ഡേറ്റിങ് ചെയ്യുമ്പോള്‍ ആപ്പിലാകാതെ നോക്കണം; മുന്നറിയിപ്പുമായി ആഭ്യന്തര മന്ത്രാലയം

വിവിധ ഡേറ്റിങ് ആപ്പുകളിലൂടെയുള്ള സാമ്പത്തിക തട്ടിപ്പുകൾക്കെതിരെ മുന്നറിയിപ്പുമായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം. ആപ്പിലൂടെ ഇടപാടുകാരെ വശീകരിച്ച് പണം തട്ടുന്ന സൈബർ തട്ടിപ്പു സംഘങ്ങൾ വർധിച്ചു വരികയാണെന്നും സൂക്ഷിക്കണമെന്നും മന്ത്രാലയം മുന്നിറിയിൽ പറയുന്നു. സാമൂഹിക മാധ്യമങ്ങളിലൂടെയും അല്ലാതെയും ഡേറ്റിങ് ആപ്പുകൾ ധാരാളം പരസ്യങ്ങൾ ചെയ്യുന്നുണ്ട്. ഇതിലൂടെയാണ് തട്ടിപ്പ് നടത്തുന്നത്. ആപ്പുകളിൽ നിന്നു പരിചയപ്പെടുന്നവരെ വിവാഹമോ സൗഹൃദമോ വാഗ്ദാനം ചെയ്ത് ഇരയാക്കുന്നതാണ് ഇവരുടെ രീതി. സൗഹൃദത്തിലായതിനു ശേഷം വിവിധ ട്രേഡിങ് പ്ലാറ്റ്ഫോമുകളിൽ പണം നിക്ഷേപിക്കാൻ ആവശ്യപ്പെടും. ഇവ വ്യാജ പ്ലാറ്റ്ഫോമുകളായിരിക്കും. ആദ്യഘട്ടത്തിൽ ചെറിയ ലാഭം നൽകി വിശ്വാസം…

Read More

ഇന്ന് 3 ഡി​ഗ്രി വരെ ചൂട് കൂടാൻ സാധ്യത; മുന്നറിയിപ്പ് നൽകി കേന്ദ്ര കാലാവസ്ഥാ വകുപ്പ്

കേരളത്തിൽ ഇന്ന് ഉയർന്ന താപനില മുന്നറിയിപ്പ്. ഒറ്റപ്പെട്ടയിടങ്ങളിൽ സാധാരണയെക്കാൾ 2 ഡിഗ്രി മുതൽ 3 ഡിഗ്രി വരെ താപനില ഉയരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണം ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്ക് സാധ്യതയുണ്ട്. ഉയർന്ന ചൂട് സൂര്യാഘാതം, സൂര്യാതപം, നിർജലീകരണം തുടങ്ങി നിരവധി ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങൾക്ക് കാരണമാകാം. അതിനാൽ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പിൽ പറയുന്നു. പകൽ 11 മുതൽ വൈകീട്ട് 3 വരെയുള്ള സമയത്ത് നേരിട്ട് ശരീരത്തിൽ കൂടുതൽ സമയം തുടർച്ചയായി സൂര്യപ്രകാശം ഏൽക്കുന്നത് ഒഴിവാക്കുക.

Read More

പ്രവീൺ നെട്ടാരു വധം: ഒരു പ്രതി കൂടി അറസ്റ്റിൽ

ബെംഗളൂരു : യുവമോർച്ച നേതാവ് പ്രവീൺ നെട്ടാരു കൊലക്കേസിൽ 21-ാം പ്രതിയെ ദേശീയ അന്വേഷണ ഏജൻസി (എൻ.ഐ.എ.) അറസ്റ്റുചെയ്തു. അതീഖ് അഹമ്മദ് ആണ് അറസ്റ്റിലായത്. കേസിലെ മുഖ്യസൂത്രധാരൻ മുസ്തഫ പൈച്ചറിനെ കൊലപാതകം നടത്താൻ അതീഖ് അഹമ്മദ് സഹായിച്ചെന്നാണ് കണ്ടെത്തൽ. 2022 ജൂലായ് 26-നാണ് സുള്ള്യ ബെല്ലാരെയിൽ ബൈക്കിലെത്തിയ സംഘം പ്രവീണിനെ വെട്ടിക്കൊലപ്പെടുത്തിയത്. സംഭവത്തിൽ ബെല്ലാരെ പോലീസാണ് കേസെടുത്തിരുന്നത്. പിന്നീട് 2022 ഓഗസ്റ്റ് നാലിനാണ് എൻ.ഐ.എ. കേസ് ഏറ്റെടുത്തത്. 23 പേർക്കെതിരേയാണ് എൻ.ഐ.എ. കുറ്റപത്രം സമർപ്പിച്ചിട്ടുള്ളത്.  

