ഈ വര്‍ഷത്തെ ഹിറ്റ് ചിത്രങ്ങളില്‍ ഒന്നായ ‘മാര്‍ക്കോ’ അധികം വൈകാതെ ഒ.ടി.ടിയില്‍ സ്ട്രീമിങ് ആരംഭിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. റിലീസ് തിയതി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ജനുവരിയിലോ ഫെബ്രുവരി ആദ്യമോ ചിത്രം ഒ.ടി.ടിയില്‍ എത്തുമെന്നാണ് സൂചന. തിയേറ്ററുകളിലെത്തി 45 ദിവസത്തിന് ശേഷമാണ് മാര്‍ക്കോയുടെ ഒ.ടി.ടി. സ്ട്രീമിങ് ആരംഭിക്കുക. നെറ്റ്ഫ്ളിക്സ് ആണ് മാര്‍ക്കോയുടെ സ്ട്രീമിങ് റൈറ്റ്സ് കരസ്ഥമാക്കിയിരിക്കുന്നത്. മലയാളം, തമിഴ്, കന്നഡ, തെലുഗ്, ഹിന്ദി ഭാഷകളില്‍ മാര്‍ക്കോയുടെ ഒ.ടി.ടി സ്ട്രീമിങ് ഉണ്ടാകും. ഡിലീറ്റഡ് സീന്‍സ് ഉള്‍പ്പെടെ കൂടുതല്‍ സ്ട്രീമിങ് ടൈമിലാണ് മാര്‍ക്കോ ഒ.ടി.ടിയില്‍ പ്രേക്ഷകരെ തേടിയെത്തുകയെന്നാണ് റിപ്പോര്‍ട്ടുകള്‍.
Read MoreMonth: December 2024
മൈസൂരിലെ ഇൻഫോസിസിൽ പുള്ളിപ്പുലി; ജീവനക്കാർക്ക് വർക്ക് ഫ്രം ഹോം
ബെംഗളൂരു: മൈസൂരിലെ ഇൻഫോസിസ് ക്യാംപസില്‍ പുലിയെ കണ്ടതായി റിപ്പോർട്ടുകള്‍. ജീവനക്കാർക്ക് ചൊവ്വാഴ്ച വർക്ക് ഫ്രം ഹോം നല്‍കുകയും ചെയ്തു. മൈസൂരു ഡി സി ക്യാംപസില്‍ ഒരു വന്യ മൃഗത്തെ കണ്ടിട്ടുണ്ടെന്നും ടാസ്ക് ഫോഴ്സിന്റെ സഹകരണത്തോടെ ക്യാംപസില്‍ സുരക്ഷ ഉറപ്പാക്കാനുള്ള ശ്രമങ്ങള്‍ നടന്നു. ഇന്ന് വീട്ടില്‍ ജോലി ചെയ്യാൻ ജീവനക്കാരോട് അഭ്യർത്ഥിക്കുന്നതായും ക്യാംപസിനകത്ത് ആരെയും അനുവദിക്കരുതെന്ന് സുരക്ഷാ ടീമിന് നിർദ്ദേശം നല്‍കിയതായും ജീവനക്കാരെ അറിയിച്ചിട്ടുണ്ട്. ജീവനക്കാർക്ക് വർക്ക് ഫ്രം ഹോം നല്‍കിയതിന് പുറമെ ക്യാംപസിലെ ഇൻഫോസിസ് ഗ്ലോബല്‍ എജ്യുക്കേഷൻ സെന്ററിലെ 4000 ട്രെയികള്‍ക്ക് അവധി നല്‍കുകയും…
Read Moreബെംഗളൂരു ന്യൂയര്‍ ആഘോഷിച്ചോളൂ; പക്ഷെ മാസ്ക് ധരിച്ചാല്‍ പണി കിട്ടും
ബെംഗളൂരു: പുതുവത്സത്തെ വരവേല്‍ക്കാനുള്ള തയ്യാറെടുപ്പിനിടെ ബെംഗളൂരുവിൽ കൂടുതല്‍ നിയന്ത്രണങ്ങള്‍. ആഘോഷങ്ങളില്‍ ആളുകള്‍ മാസ്ക് ധരിക്കരുതെന്നും വിസില്‍ വിളിക്കരുതെന്നുമാണ് നിർദ്ദേശം. നഗരത്തില്‍ ശക്തമായ നിരീക്ഷണവും പോലീസ് ഏർപ്പെടുത്തിയിട്ടുണ്ട്. ബെംഗളൂരില്‍ ന്യൂയർ ആഘോഷങ്ങള്‍ക്ക് ഏറ്റവും കൂടുതല്‍ ആളുകള്‍ ഒത്തുകൂടുന്നിടം എംജി റോഡാണ്. ഇവിടെ ഒരു ലക്ഷം പേരെങ്കിലും എത്തുമെന്നാണ് കണക്കാപ്പെട്ടുന്നത്. ഈ സാഹചര്യത്തില്‍ പ്രദേശത്ത് പോലീസ് നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. 