തെലുങ്ക് സിനിമ മേഖലയിലെ വൻകിട നിർമാതാക്കളുടെ വീടുകളിലും സ്ഥാപനങ്ങളിലും ഇന്‍കം ടാക്സ് റെയിഡ്. ഐടി ഡിപ്പാര്‍ട്ട്മെന്‍റിന്‍റെ വിവിധ ടീമുകളാണ് പരിശോധന നടത്തുന്നത് പുഷ്പ 2 നിർമാതാക്കളായ മൈത്രി മൂവിമേക്കേര്‍സ് ഉടമ യർനേനി നാനി, ഗെയിം ചേഞ്ചർ സിനിമയുടെ നിർമാതാവ് ദിൽ രാജു എന്നിവരുടെ സ്ഥാപനങ്ങളിലും വീടുകളിലും ആണ് റെയ്ഡ്. തെലുങ്ക് തമിഴ് സിനിമ രംഗത്ത് വന്‍ ചിത്രങ്ങള്‍ നിര്‍മ്മിക്കുന്ന രണ്ട് പ്രൊഡക്ഷന്‍ ഹൗസുകളാണ് യെർനേനിയുടെ മൈത്രി മൂവിമേക്കേര്‍സും, ദില്‍ രാജുവിന്‍റെ എസ്.വി ക്രിയേഷന്‍സും. രാം ചരണ്‍ നായകനായി ഷങ്കര്‍ സംവിധാനം ചെയ്ത ഗെയിം ചേഞ്ചർ…
Read MoreMonth: January 2025
റെയിൽവേ വേലിയിൽ കാട്ടാനയുടെ തല കുടുങ്ങി; രക്ഷകനായി മറ്റൊരു ആന
ബെംഗളൂരു: റെയിൽവേ വേലിയിൽ തല കുടുങ്ങിയ കാട്ടാനയെ മറ്റൊരു ആനയെത്തി രക്ഷിച്ചു. മടിക്കേരിയിലെ പൊന്നംപേട്ട് താലൂക്കിലെ വനംവകുപ്പിന്റെ ഡിപ്പോയിൽ സ്ഥാപിച്ചിരുന്ന ഇരുമ്പുവേലിയിലാണ് ശനിയാഴ്ച വൈകീട്ട് കാട്ടാനയുടെ തല കുടുങ്ങിയത്. ഏഴ് കാട്ടാനകൾ ഗേറ്റ് കടന്ന് വനംവകുപ്പിന്റെ ഡിപ്പോയിൽ പ്രവേശിച്ചു. ഇവയെ വനംജീവനക്കാർ കാട്ടിലേക്ക് തിരികെ തുരത്തി. ആനകൾ കാട്ടിലേക്ക് മടങ്ങുന്നതിനിടെ ഒരു ആനയുടെ തല ഡിപ്പോഗേറ്റിലെ ഇരുമ്പുവേലിയിൽ കുടുങ്ങുകയായിരുന്നു. തല ഊരിയെടുക്കാൻ ആന സ്വയം ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. വനംവകുപ്പ് ജീവനക്കാർ രക്ഷാപ്രവർത്തനം ആസൂത്രണം ചെയ്യുന്നതിനിടെ കൂട്ടത്തിലുണ്ടായിരുന്ന മറ്റൊരു ആനയെത്തി തുമ്പിക്കൈ ഉപയോഗിച്ച് സഹായിച്ചു. പിന്നീട്,…
Read Moreഎൻജിനീയറിങ് വിദ്യാർഥി കോളേജ് കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി
ബെംഗളൂരു : ബെംഗളൂരുവിൽ എൻജിനീയറിങ് വിദ്യാർഥി കോളേജ്കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി. ഹനുമന്തയ്യ നഗറിലെ ബി.എം.എസ്. കോളേജ് ഓഫ് എൻജിനീയറിങ്ങിലെ എയ്‌റോ സ്‌പേസ് എൻജിനീയറിങ് ഏഴാംസെമസ്റ്റർ വിദ്യാർഥി ആകർഷ് റെഡ്ഡിയാണ് (21) മരിച്ചത്. കെട്ടിടത്തിന്റെ അഞ്ചാംനിലയിൽനിന്ന് ചാടുകയായിരുന്നെന്ന് പോലീസ് പറഞ്ഞു. ആനേക്കൽ സ്വദേശിയാണ് ആകർഷ്. കുടുംബപ്രശ്നമാണ് കടുംകൈ ചെയ്യാൻ വിദ്യാർഥിയെ പ്രേരിപ്പിച്ചതെന്ന് കരുതുന്നതായി പോലീസ് പറഞ്ഞു. ശനിയാഴ്ച വൈകീട്ടാണ് സംഭവം. ഉച്ചയ്ക്ക് രണ്ടിന് കോളേജിൽ ഇന്റേണൽ പരീക്ഷ ആകർഷ് എഴുതിയിരുന്നു. പരീക്ഷയിൽ 50-ൽ 38 മാർക്ക് ലഭിച്ചതായി കോളേജ് അധികൃതർ പറഞ്ഞു.