Read More

സിനിമ ചിത്രീകരണത്തിനിടെ കാട്ടിൽ സ്‌ഫോടനം; അന്വേഷണം ആരംഭിച്ച് വനംവകുപ്പ്

കാന്താര ചാപ്റ്റർ -1 സിനിമയുടെ ചിത്രീകരണത്തിനിടെ കാട്ടിൽ സ്ഫോടനം നടത്തിയെന്ന പരാതിയിൽ വനംവകുപ്പ് അന്വേഷണം തുടങ്ങി. ഹാസൻ ജില്ലയിലെ സക്ലേഷ്‌പുരത്തിനടുത്തുള്ള ഗവി ബേട്ട വനത്തിലാണ് സിനിമയുടെ ചിത്രീകരണം നടക്കുന്നത്. ചിത്രീകരണത്തിനിടെ കാട്ടിൽ ഒട്ടേറെത്തവണ സ്ഫോടനം നടത്തിയെന്നാണ് പ്രദേശവാസികൾ തദ്ദേശ സ്ഥാപനാധികൃതർക്ക് നൽകിയ പരാതി. പരാതി അന്വേഷിക്കാൻ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയതായി വനംവകുപ്പ് മന്ത്രി ഈശ്വർ ബി. കാന്തരെ അറിയിച്ചു. സ്ഫോടനം നടത്തിയെന്ന് തെളിഞ്ഞാൽ നിയമനടപടി സ്വീകരിക്കും.കാട്ടിൽ സ്ഫോടനം നടത്തുന്നത് നിയമവിരുദ്ധമാണ്. പക്ഷി -മൃഗാദികൾക്കും വന്യമൃഗങ്ങൾക്കും ഭീഷണിയാണെന്നും മന്ത്രി പറഞ്ഞു. പരാതിയിൽ വനംവകുപ്പ് അന്വേഷണം തുടങ്ങിയതായി…

Read More

ബസ് കാത്തിരുന്ന യുവതിയെ പീഡിപ്പിച്ചു; 2 പേർ അറസ്റ്റിൽ 

ബെംഗളൂരു: കെ.ആർ മാർക്കറ്റില്‍ ബസ് കാത്തുനില്‍ക്കുകയായിരുന്ന യുവതിയെ പീഡിപ്പിച്ച കേസില്‍ രണ്ടുപേർ പിടിയില്‍. പ്രതികളെന്ന് സംശയിക്കുന്ന രണ്ട് പേരെ പോലീസ് കസ്റ്റഡിയിലെടുത്തതായി ബെംഗളൂരു പോലീസ് കമ്മീഷണർ ബി ദയാനന്ദ വ്യക്തമാക്കി. കഴിഞ്ഞ ദിവസം രാത്രി പതിനൊന്നരയോടെ കെ.ആർ മാർക്കറ്റിന് സമീപത്ത് എസ്.ജെ പാർക്കില്‍ യേലഹങ്കയിലേക്ക് പോകാനുള്ള ബസ് കാത്തുനില്‍ക്കുന്നതിനിടെയാണ് 37 വയസ്സുള്ള യുവതിയെ രണ്ട് പേർ ചേർന്ന് ക്രൂരബലാത്സംഗത്തിനിരയാക്കിയത്. ബസ് സമയത്തെ കുറിച്ച്‌ യുവതി പ്രതികളോട് ചോദിച്ചിരുന്നു. ബസ് സ്റ്റോപ്പ് മറ്റൊരിടത്താണെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചാണ് യുവതിയെ പ്രതികള്‍ മറ്റൊരു സ്ഥലത്തേക്ക് കൂട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചത്. പീഡനത്തിന്…