2000ത്തോളം പോലീസുകാരെയാണ് ഇവിടെ വിന്യസിച്ചിരിക്കുന്നത്. ബ്രിഗേഡ് റോഡ്, ചർച്ച് സ്ട്രീറ്റ്, ഇന്ദിരാനഗർ, എച്ച്‌എസ്‌ആർ ലേഔട്ട്, കോറമംഗല എന്നിവിടങ്ങളില്‍ പ്രത്യേകം ലൈറ്റുകള്‍ സജ്ജീകരിച്ചിട്ടുണ്ട്. ആഘോഷങ്ങള്‍ നടക്കുന്ന മറ്റൊരു മേഖലയായ…
Read Moreമക്കളെ കിണറ്റിൽ തള്ളിയിട്ട് കൊലപ്പെടുത്തിയ പ്രതിക്ക് വധശിക്ഷ
ബെംഗളൂരു: മൂന്ന് മക്കളെയും കിണറ്റിൽ തള്ളിയിട്ട് കൊലപ്പെടുത്തി ഭാര്യയെ കൊലപ്പെടുത്താൻ ശ്രമിച്ച പ്രതിക്ക് മംഗളൂരു മൂന്നാം അഡീഷണൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് പ്രത്യേക കോടതി വധശിക്ഷ വിധിച്ചു. മുൽക്കിയിലെ തതാലിപ്പാടി വില്ലേജിലെ പദ്മന്നൂർ ഷെട്ടിക്കാട് സ്വദേശി ഹിതേഷ് ഷെട്ടിഗർ എന്ന ഹിതേഷ് കുമാർ (43) ആണ് വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട പ്രതി. 2022 ജൂൺ 23ന് വൈകുന്നേരമാണ് പ്രതി തൻ്റെ 14, 11, 4 വയസ്സുള്ള കുട്ടികളെ തളിപ്പടി വില്ലേജിലെ പദ്മന്നൂർ ഷെട്ടിക്കാട് വീടിന് സമീപത്തെ കിണറ്റിലേക്ക് തള്ളിയിട്ട് കൊലപ്പെടുത്തിയത്. ജോലി കഴിഞ്ഞ് വന്ന് കുട്ടികളെ…
Read Moreബസ് ചാർജ് വർധന ഉടൻ ഇല്ലെന്ന് ഗതാഗത മന്ത്രി
ബെംഗളൂരു: സംസ്ഥാനത്ത് ബസ് ചാർജ് വർധന ഉടനെയുണ്ടാകില്ലെന്ന് ഗതാഗതമന്ത്രി രാമലിംഗ റെഡ്ഡി. നേരത്തേ ബസ് ചാർജ് നിരക്ക് വർധിപ്പിക്കണമെന്ന് കെ.എസ്.ആർ.ടി.സിയും മറ്റു കോർപറേഷനുകളും ആവശ്യപ്പെട്ടിരുന്നെങ്കിലും നിലവില്‍ അത്തരം നിർദേശങ്ങളൊന്നും ട്രാൻസ്പോർട്ട് കോർപറേഷനുകള്‍ സർക്കാറിനുമുന്നില്‍ സമർപ്പിച്ചിട്ടില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയില്‍ ചേർന്ന യോഗത്തില്‍ നിരക്ക് വർധിപ്പിക്കണമെന്നു തന്നെയാണ് തീരുമാനമെങ്കിലും സർക്കാർ അന്തിമ തീരുമാനമെടുത്തിട്ടില്ല. നിരക്ക് വർധന നടപ്പാക്കുമ്ബോള്‍ 15 ശതമാനംവരെ വർധനയുണ്ടാകുമെന്നാണ് റിപ്പോർട്ടുകള്‍. ബി.എം.ടി.സി 2010 ലും മറ്റു മൂന്ന് കോർപറേഷനുകള്‍ 2020 ലുമാണ് അവസാനമായി നിരക്ക് വർധിപ്പിച്ചത്. അന്ന് ഡീസല്‍ ലിറ്ററിന്…
