ബെംഗളൂരു: നഗരത്തിലെ ലേഡിഹില്‍ നാരായണ ഗുരു സർക്കിളിലെ പെട്രോള്‍ പമ്പില്‍ മാരുതി 800 കാറിന് തീപ്പിടിച്ചത് പ്രദേശവാസികളെ ഞെട്ടിച്ചു. ഞായറാഴ്ച ഉച്ചയ്ക്ക് 3.30 മണിയോടെയാണ് അപകടം സംഭവിച്ചത്. ബജ്പെയില്‍ നിന്ന് ഇന്ധനം നിറയ്ക്കാൻ എത്തിയ കാർ പെട്രോള്‍ പമ്പിന് സമീപം നിർത്തിയ ഉടനെ തീപ്പിടിക്കുകയായിരുന്നു. കാറിന്റെ എൻജിനില്‍ നിന്നാണ് തീ പടർന്നതെന്നാണ് പ്രാഥമിക നിഗമനം. കടുത്ത വെയിലും കൂടിയായതോടെ തീ പെട്ടെന്ന് പടർന്നു. നിമിഷനേരം കൊണ്ട് കാർ പൂർണമായും കത്തി. പമ്പില്‍ വൈറ്റ് പെട്രോള്‍ ഉള്‍പ്പെടെയുള്ള ഇന്ധനം സൂക്ഷിച്ചിരുന്നതിനാല്‍ ജീവനക്കാരും പ്രദേശവാസികളും ഏറെ ഭയന്നു.…
Read MoreYear: 2024
ഭക്ഷണം വിളമ്പി നൽകിയില്ല, ഫോണിൽ സംസാരിച്ചിരുന്ന യുവതിയെ ഭർത്താവ് കൊലപ്പെടുത്തി
ബെംഗളൂരു: ഭക്ഷണം എടുത്ത് നല്‍കാതെ ഫോണില്‍ നോക്കിയിരുന്ന യുവതിയെ ഭർത്താവ് കഴുത്ത് ഞെരിച്ച് കൊന്നു. ടെക്സ്റ്റൈല്‍സ് ജീവനക്കാരിയായ ഹൗരമ്മയാണ് (28) കൊല്ലപ്പെട്ടത്. സംഭവത്തില്‍ ഭർത്താവ് മനുവിനെ പോലീസ് അറസ്റ്റ് ചെയ്തു. ഷിമോഗ ജില്ലയിലെ ശികാരിപുര താലൂക്കിലെ അംബ്ലിഗോളയില്‍ ഇന്നലെ വൈകീട്ടാണ് സംഭവം. ശനിയാഴ്ച വൈകീട്ട് ഗൗരമ്മയുടെ ഭർത്താവ് മനു വീട്ടിലെത്തിയ സമയത്ത് ഇവർ ഫോണില്‍ സംസാരിക്കുകയായിരുന്നു. ഭക്ഷണം വിളമ്പിത്തരാൻ യുവാവ് ആവശ്യപ്പെട്ടപ്പോള്‍ വിളമ്പി കഴിക്കാൻ ആവശ്യപ്പെട്ട ശേഷം യുവതി ഫോണില്‍ സംസാരിക്കുന്നത് തുടരുകയായിരുന്നു. മുൻപൊരിക്കലും സമാന രീതിയില്‍ ഭാര്യ പെരുമാറിയത് ഓർമ്മ വരുക കൂടി…
Read Moreപ്ലസ് വൺ വിദ്യാർത്ഥിനി പ്രസവിച്ചു; യുവാവ് അറസ്റ്റിൽ
ചെന്നൈ: സ്കൂളില്‍വെച്ച് വയറുവേദന അനുഭവപ്പെട്ട പ്ലസ് വണ്‍ വിദ്യാർത്ഥിനി പ്രസവിച്ചു. പ്രായപൂർത്തിയാവാത്ത പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചതിന് ബന്ധുവായ യുവാവിനെ അറസ്റ്റു ചെയ്തു. തമിഴ്നാട്ടില്‍ നാമക്കല്‍ ജില്ലയിലാണ് സംഭവം. കഴിഞ്ഞദിവസം പതിവുപോലെ ക്ലാസിലെത്തിയ കുട്ടിക്ക് വയറുവേദന വന്നപ്പോള്‍ അധ്യാപകർ ആശുപത്രിയിലെത്തിക്കുകയായിരുന്നു. ഡോക്ടർമാർ പറഞ്ഞപ്പോഴാണ് കുട്ടി ഗർഭിണിയാണെന്ന കാര്യം മാതാപിതാക്കള്‍ അറിയുന്നത്. വൈകാതെ പെണ്‍കുഞ്ഞിനെ പ്രസവിക്കുകയും ചെയ്തു. ശിശുക്ഷേമ സമിതിയിലെ ഉദ്യോഗസ്ഥരും പോലീസും ചോദ്യംചെയ്തപ്പോഴാണ് അടുത്ത ബന്ധു വിവാഹ വാഗ്ദാനം നല്കി ലൈംഗിക ചൂഷണം നടത്തിയെന്ന് പെണ്‍കുട്ടി പറയുന്നത്. തുടർന്ന് പോലീസ് പോക്സോ കേസ് രജിസ്റ്റർ ചെയ്ത്…
Read Moreകെഎസ്ആർടിസി ബസ് സ്കൂട്ടറിൽ ഇടിച്ച് വിദ്യാർത്ഥി മരിച്ചു
ബെംഗളൂരു: സുള്ള്യ സന്തോഡുവില് കെ.എസ്.ആർ.ടി.സി ബസ് സ്കൂട്ടറിലിടിച്ച് വിദ്യാർഥി മരിച്ചു. പുത്തൂർ സ്വകാര്യ കോളജിലെ രണ്ടാം വർഷ ബിരുദ വിദ്യാർഥിനി രചനയാണ് (20) മരിച്ചത്. പിറകില്‍ സഞ്ചരിച്ച സഹോദരി പത്താം ക്ലാസ് വിദ്യാർഥിനി അനന്യയെ (16) പരിക്കേറ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Read Moreബാഗിന് 100 ഗ്രാം ഭാരം കൂടിയതിന്റെ പേരിൽ വിമാനത്തിൽ കയറ്റാൻ വിസമ്മതിച്ചതായി പരാതി
ബെംഗളൂരു: ബാഗിന് 100 ഗ്രാം ഭാരം കൂടിയതിന് കെംപഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വച്ച് ദില്ലി സ്വദേശിനിയുടെ ബാഗ് വിമാനത്തില്‍ കയറ്റാന്‍ വിസമ്മതിച്ചതും പിന്നാലെ ബാഗില്‍ നിന്നും നിരവധി സാധനങ്ങള്‍ തിരികെ എടുപ്പിച്ചതുമായ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായിരുന്നു. 100 ഗ്രാം ഭാരത്തിന് പകരം ഏതാണ്ട് ഒരു കിലോയോളം ഭാരം ബാഗില്‍ നിന്നും ഒഴിവാക്കാന്‍ യുവതിയോട് എയര്‍പോർട്ട് അധികൃതര്‍ നിർബന്ധിച്ചതിനെ സമൂഹ മാധ്യമ ഉപയോക്താക്കള്‍ രൂക്ഷമായി വിമർശിച്ചിരുന്നു. കഴിഞ്ഞ ദിവസം സമാനമായ രീതിയില്‍ ബാഗിന് രണ്ട് സെന്റീമീറ്റര്‍ വലുപ്പ കൂടുതലുണ്ടെന്ന് പറഞ്ഞ് വിമാനത്താവള അധികൃതര്‍ ഒരു…
Read Moreജോലിക്ക് പോകാൻ നിർബന്ധിച്ച അമ്മയെ മകൻ കൊലപ്പെടുത്തി.
