തെരുവ് നായകളുടെ മേൽ സിറിഞ്ച് ഉപയോഗിച്ച് പെട്രോൾ ഒഴിച്ച് ആശുപത്രി സെക്യൂരിറ്റി ജീവനക്കാരൻ

ബെംഗളൂരു: കൊട്ടിഗെപാളയയിലെ നാഷണൽ യുനാനി ആശുപത്രി പരിസരത്തിന് പുറത്ത് കിടന്നിരുന്ന തെരുവ് നായ്ക്കളെ ഓടിക്കാൻ സിറിഞ്ച് ഉപയോഗിച്ച് പെട്രോൾ തളിക്കുന്ന ആശുപത്രിയിലെ സുരക്ഷാ ജീവനക്കാരന്റെ ദൃശ്യങ്ങൾ പുറത്ത്.

സംഭവത്തെക്കുറിച്ച് ചോദിച്ചപ്പോൾ, താൻ നായയിൽ പെട്രോൾ ഒഴിച്ചില്ലെന്നും, തെരുവ് നായ്ക്കളുടെ ശല്യം വർദ്ധിച്ചതിനാൽ തന്റെ മേലുദ്യോഗസ്ഥന്റെ നിർദ്ദേശപ്രകാരം അവയെ ഓടിച്ചുവെന്നും പറഞ്ഞ് സുരക്ഷാ ജീവനക്കാരൻ പിന്മാറി.

നായ്ക്കളെ ഓടിക്കാൻ മേൽ പെട്രോൾ തളിക്കാൻ മേലുദ്യോഗസ്ഥൻ നിർദ്ദേശിച്ചതായി സുരക്ഷാ ജീവനക്കാരൻ അവകാശപ്പെട്ടു. പെട്രോൾ ഉപയോഗിച്ചത് തെറ്റാണെന്ന് അദ്ദേഹം സമ്മതിച്ചു, പക്ഷേ താൻ അത് നായയുടെ മേൽ ഒഴിച്ചില്ല, മറിച്ച് അതിന്റെ അരികിലാണ് ഒഴിച്ചതെന്നും അദ്ദേഹം അവകാശപ്പെട്ടു.

  സ്റ്റോപ്പിൽ നിന്നെങ്കിലും ഡോർ തുറക്കാതെ മെട്രോ യാത്ര തുടർന്നു; പ്രതിഷേധിച്ച് യാത്രക്കാർ

നാഷണൽ യുനാനി ആശുപത്രിയുടെ ചുമതലയുള്ള ഗുലാമുദ്ദീൻ പറഞ്ഞു, “ഇതൊരു കേന്ദ്ര സർക്കാർ ആശുപത്രിയാണ്. നായ്ക്കളുടെ മേൽ പെട്രോൾ തളിക്കാൻ ഞങ്ങൾ ആരോടും നിർദ്ദേശിച്ചിട്ടില്ല.

അങ്ങനെ ചെയ്യുന്നത് വലിയ തെറ്റാണ്, ഈ കാര്യം ഞങ്ങൾ അന്വേഷിക്കും. നായ്ക്കളെ കൊണ്ടുപോകാൻ ഞങ്ങൾ പലതവണ ബിബിഎംപിയെ വിളിച്ചിട്ടുണ്ട്. അവർ വന്ന് നായ്ക്കളെ ഒരു വാനിൽ കൊണ്ടുപോകാരുമുണ്ടെന്നും

  പൊതു ഇടങ്ങളിലെ മൃഗബലിക്കും, കശാപ്പ് ചെയ്യുന്ന വീഡിയോ പ്രചരിപ്പിക്കുന്നതിനും കർശന വിലക്കുമായി ഡൽഹി

നായ്ക്കളുടെ മേൽ പെട്രോൾ തളിക്കാൻ താൻ ഒരിക്കലും സുരക്ഷാ ജീവനക്കാരോട് പറഞ്ഞിട്ടില്ലെന്ന് ആശുപത്രി ഇൻ ചാർജ് പ്പറഞ്ഞു.

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മൈസൂരു രാജാവായിരുന്ന ശ്രീകൃഷ്ണരാജ വൊഡയാറിന്റെ നഗരമധ്യത്തിലുള്ള പ്രതിമയിൽ കയറി പരിഭ്രാന്തി പരത്തി

Related posts

Click Here to Follow Us