Read Moreനൽകിയത് 390 രൂപയുടെ 12500 സാരികൾ, മൃദംഗ വിഷൻ ഈടാക്കിയത് 1600 രൂപ; അതൃപ്തി പ്രകടിപ്പിച്ച് കല്ല്യാൺ സിൽക്‌സ്
കൊച്ചി: കലൂര്‍ സ്റ്റേഡിയത്തില്‍ നടന്ന മൃദംഗ വിഷന്റെ മെഗാ നൃത്ത പരിപാടിയുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ വിശദീകരണവുമായി കല്യാണ്‍ സില്‍ക്സ്. സംഘാടകരുമായി വാണിജ്യ ഇടപാടു മാത്രമാണുള്ളതെന്നും വിവാദങ്ങളിലേക്കു വലിച്ചിഴയ്ക്കരുതെന്നും സമൂഹമാധ്യമത്തില്‍ പങ്കുവച്ച വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി. സംഘാടകര്‍ 12,500 സാരിയുടെ ഓര്‍ഡറാണു നല്‍കിയത്. പരിപാടിക്കായി കുറഞ്ഞ സമയത്തിനുള്ളില്‍ രൂപകല്‍പന ചെയ്തു. ഓരോ സാരിക്കും 390 രൂപവീതമാണു വാങ്ങിയത്. സംഘാടകര്‍ 1600 രൂപയാണ് ഇടാക്കിയതെന്നും ന്യായവിലയും സുതാര്യമായ പ്രവര്‍ത്തന രീതികളും അവലംബിച്ചു പ്രവര്‍ത്തിക്കുന്ന സ്ഥാപനമെന്ന നിലയില്‍ തങ്ങളുടെ ഉത്പന്നങ്ങള്‍ ഇത്തരം ചൂഷണങ്ങള്‍ക്കായി ഉപയോഗിക്കുന്നതില്‍ അതൃപ്തിയുണ്ടെന്നും സ്ഥാപനം വ്യക്തമാക്കി.
Read Moreബെംഗളൂരു പുതുവര്‍ഷാഘോഷത്തിന് സജ്ജം ; ഡി കെ ശിവകുമാര്‍
ബെംഗളൂരു: പുതുവര്‍ഷ ആഘോഷങ്ങള്‍ കൈവിട്ട് പോകാതിരിക്കാന്‍ കര്‍ശന നിയന്ത്രണങ്ങളുമായി കര്‍ണാടക സര്‍ക്കാര്‍. ആഘോഷങ്ങളുടെ മാറ്റ് കുറയാതിരിക്കാന്‍ ശ്രദ്ധിക്കുന്നതിനൊപ്പം ആളുകളുടെ സുരക്ഷ മുന്നില്‍ കണ്ടാണ് നടപടിയെന്നാണ് കര്‍ണാടക ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാര്‍ പറഞ്ഞു. സമൂഹമാധ്യമങ്ങളിലെ ആഘോഷങ്ങള്‍ ആരേയും വേദനിപ്പിക്കാതെയാവാന്‍ ശ്രദ്ധിക്കണമെന്നും ഡി കെ ശിവകുമാര്‍ നെറ്റിസണ്‍സിനോട് ആവശ്യപ്പെട്ടു. ഡിസംബര്‍ 31 നഗരത്തിലെ ആഘോഷ പാര്‍ട്ടികളില്‍ നിരീക്ഷണത്തിനായി 10000 സിസിടിവി ക്യാമറകളാണ് സജ്ജമായിട്ടുള്ളത്. കരുതലോടെയും ഉത്തരവാദിത്തത്തോടെയും പുതിയ വര്‍ഷത്തിനായി ഒരുങ്ങാം. ഒരു തരത്തിലുമുള്ള നിയമ ലംഘനങ്ങളോടും സര്‍ക്കാര്‍ സഹിഷ്ണുത കാണിക്കില്ലെന്നും ഡി കെ ശിവകുമാര്‍ പറഞ്ഞു.