Read Moreകെ.എസ്.ആർ.ടി.സി. ബസ് മറിഞ്ഞ് അപകടം; 33 പേർക്ക് പരിക്കേറ്റു
ബെംഗളൂരു : മണ്ഡ്യയിൽ കെ.എസ്.ആർ.ടി.സി. ബസ് മറിഞ്ഞ് 33 പേർക്ക് പരിക്കേറ്റു. തിങ്കളാഴ്ച രാവിലെ ചാമരാജനഗറിൽനിന്ന് ബെംഗളൂരുവിലേക്ക് പോയ ബസാണ് അപകടത്തിൽപ്പെട്ടത്. മണ്ഡ്യ ജില്ലയിലെ മദ്ദൂർ താലൂക്കിലെ രുദ്രാക്ഷിപുരയ്ക്ക് സമീപം ഡിവൈഡറിലിടിച്ച ബസിന്റെ നിയന്ത്രണംവിട്ട് മറിയുകയായിരുന്നു. പരിക്കേറ്റവരെ മദ്ദൂരിലെ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതിൽ മൂന്നുപേരുടെ നില ഗുരുതരമാണ്. ഡെപ്യൂട്ടി കമ്മിഷണർ കുമാർ ആശുപത്രി സന്ദർശിച്ച് പരിക്കേറ്റവരുടെ ആരോഗ്യസ്ഥിതി വിലയിരുത്തി. ഗുരുതരമായി പരിക്കേറ്റവരെ മാണ്ഡ്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിലേക്കോ സ്വകാര്യ ആശുപത്രികളിലേക്കോ മാറ്റുമെന്ന് അദ്ദേഹം അറിയിച്ചു. സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചവരുടെ ചികിത്സാ ചെലവുകൾ…
Read Moreഅതിനും തീരുമാനമായി: സംസ്ഥാനത്ത് ബിയർ വില വർധനവ് പ്രാബല്യത്തിൽ: പുതിയ നിരക്കുകൾ അറിയാൻ വായിക്കാം
ബെംഗളൂരു: സംസ്ഥാനത്ത് ബിയർ വില വർധന പ്രാബല്യത്തിൽ . 5 ശതമാനത്തിൽ താഴെ ആൽക്കഹോൾ അടങ്ങിയ പ്രീമിയം ബിയറുകൾക്ക് 10-12 ശതമാനമാണ് വില വർധിച്ചട്ടുള്ളത്. 5 ശതമാനത്തിൽ കൂടുതലും 8 ശതമാനത്തിൽ താഴെയും ആൽക്കഹോൾ അടങ്ങിയ സ്ട്രോങ് ബിയറുകൾക്ക് 10-20 ശതമാനം വില വർധിച്ചു. 650 മില്ലി ബിയർ കുപ്പിക്ക് 10 മുതൽ 40 രൂപ വരെയാണ് വർധന. വിലകുറഞ്ഞ ബിയർ ബ്രാൻഡുകൾക്ക് 650 മില്ലി കുപ്പിക്ക് കുറഞ്ഞത് 145 രൂപയായിരിക്കും ഇനിമുതൽ വില. 100 രൂപ വിലയുണ്ടായിരുന്ന ലെജൻഡ് ബ്രാൻഡ് ബിയറിന് ഇനി…
Read Moreഗാന്ധി വധം ആസൂത്രണം ചെയ്തത് നെഹ്രുവെന്ന് സംശയം; വിവാദ പരാമര്‍ശവുമായി കര്‍ണാടക ബിജെപി എംഎല്‍എ
