യുവതി ഭർതൃഗൃഹത്തിൽ മരിച്ച നിലയിൽ 

ധർമശാല: യുവതിയെ ഭർതൃവീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി.

കാസർകോട് വലിയപറമ്പ് പടന്നക്കടപ്പുറത്തെ ബീച്ചാരക്കടവ് കളത്തില്‍ പുരയില്‍ വീട്ടില്‍ സുനില്‍-ഗീത ദമ്പതിമാരുടെ മകള്‍ നിഖിത (20) ആണ് മരിച്ചത്.

ആന്തൂർ നഗരസഭയില്‍ നണിച്ചേരിയിലെ വൈശാഖിന്റെ ഭാര്യയാണ്.

തളിപ്പറവിലെ സ്വകാര്യ നഴ്സിങ് കോളേജില്‍ ഡയാലിസിസ് ടെക്നീഷ്യൻ കോഴ്സിന് പഠിക്കുകയാണ്.

ഭർത്താവ് വൈശാഖ് ഓട്ടോമൊബൈല്‍ എൻജിനിയറായി വിദേശത്ത് ജോലിചെയ്യുകയാണ്.

  ജയ് ശ്രീറാം വിളിക്കാത്തതിന് ബെംഗളൂരുവിൽ ഓട്ടോ ഡ്രൈവറെ മർദ്ദിച്ചതായി പരാതി

വൈശാഖിന്റെ നണിച്ചേരിയിലെ വീട്ടിലാണ് നിഖിതയെ ജീവനൊടുക്കിയനിലയില്‍ കണ്ടെത്തിയത്.

2024 ഏപ്രില്‍ ഒന്നിനാണ് നിഖിതയും വൈശാഖും വിവാഹിതരായത്.

മരണത്തില്‍ സംശയമുണ്ടെന്ന് കാണിച്ച്‌ നിഖിതയുടെ അമ്മാവൻ കെ.പി. രവി തളിപ്പറമ്പ് പോലീസില്‍ നല്‍കിയ പരാതിപ്രകാരം പോലീസ് കേസെടുത്തു.

കഴിഞ്ഞദിവസം പടന്നക്കടപ്പുറത്തെ വീട്ടില്‍നിന്ന് ഭർതൃവീട്ടില്‍ തിരിച്ചെത്തിയതായിരുന്നു.

പഠിക്കുന്ന സ്ഥാപനത്തില്‍ നിന്ന് അടുത്തദിവസം വിനോദയാത്രയ്ക്ക് പോകുന്നുണ്ടെന്ന് പറഞ്ഞിരുന്നതായി ബന്ധുക്കള്‍ പറഞ്ഞു.

ആർ.ഡി.ഒ.യുടെ നേതൃത്വത്തില്‍ പോസ്റ്റ്മോർട്ടം നടത്തിയ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  യുടേണടിച്ച് വിദേശകാര്യമന്ത്രാലയം; പ്രിയങ്ക് ഖാർഗെക്ക് വിദേശസന്ദർശനത്തിനുള്ള അനുമതി ലഭിച്ചു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us