Read More

വൈകി ജോലിക്ക് എത്തിയ തൊഴിലാളെ ക്രൂരമായി മർദ്ദിച്ച് ഫാക്ടറി ഉടമ 

ബെംഗളൂരു: ജോലിക്ക് വൈകിയെത്തിയ മൂന്ന് തൊഴിലാളികളെ ഉടമ ക്രൂരമായി മർദിച്ച സംഭവത്തില്‍ ഞെട്ടിക്കുന്ന വീഡിയോ പുറത്ത്. ഗാന്ധിനഗറിലെ സ്റ്റാർ ചൗക്കിന് സമീപമുള്ള ഇഷ്ടിക ഫാക്ടറിയില്‍ മൂന്ന് തൊഴിലാളികളെ വടികൊണ്ട് ആക്രമിക്കുന്നതിന്റെ വീഡിയോ വൈറലായതോടെ വ്യാപകമായ വിമർശനത്തിന് കാരണമായി. വീഡിയോയിലുള്ള അക്രമികളെ പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇഷ്ടിക ഫാക്ടറി ഉടമ ഖേമു റാത്തോഡ് തൊഴിലാളികളെ നിസാര കാരണത്താല്‍ മനുഷ്യത്വരഹിതമായി ശിക്ഷിച്ചതായി പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായതായി വിജയപൂര പോലീസ് സൂപ്രണ്ട് (എസ്പി) ലക്ഷ്മണ്‍ ബി. നിംബരാഗി മാദ്ധ്യമങ്ങളോട് പറഞ്ഞു. സംക്രാന്തി ഉത്സവം ആഘോഷിക്കാൻ നാട്ടിലേക്ക് പോയതായിരുന്നു തൊഴിലാളികള്‍. എന്നാല്‍…

Read More

ക്ലാസിൽ നിന്നും ഫോൺ പിടികൂടി; പുറത്തിറങ്ങിയാൽ തീർത്തു കളയുമെന്ന് വിദ്യാർത്ഥിയുടെ ഭീഷണി 

പാലക്കാട്‌: മൊബൈല്‍ ഫോണ്‍ പിടിച്ചുവെച്ചതിന് പ്രിൻസിപ്പലിന് നേരെ കൊലവിളിയുമായി ‌വിദ്യാര്‍ത്ഥി. പാലക്കാട് ജില്ലയിലെ ഒരു ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലാണ് സംഭവം. പ്ലസ് വണ്‍ വിദ്യാര്‍ഥിയാണ് പ്രധാന അധ്യാപകനുനേരെ കൊലവിളി നടത്തിയത്. സ്‌കൂളില്‍ മൊബൈല്‍ ഫോണ്‍ കൊണ്ടുവരാന്‍ അനുവാദമില്ല. അത് ലംഘിച്ച്‌ സ്‌കൂളില്‍ മൊബൈല്‍ ഫോണ്‍ കൊണ്ടുവന്നതിനെത്തുടര്‍ന്ന് അധ്യാപകര്‍ ഫോണ്‍ പിടിച്ചുവെക്കുകയായിരുന്നു. ഫോണ്‍ വാങ്ങിയതിലും വിദ്യാര്‍ത്ഥി പ്രശ്‌നമുണ്ടാക്കിയിരുന്നു. തുടര്‍ന്നാണ് പ്രധാന അധ്യാപകന്റെ മുറിയിലേയ്ക്ക് വിളിപ്പിച്ചത്. അവിടെ വെച്ചാണ് വിദ്യാര്‍ത്ഥി അധ്യാപകനെ തീര്‍ക്കുമെന്നും കൊല്ലുമെന്നുള്ള തരത്തില്‍ ഭീഷണിയുയര്‍ത്തി സംസാരിക്കുന്നത്. സ്‌കൂളിന് പുറത്തേക്കിറങ്ങിയാല്‍ കൊല്ലുമെന്നായിരുന്നു ഭീഷണി. സാറിനെ പുറത്ത്…

