മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരേ പുതിയ പരാതിയുമായി വിവരവകാശ പ്രവർത്തകൻ

ബെംഗളൂരു : മുഡ അഴിമതിക്കേസിൽ മുഖ്യമന്ത്രി മുഖ്യമന്ത്രി സിദ്ധരാമയ്യക്കും കുടുംബത്തിനുമെതിരേ പുതിയ പരാതിയുമായി വിവരവകാശ പ്രവർത്തകൻ സ്നേഹമയി കൃഷ്ണ.

വെള്ളിയാഴ്ചയാണ് കൃഷ്ണ മൈസൂരു ലോകായുക്ത പോലീസിന് പുതിയ പരാതി നൽകിയത്.

സിദ്ധരാമയ്യ മുൻപ് ഉപമുഖ്യമന്ത്രിയായിരുന്ന കാലത്ത് അദ്ദേഹത്തിന്റെ അടുത്ത അനുയായിക്ക് മുഡയുടെ കീഴിലുള്ള സ്ഥലം അനുവദിച്ചുവെന്ന് കൃഷ്ണ പരാതിയിൽ സൂചിപ്പിച്ചു.

ഭൂമി പിന്നീട് സിദ്ധരാമയ്യയുടെ ഭാര്യ പാർവതിയുടെ പേരിൽ എഴുതിവാങ്ങിച്ചു. അവർ അത് മറ്റൊരു സ്ത്രീക്ക് വിറ്റു.

  എനിക്ക് കാൻസർ സ്ഥിരീകരിച്ചപ്പോൾ അവർ കാത്തിരിക്കുമെന്ന് കരുതിയില്ല'; വികാരാധീനനായി കന്നഡ സൂപ്പർതാരം ശിവരാജ്കുമാർ

കൈമാറ്റം ചെയ്ത ഭൂമി സംബന്ധിച്ച എല്ലാ വിവരങ്ങളും ലോകായുക്തക്ക് നൽകിയ പരാതിയിൽ സൂചിപ്പിച്ചിട്ടുണ്ട്. ഈ വിവരം ഇപ്പോൾ വെളിപ്പെടുത്താനാവില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു.

മുഡയുടെ കീഴിൽ അനുവദിച്ച എല്ലാ ഭൂമി ഇടപാട് കേസുകളും ലോകായുക്ത പോലീസ് അന്വേഷിക്കണം.

സിദ്ധരാമയ്യയെയും ഭാര്യ പാർവതിയെയും വീണ്ടും വിളിച്ചുവരുത്തി ഈ ഇടപാടുമായി ബന്ധപ്പെട്ട ഇടപാടുകൾ അന്വേഷിക്കണമെന്ന് ലോകായുക്തയോട് പരാതിയിലൂടെ അഭ്യർഥിച്ചിട്ടുണ്ടെന്നും കൃഷ്ണ പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മതിൽ തകർന്ന് ഏഴുപേർ മരിച്ച സംഭവം: കരാറുകാരനെതിരെ വീഴ്ചയ്ക്ക് പോലീസ് കേസെടുത്തു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്: ഈ റോഡിൽ യാത്ര ചെയ്യുന്നതിന് മുമ്പ് ചിന്തിക്കുക; ഒരു മണിക്കൂർ യാത്ര ഇനി 2 മണിക്കൂറായിരിക്കും! ബദൽ വഴികൾ
[masterslider id="10"]

Related posts