Read Moreയാത്രക്കാരുടെ ശ്രദ്ധയ്ക്ക്!!! നാളെ മുതൽ ഈ ട്രെയിനുകൾക്ക് സമയമാറ്റം
തിരുവനന്തപുരം: പുതുവർഷം മുതല്‍ കേരളത്തിലൂടെ സർവീസ് നടത്തുന്ന ചില ട്രെയിനുകളുടെ സമയത്തില്‍ മാറ്റം. വേണാട്, വഞ്ചിനാട്, ഏറനാട്, പാലരുവി തുടങ്ങിയ ട്രെയിനുകളുടെ സമയത്തിലാണ് മാറ്റം ഉണ്ടാകുക. ഇതിനൊപ്പം ചില ട്രെയിനുകളുടെ വേഗതയിലും മാറ്റം ഉണ്ടാകും. അതേതൊക്കെയെന്ന് നോക്കാം: ട്രെയിനുകളുടെ സമയമാറ്റം തിരുവനന്തപുരം-ഷൊര്‍ണൂര്‍ വേണാട് എക്‌സ്പ്രസ്; രാവിലെ 5.25നു പകരം 5.20നു പുറപ്പെടും തൂത്തുക്കുടി-പാലക്കാട് പാലരുവി എക്‌സ്പ്രസ് കൊല്ലത്തു നിന്നും പുറപ്പെടുക 4.35ന് എറണാകുളം-തിരുവനന്തപുരം വഞ്ചിനാട് എക്സ്പ്രസ് 5.10നാകും പുറപ്പെടുക തിരുവനന്തപുരം-മംഗളൂരു ഏറനാട് എക്സ്പ്രസ് 3.35നു പകരം 3.40ന് തിരുവനന്തപുരത്തു നിന്ന് പുറപ്പെടും കൊല്ലം-തിരുവനന്തപുരം പാസഞ്ചർ…
Read Moreഉമ തോമസ് എംഎൽഎയുടെ ആരോഗ്യ നിലയിൽ പുരോഗതി
കൊച്ചി: കലൂർ ജവഹർലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ നൃത്തപരിപാടിക്കിടെ കെട്ടിയ താല്‍ക്കാലിക സ്റ്റേജില്‍നിന്ന് വീണ് ഗുരുതര പരിക്കേറ്റ തൃക്കാക്കര എം.എല്‍.എ ഉമ തോമസിന്‍റെ ആരോഗ്യനിലയില്‍ പുരോഗതി. ഇന്ന് രാവിലെ ഉമ തോമസ് കണ്ണുതുറന്നതായും കൈകാലുകള്‍ അനക്കിയതായും കുടുംബം അറിയിച്ചതായി മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്തു. മകൻ ഐ.സി.യുവില്‍ കയറി ഉമ തോമസിനെ കണ്ടതായും വിവരമുണ്ട്. രാവിലെ 10 മണിയോടെ എം.എല്‍.എയുടെ ആരോഗ്യനില സംബന്ധിച്ച പുതിയ മെഡിക്കല്‍ ബുള്ളറ്റിൻ പുറത്തുവരും. അതേസമയം, എം.എല്‍.എ അപകടനില തരണം ചെയ്തെന്ന് പറയാറായിട്ടില്ലെന്നാണ് കലൂർ റിനൈ ആശുപത്രി അധികൃതർ ഇന്നലെ മാധ്യമങ്ങളെ അറിയിച്ചത്.…
Read Moreമലയാളി നഴ്സിംഗ് വിദ്യാർത്ഥി മരിച്ച നിലയിൽ
ബെംഗളൂരു: മലയാളി നഴ്സിങ് വിദ്യാർഥി ബെംഗളൂരുവിൽ ഹൃദയാഘാതംമൂലം മരണപ്പെട്ടു. മണ്ണാർക്കാട് നെല്ലിപ്പുഴ സ്വദേശി സൈനുല്‍ ആബിദ് (24) ആണ് മരണപ്പെട്ടത്. സ്വകാര്യ നഴ്സിങ് കോളജിലെ മൂന്നാം വർഷ വിദ്യാർഥിയായിരുന്നു. ആനേക്കല്‍ മരസൂർ ഗേറ്റിലെ ഹോസ്റ്റലില്‍വെച്ച് ഹൃദയാഘാതമുണ്ടായതിനെത്തുടർന്ന് സുഹൃത്തുക്കള്‍ ചേർന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ബംഗളൂരു കെ.എം.സി.സിയുടെ നേതൃത്വത്തില്‍ നാട്ടിലെത്തിച്ച മൃതദേഹം ഇന്നലെ രാത്രി 9 മണിക്ക് മണ്ണാർക്കാട് മണലടി ജുമാ മസ്ജിദില്‍ മറവ് ചെയ്തു. പിതാവ്: കക്കാടൻ അസീസ്, മാതാവ്: സജുമ. രണ്ട് സഹോദരിമാരുണ്ട്.
Read More