Read More

നിർത്താതെ ഹോണടിച്ച ബസ് ഡ്രൈവർമാർക്ക് എട്ടിന്റെ പണി കൊടുത്ത് പോലീസ് 

ബെംഗളൂരു: ശബ്ദത്തില്‍ ഹോണ്‍ മുഴക്കി അലോസരം സൃഷ്ടിച്ച ഡ്രൈവർമാരെ അതെ ഹോണ്‍ മുഴക്കി കേള്‍പ്പിച്ച്‌ പോലീസ്. സംഭവത്തിൻ്റെ വീഡിയോ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ ചർച്ചയാവുകയാണ്. ദൃശ്യങ്ങളില്‍ ഒരു കോളേജ് ബസ് കാണാം. ബസിൻ്റെ ഡ്രൈവറെ അതില്‍ നിന്നും പുറത്ത് ഇറക്കിയിരിക്കുകയാണ് പോലീസ്. പിന്നീട് ഹോണ്‍ ശബ്ദം കേള്‍ക്കുന്ന സ്ഥലത്ത് ചെവി ചേർത്ത് വെക്കാൻ ഡ്രൈവറോട് ആവശ്യപ്പെടുന്നു. പിന്നാലെ പോലീസ് ഹോണ്‍ മുഴക്കുന്നു. മുന്നിലുള്ള വാഹനങ്ങള്‍ മാറ്റാൻ അല്‍പ്പം താമസിച്ചാലും, ചില സന്ദർഭങ്ങളില്‍ അനാവശ്യമായും ഹോണ്‍ മുഴക്കുമ്പോള്‍ മറ്റുള്ളവർക്കുണ്ടാകുന്ന പ്രയാസം മനസിലാക്കി കൊടുക്കുക എന്ന ഉദ്ദേശത്തോടെയാണ് ഇത്…

Read More

യു.പി. സർക്കാർ ക്ഷണിച്ചു; കുംഭമേളയിൽ ഡി.കെ. ശിവകുമാർ പങ്കെടുക്കും

ബെംഗളൂരു : ഉത്തർപ്രദേശ് സർക്കാരിന്റെ ക്ഷണം സ്വീകരിച്ച് മഹാകുംഭമേളയിൽ പങ്കെടുക്കാനൊരുങ്ങി കർണാടക ഉപമുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ ഡി.കെ. ശിവകുമാർ. മഹാകുംഭമേളയിൽ പങ്കെടുക്കാൻ പ്രയാഗ്‌രാജിലേക്ക് ഉത്തർപ്രദേശ് സർക്കാരിനുവേണ്ടി ധനകാര്യ-ടൂറിസം വകുപ്പുമന്ത്രിതന്നെ നേരിട്ട്‌ ക്ഷണിച്ചതായി അദ്ദേഹം പറഞ്ഞു. മഹത്തായ ആ പരിപാടിയിൽ സംബന്ധിക്കാൻ പോകുമെന്നും പറഞ്ഞു. ആയിരക്കണക്കിന് വർഷങ്ങളായി രാജ്യത്ത് നടക്കുന്ന ചരിത്രപരമായ പരിപാടിയാണിതെന്നും പറഞ്ഞു. ജനുവരി 13-ന് ആരംഭിച്ച കുംഭമേള ഫെബ്രുവരി 26 വരെ തുടരും.

Read More

മണിക്കൂറിന് 21000 രൂപ ; വരുമാനം വെളിപ്പെടുത്തി വ്‌ലോഗര്‍ തൊപ്പി

തൊപ്പി എന്ന പേരില് അറിയപ്പെടുന്ന ഒരു യൂട്യൂബറാണ് നിഹാദ്. തന്റെ വരുമാനം വെളിപ്പെടുത്തിയിട്ടുള്ള തൊപ്പിയുടെ വീഡിയോയാണ് നിലവില്‍ ശ്രദ്ധയാകര്‍ഷിക്കുന്നത്. മയക്കുമരുന്ന് കച്ചവടം ഉണ്ടോ എന്ന ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു നിഹാദെന്ന തൊപ്പി. മണിക്കൂറിന് 21000 രൂപ തനിക്ക് വരുമാനമുണ്ടെന്ന് പറയുന്നു നിഹാദ്. തന്റെ വരുമാനത്തെ കുറിച്ച് ബോധ്യമില്ലാത്തിനാലാണ് ചോദ്യം എന്നും മറുപടിയില്‍ നിഹാദ്. തൊപ്പിയുടെ സ്‍ട്രീമിംഗ് കോണ്‍ട്രാക്റ്റും ആ വീഡിയോയില്‍ പരസ്യപ്പെടുത്തുന്നും ഉണ്ട്. എനിക്ക് സ്‍ട്രീമിംഗില്‍ എത്ര വരുമാനം കിട്ടും എന്ന് നിങ്ങള്‍ക്ക് അറിയില്ലല്ലേ. അതാണ് കാര്യം. എന്നാല്‍ ഞാൻ ഒരു കാര്യം വീഡിയോയില്‍…

Read More