ബംഗളൂരു: ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവിനെതിരെ വിവാദ പരാമര്‍ശവുമായി കര്‍ണാടക ബിജെപി എംഎല്‍എ. നെഹ്രുവിന് ഗാന്ധി വധത്തില്‍ ബന്ധമുണ്ടെന്ന് സംശയമെന്ന് എംഎല്‍എ ബസനഗൗഡ പാട്ടീല്‍ യത്‌നാല്‍ പറഞ്ഞു. മൂന്ന് ബുള്ളറ്റുകളേറ്റാണ് ഗാന്ധിജി മരിച്ചത്. ഇതില്‍ ഒരു ബുള്ളറ്റ് മാത്രമാണ് ഗോഡ്‌സെയുടെ തോക്കില്‍ നിന്ന് വന്നത്. ബാക്കി രണ്ട് ബുള്ളറ്റുകള്‍ വന്നതെവിടെ നിന്നെന്നത് ദുരൂഹമെന്നും യത്‌നാല്‍ പറഞ്ഞു. ഇന്ത്യയുടെ ഏകാധിപതിയാകണം എന്ന ആഗ്രഹം നെഹ്‌റുവിന് ഉണ്ടായിരുന്നെന്നാണ് യത്‌നാല്‍ ആരോപിക്കുന്നത്. അതിനാല്‍ ഗാന്ധിവധം നെഹ്രു ആസൂത്രണം ചെയ്തതെന്ന് കരുതണമെന്നും അദ്ദേഹം പറഞ്ഞു. നാളെ ബെലഗാവിയില്‍ നടക്കാനിരിക്കുന്ന…
Read Moreപുലിയെ കണ്ടതായ വീട്ടമ്മയുടെ മൊഴി; പ്രദേശത്ത് സുരക്ഷ ശക്തമാക്കി വനം വകുപ്പ് ഉദ്യോഗസ്ഥർ
ബെംഗളൂരു: കുവെംപുനഗറിൽ പുലിയെ കണ്ടതായ വീട്ടമ്മയുടെ മൊഴിയെത്തുടർന്ന് ലിയോപാഡ് ടാസ്‌ക് ഫോഴ്‌സ്, വനംവകുപ്പ് എന്നിവരുടെ നേതൃത്വത്തിൽ തിരച്ചിൽ ആരംഭിച്ചു. കൂവെംപുനഗറിലെ വിശ്വനന്ദന പാർക്കിന് പിറകുവശത്ത് താമസിക്കുന്ന നാഗരത്‌നയാണ് പുലിയെ കണ്ടത്. വ്യാഴാഴ്ച പുലർച്ചെ 5.30 ന് നാഗരത്‌ന എഴുന്നേറ്റപ്പോൾ അടുത്തുള്ള വീട്ടുമുറ്റത്താണ് പുലിയെ കണ്ടത്. ഉടൻ ഇവർ വിവരം മകനെ അറിയിച്ചു. മകനാണ് വിവരം വനം വകുപ്പിനെ അറിയിച്ചത്. തുടർന്ന് 20 അംഗ ലിയോപാഡ് ടാസ്‌ക് ഫോഴ്‌സെത്തി പ്രദേശത്ത് തിരച്ചിൽ നടത്തി. എന്നാൽ, തിരച്ചലിൽ പുലിയുടെ കാൽപ്പാടുകളൊന്നും കണ്ടെത്താനായില്ല. പ്രദേശത്തെ സ്‌കൂളിന് വ്യാഴാഴ്ച അവധി…
Read Moreശാസ്ത്രീയമായി തെളിയിക്കപ്പെട്ടത്; ഗോമൂത്രത്തിന് ഔഷധഗുണമുണ്ടെന്ന തന്റെ പരാമർശത്തെ ന്യായീകരിച്ച് മദ്രാസ് ഐ.ഐ.ടി. ഡയറക്ടർ
ചെന്നൈ : ഗോമൂത്രത്തിന് ഔഷധഗുണമുണ്ടെന്ന തന്റെ പരാമർശത്തെ ന്യായീകരിച്ച് മദ്രാസ് ഐ.ഐ.ടി. ഡയറക്ടർ വി. കാമകോടി. ശാസ്ത്രീയമായി തെളിയിക്കപ്പെട്ട കാര്യമാണ് പറഞ്ഞതെന്നും അതിൽ ഒരു തെറ്റുമില്ലെന്നും അദ്ദേഹം പ്രതികരിച്ചു. യു.എസിൽ നടത്തിയ ഗവേഷണങ്ങളിൽ ഗോമൂത്രത്തിന് ഔഷധഗുണമുണ്ടെന്ന് തെളിഞ്ഞിട്ടുള്ളതാണ്. ഈ ഗവേഷണ പ്രബന്ധനങ്ങൾ താൻ വായിച്ചിട്ടുണ്ടെന്നും കാമകോടി പറഞ്ഞു. മദ്രാസ് ഐ.ഐ.ടി.യിൽ ഗോമൂത്രത്തിന്റെ ഔഷധഗുണത്തെക്കുറിച്ച് ഗവേഷണം നടത്താൻ ആരെങ്കിലും തയ്യാറായാൽ പ്രോത്സാഹിപ്പിക്കുമെന്നും വ്യക്തമാക്കി. ഗോമൂത്രം, ചാണകം, പാൽ, നെയ്, തൈര് അടങ്ങിയ പഞ്ചഗവ്യം കഴിക്കാറുണ്ടെന്നും കൂട്ടിച്ചേർത്തു. മാട്ടുപ്പൊങ്കലിനോടനുബന്ധിച്ച് ചെന്നൈയിൽനടത്തിയ ഗോപൂജാ ചടങ്ങിനിടെയാണ് ഗോമൂത്രത്തിന് ഔഷധഗുണമുണ്ടെന്ന് കാമകോടി…
