഇയാൾ മൈസൂരു നോർത്ത് പോലീസിന് നൽകിയ പരാതിയിൽ സൂചിപ്പിച്ചു.

  ഗോബിക്കും കബാബിനും പിന്നാലെ ഷവർമയും വില്ലനാകുന്നു; ബെംഗളൂരുവിൽ ഷവർമ കഴിക്കുന്നതിന് മുമ്പ് ശ്രദ്ധിക്കണം

ഈ അക്കൗണ്ടുകളിൽ തനിക്ക് പങ്കില്ലെന്ന് തെളിയിക്കുന്ന ആർ.ബി.ഐ. കത്തുകൾ അവർ ആവശ്യപ്പെട്ടു. തുടർന്ന്, ഡിജിറ്റൽ അറസ്റ്റ് ചൂണ്ടിക്കാട്ടി. അജ്ഞാത അക്കൗണ്ടുകളിലേക്ക് ഫണ്ട് ട്രാൻസ്ഫർ ചെയ്യാൻ അവർ നിർബന്ധിച്ചു. ഈ ഭീഷണി ഒരാഴ്ചയോളം തുടർന്നതിനാലാണ് താൻ പണം കൈമാറിയതെന്ന് യുവാവിന്റെ പരാതിയിൽ സൂചിപ്പിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഏഴ് പതിറ്റാണ്ടിന്റെ വിദ്യാഭ്യാസപ്പേരുമയ്ക്ക് സുവർണ്ണനേട്ടം; മൗണ്ട് കാർമൽ കോളജ് ഇനി ഡീംഡ് സർവകലാശാല!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts