ബ്രിജേഷ് കാലപ്പ വീണ്ടും കോൺഗ്രസിൽ

ബെംഗളൂരു : മുൻ കോൺഗ്രസ് ദേശീയവക്താവും സുപ്രീംകോടതി അഭിഭാഷകനുമായ ബ്രിജേഷ് കാലപ്പ വീണ്ടും കോൺഗ്രസിലെത്തി.

2022-ൽ കോൺഗ്രസിൽനിന്ന് രാജിവെച്ച് ആം ആദ്മി പാർട്ടിയിൽ ചേർന്നിരുന്നു. കർണാടക കോൺഗ്രസ് ആസ്ഥാനത്തുനടന്ന ചടങ്ങിൽ അദ്ദേഹത്തെ ഉപമുഖ്യമന്ത്രിയും കെ.പി.സി.സി. അധ്യക്ഷനുമായ ഡി.കെ. ശിവകുമാർ സ്വീകരിച്ചു.

ചടങ്ങിൽ മുൻ ജെ.ഡി.എസ്. എം.പി.യും നിലവിൽ ബി.ജെ.പി. നേതാവുമായ എൽ.ആർ. ശിവരാമെ ഗൗഡയും കോൺഗ്രസിൽ ചേർന്നു. നേരത്തെ കോൺഗ്രസ് നേതാവായിരുന്ന ശിവരാമെ ഗൗഡ ജെ.ഡി.എസിലേക്ക് മാറിയിരുന്നു.

  സ്റ്റാലിന്‍ പറയുന്നത് ശരിയാണ് എനിക്ക് ഡി.എം.കെയെ തോല്‍പ്പിക്കാനാവില്ല; പക്ഷേ ജനങ്ങള്‍ക്ക് കഴിയുമെന്ന് അമിത് ഷാ

2023-ൽ ജെ.ഡി.എസ്. വിട്ട അദ്ദേഹം ബി.ജെ.പി.യിൽ ചേരുകയായിരുന്നു. അദ്ദേഹത്തിന്റെ മകൻ ചേതൻ ഗൗഡയും കോൺഗ്രസിൽച്ചേർന്നു.

ഒട്ടേറെ നേതാക്കൾ കോൺഗ്രസിൽ ചേരാൻ ആഗ്രഹംപ്രകടിപ്പിച്ചിട്ടുണ്ടെന്നും വിവിധ അവസരങ്ങളിലായി ഇവരെ പാർട്ടിയിൽ ഉൾപ്പെടുത്തുമെന്നും ശിവകുമാർ പറഞ്ഞു.

കോൺഗ്രസിൽ നിന്ന് ബി.ജെ.പി.യിലേക്കും ജെ.ഡി.എസിലേക്കും ആം ആദ്മി പാർട്ടിയിലേക്കും പോയവർ മടങ്ങിവരാൻ ആഗ്രഹിക്കുകയാണ്. ബെംഗളൂരു കോർപ്പറേഷനുൾപ്പെടെയുള്ള തദ്ദേശതിരഞ്ഞെടുപ്പുകൾക്ക് ഒരുക്കങ്ങൾ ആരംഭിക്കാൻ അദ്ദേഹം പ്രവർത്തകരോട് ആവശ്യപ്പെട്ടു.

  അണക്കെട്ട് പരമാവധി ജലനിരപ്പിലെത്തി; കെ.ആർ.എസ്. അണക്കെട്ടിൽ 'ബാഗിന' അർപ്പിച്ച് മുഖ്യമന്ത്രി

തിരഞ്ഞെടുപ്പുപ്രഖ്യാപനം ഏതുസമയവുമുണ്ടാകാം. സംസ്ഥാനത്ത് കോൺഗ്രസിന് 104 ഓഫീസുകൾ നിർമിക്കാൻ പദ്ധതി തയ്യാറാക്കിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരു ഉൾപ്പെടെയുള്ള ജില്ലകളിൽ ഇന്ന് മഴയ്ക്ക് സാധ്യത; കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം.

Related posts

Click Here to Follow Us