Read Moreഅഞ്ചംഗ സംഘം കൊലക്കേസ് പ്രതിയെ ഫാം ഹൗസിൽ കയറി വെട്ടിക്കൊന്നു
ബെംഗളൂരു: ജാമ്യത്തിലിറങ്ങിയ കൊലക്കേസ് പ്രതിയെ അഞ്ചംഗ സംഘം ഫാം ഹൗസിൽ കയറി വെട്ടിക്കൊന്നു. ശ്രീരംഗപട്ടണം പലഹള്ളി ഗ്രാമത്തിൽ ഞായറാഴ്ച രാത്രിയാണ് സംഭവം. പലഹള്ളി സ്വദേശിയായ സുപ്രീത് (30) ആണ് കൊല്ലപ്പെട്ടത്. അക്രമത്തിൽ ഗുരുതരമായി പരിക്കേറ്റ സുഹൃത്ത് അർജുൻ ആശുപത്രിയിൽ ചികിത്സയിലാണ്. സുപ്രീത് ആറു മാസമായി ജയിലിലായിരുന്നു. കേസിന്റെ വിചാരണ നടക്കുന്നതിനിടെ ഇയാൾ കഴിഞ്ഞ ദിവസമാണ് ജാമ്യത്തിലിറങ്ങിയത്. തുടർന്ന് അർജുനുമൊത്ത് പലഹള്ളിയിലെ ഫാം ഹൗസിലിരിക്കുമ്പോഴാണ് അക്രമം. ബൈക്കിലും ഓട്ടോറിക്ഷയിലുമായി വന്ന അഞ്ചംഗ സംഘമാണ് അക്രമത്തിന് പിന്നിലെന്ന് സൂചന ലഭിച്ചതായി പോലീസ് പറഞ്ഞു. സുപ്രീത് പ്രതിയായ കൊലയുമായി…
Read Moreകാട്ടാനകളുടെ അക്രമണം പതിവാകുന്നു; ഇതുവഴിയുള്ള മലയാളികളടക്കമുള്ള വാഹന യാത്രക്കാർ സഞ്ചരിക്കുന്നത് ഭീതിയിൽ
മൈസൂരു : ബന്ദിപ്പൂർ വനമേഖലയിലൂടെയുള്ള റൂട്ടുകളിൽ കാട്ടാനകളുടെ അക്രമണം പതിവാകുന്നു. ഇതോടെ ഇതുവഴിയുള്ള മലയാളികളടക്കമുള്ള വാഹന യാത്രക്കാർ ഭീതിയിലാണ് സഞ്ചരിക്കുന്നത്. ബന്ദിപ്പൂർ വന മേഖലയിലുടെയുള്ള മാനന്തവാടി -മൈസൂരു, ഊട്ടി -മൈസൂരു റൂട്ടുകളിലാണ് കാട്ടാനകളുടെ അക്രമണം കൂടിവരുന്നത്. ഞായറാഴ്ച രാത്രി ഊട്ടി-മൈസരു റൂട്ടിൽ ഗുണ്ടൽപ്പേട്ടിൽ അര മണിക്കൂറോളമായിരുന്നു റോഡിൽ കാട്ടാനയുടെ പരാക്രമം. പച്ചക്കറിയുമായി മൈസൂരുവിൽനിന്ന് ഊട്ടിയിലേക്കുപോകുന്ന ലോറിക്കു മുന്നിലെത്തിയ ആന നടുറോഡിൽനിന്ന് ഗതാഗതം തടസ്സപ്പെടുത്തുകയായിരുന്നു. ഇതോടെ ഈ റൂട്ടിൽ അര മണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു. തുടർന്ന് വാഹനങ്ങൾ നിർത്താതെ കൂട്ടത്തോടെ ഹോൺ മുഴക്കിയതിനെത്തുടർന്നാണ് ആന കാട്ടിലേക്ക്…
Read More