ബംഗളൂരു: ജോലിക്ക് പോകാൻ പറഞ്ഞതിന് അമ്മയെ കൊലപ്പെടുത്തിയ മകനെ പോലീസ് കസ്റ്റഡിയിൽ. ആയിഷ (50) ആണ് കൊല്ലപ്പെട്ടത്. ഷുഫിയാൻ (32) ആണ് അറസ്റ്റിലായ പ്രതി. വെള്ളിയാഴ്ച രാവിലെ 10 മണിയോടെയാണ് സംഭവം. മരിച്ച സ്ത്രീയുടെ ഭർത്താവ് ഏതാനും വർഷം മുമ്പ് മരിച്ചു, ആയിഷ രണ്ട് കുട്ടികൾക്കൊപ്പമാണ് താമസിച്ചിരുന്നത്. മകന് ഷുഫിയാൻ ജോലിക്ക് പോകാതെ കറങ്ങി നടക്കുകയായിരുന്നു. ജോലിക്ക് പോകണമെന്ന് അമ്മ പറയുമ്പോൾ അമ്മയോട് വഴക്കിടൽ പതിവാണ്, വെള്ളിയാഴ്ച രാവിലെയും ഇതേ വിഷയത്തിൽ സംഘർഷമുണ്ടായി. വഴക്ക് രൂക്ഷമായതോടെ അമ്മയെ വീട്ടിൽ കയറി വെട്ടി കൊലപ്പെടുത്തുകയും തുടർന്ന്…
Read Moreവീട്ടമ്മയെ മരിച്ചനിലയിൽ കണ്ടെത്തി കൊലപാതകമെന്ന് പോലീസ് സംശയം
ബെംഗളൂരു : ബെംഗളൂരു ഹൊങ്ങസാന്ദ്രയിൽ വീട്ടമ്മയെ വീടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തി. പ്രദേശവാസിയായ ജയമ്മയാണ് മരിച്ചത്. ബസ് ഡ്രൈവറായ ഇളയ മകന്റെയൊപ്പമായിരുന്നു താമസം. ശനിയാഴ്ച രാവിലെ ഫോൺ വിളിച്ചിട്ട് എടുക്കാത്തതിനെ ത്തുടർന്ന് ജയമ്മയുടെ സുഹൃത്ത് വീട്ടിലെത്തി കതകിൽ മുട്ടി വിളിച്ചു. തുടർന്ന്. വീട്ടുടമ ചാവിയുപയോഗിച്ച് തുറന്നപ്പോൾ ജയമ്മയെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയതാണോയെന്ന സംശയം പോലീസ് പ്രകടിപ്പിച്ചു. പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചാലേ മരണകാരണം അറിയാനാകൂവെന്ന് പോലീസ് പറഞ്ഞു.
Read Moreതേങ്ങാപ്പൂള് കഴിച്ച 15 വയസുകാരിക്ക് ദാരുണാന്ത്യം
ആലപ്പുഴ: തകഴിയില്‍ അബദ്ധത്തില്‍ എലിവിഷം കഴിച്ച 15 കാരിക്ക് ദാരുണാന്ത്യം. തകഴി കല്ലേപ്പുറത്ത് മണിക്കുട്ടിയാണ് മരിച്ചത് വീട്ടിലെ എലിയുടെ ശല്യം ഒഴിവാക്കാന്‍ തേങ്ങാപ്പൂളില്‍ എലിവിഷം വച്ചിരുന്നു. വൈകുന്നേരം സ്കൂള്‍ വിട്ടുവന്ന മണിക്കുട്ടി ഇതറിയാതെ തേങ്ങ കഴിക്കുകയായിരുന്നു. ആ സമയത്ത് വീട്ടിൽ മറ്റാരും ഉണ്ടായിരുന്നില്ല. കുട്ടിയുടെ മുത്തശ്ശിക്ക് റാബിസ് വാക്സിനെടുത്ത ശേഷം ചലനശേഷി നഷ്ടപ്പെട്ടിരുന്നു. ഇവരുടെ ചികിത്സയ്ക്കായി അമ്മയും അച്ഛനും ആശുപത്രിയിൽ പോയ സമയത്താണ് സംഭവം. ആദ്യം വണ്ടാനം മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോയി. പിന്നീട് കോട്ടയം മെഡിക്കല്‍ കോളജിലേക്ക് കുട്ടിയെ മാറ്റിയെങ്കിലും ജീവന് രക്ഷിക്കാന്‍ സാധിച്ചില്ല.…
Read Moreഭക്ഷണം കഴിക്കാമെന്ന് പറഞ്ഞ് വിളിച്ചുവരുത്തിയ യുവാവിനെ കുത്തി പരിക്കേൽപിച്ചു മുങ്ങിയ യുവതി പിടിയിൽ
തിരുവനന്തപുരം: മാനവീയം വീഥിക്കു സമീപം യുവാവിനെ കുത്തി പരിക്കേല്‍പ്പിച്ച യുവതി അറസ്റ്റില്‍. വെമ്പായം തേക്കട സ്വദേശി ഷിജിത്തിനെ (25) കുത്തി പരുക്കേല്പിച്ച കേസില്‍ സുഹൃത്തായ പത്തനംതിട്ട മലയാലപ്പുഴ ഏറം സ്വദേശി സ്നേഹ അനിലിനെയാണ് മ്യൂസിയം പൊലീസ് അറസ്റ്റ് ചെയ്തത്. ഷിജിത്തിന്റെയും പ്രതികളുടെയും സുഹൃത്താണ് സ്നേഹ. പ്രതികളുടെ നിര്‍ദേശപ്രകാരം സ്നേഹയാണ് ഷിജിത്തിനെ മാനവീയം വീഥിയിലേക്കു വിളിച്ചു വരുത്തിയത്. കുത്തിയ ഷിജിത്തിനെ കാറില്‍ കയറ്റി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ച ശേഷം പ്രതികള്‍ക്കൊപ്പം ട്രെയിനില്‍ സ്നേഹ സ്ഥലം വിടുകയായിരുന്നു. സംഭവ ദിവസം പ്രതികളുടെ നിര്‍ദ്ദേശ പ്രകാരം സുജിത്തിനെ…
Read Moreവ്യാപാരിയുടെ വീട്ടിൽ നിന്ന് 15 കോടിയുടെ സ്വർണം മോഷ്ടിച്ച് ഒളിവിൽ പോയി സെക്യൂരിറ്റി ജീവനക്കാരൻ
ബെംഗളൂരു: വിജയനഗർ പോലീസ് സ്റ്റേഷനിൽ സ്വർണവ്യാപാരിയുടെ വീട്ടിൽ ജോലിചെയ്യുന്നയാൾ സെക്യൂരിറ്റി 15.15 കോടി രൂപ വിലമതിക്കുന്ന പണവും സ്വർണാഭരണങ്ങളും മോഷ്ടിച്ച് ഓടി രക്ഷപ്പെട്ടു. അരിഹന്ത് ജ്വല്ലേഴ്സ് ഉടമ സുരേന്ദ്ര കുമാർ ജെയിൻ്റെ വീട്ടിലാണ് മോഷണം നടന്നത്. നേപ്പാൾ സ്വദേശി നമ്രാജിനെതിരെ വിജയനഗർ പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. നേപ്പാൾ സ്വദേശിയായ നംരാജ് 6 മാസത്തോളം സുരേന്ദ്ര കുമാർ ജെയിനിൻ്റെ അരിഹന്ത് ജ്വല്ലേഴ്സ് ഷോപ്പിൽ സെക്യൂരിറ്റി ജീവനക്കാരനായി ജോലി ചെയ്തു. താമസിക്കാൻ വീടില്ലാതിരുന്ന നംരാജിന് സുരേന്ദ്രകുമാർ ജെയിനിൻ്റെ സ്വന്തം വീട്ടിൽ മുറിയും നൽകി. നവംബർ…
Read More