ഗോൾഫ് വണ്ടി ഓടിച്ച് റെക്കോർഡ് സൃഷ്ടിച്ച് മുൻ മന്ത്രി മുരുഗേഷ് നിരാണിയുടെ 3 വയസുകാരനായ ചെറുമകൻ

ബെംഗളൂരു: മുൻ മന്ത്രി മുരുഗേഷ് നിരാണിയുടെ ചെറുമകൻ സമർഥ് വിജയ് നിരാനി 3 വയസും 10 മാസവും മാത്രം ഉള്ള പ്രായത്തിൽ ഗോൾഫ് വണ്ടി ഓടിച്ച് റെക്കോർഡ് സ്ഥാപിച്ചു.

ബാലൻ്റെ കഴിവ് കണ്ടറിഞ്ഞ മുരുകേഷ് നിരാണിയുടെ മകൻ വിജയും ഭാര്യ സുസ്മിതയും വീഡിയോ ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സിലേക്കും ഏഷ്യ ബുക്ക് ഓഫ് റെക്കോർഡിലേക്കും അയക്കുകയായിരുന്നു,

തുടർന്ന് വിധികർത്താക്കൾ മുധോല നഗരത്തിലെത്തി പരിശോധന നടത്തുകയായിരുന്നു. ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്‌സും ഏഷ്യ ബുക്ക് ഓഫ് റെക്കോർഡും കുട്ടിയുടെ ഡ്രൈവിന് അവാർഡുകളും മെഡലുകളും നൽകി ആദരിച്ചു.

  നന്ദി ഹിൽസിലും പരിസര പ്രദേശങ്ങളിലും കരടിക്കൂട്ടം; വിനോദസഞ്ചാരികൾക്കും നാട്ടുകാർക്കും കർശന ജാഗ്രതാ നിർദ്ദേശം

“സമർഥ് കരസ്ഥമാക്കുന്ന 2-ാമത്തെ അവാർഡാണിത്. 2 വയസ്സും 10 മാസവുമുള്ളപ്പോൾ തന്നെ ഏറ്റവും കൂടുതൽ ശ്ലോകങ്ങൾ ചൊല്ലിയതിന് ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സിൽ നിന്നും ആദ്യ അവാർഡ് ലഭിച്ചു.

സമർഥ് സംസാരിക്കാൻ തുടങ്ങിയത് മുതൽ അവൻ്റെ അമ്മൂമ്മ അവനെ വീട്ടിൽ ശ്ലോകങ്ങൾ പഠിപ്പിക്കുമായിരുന്നുവെന്ന് മാതാപിതാക്കൾ പറയുന്നു.

തുടർന്ന് ഇപ്പോൾ ഗോൾഫ് കാർ ഓടിച്ചതിനുള്ള രണ്ടാമത്തെ അവാർഡ് ഇപ്പോൾ സമർഥിനെ തേടി എത്തിയിരിക്കുകയാണ് എന്ന് അമ്മ സുസ്മിത പറഞ്ഞു.

  ലാൽബാഗിൽ വാണിജ്യ സമുച്ചയമോ? സർക്കാരിനെതിരെ തേജസ്വി സൂര്യ!

ഗിന്നസ്, ലിംക, ഏഷ്യ, ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്‌സിൽ അപേക്ഷിച്ചു. എല്ലാത്തിലും സമർഥ് തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട് നിലവിൽ ഇന്ത്യയിൽ നിന്നും ഏഷ്യാ റെക്കോർഡുകളിൽ നിന്നും അവാർഡുകൾ ലഭിച്ചിട്ടുണ്ട്. ഇപ്പോൾ സമർഥിനെ ഗിന്നസ് വിഭാഗത്തിലേക്ക് തിരഞ്ഞെടുത്തു, ലിംകയിൽ നിന്നും അടുത്ത മാസം വിധികർത്താക്കൾ വരുമെന്നും സുസ്മിത പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഐടി നഗരത്തെ വിറപ്പിച്ച് വൻ ലഹരിവേട്ട; മലയാളികൾ ഉൾപ്പെടെ 39 പേർ പിടിയിൽ, പിടിച്ചെടുത്തത് 55.80 കോടിയുടെ ലഹരിമരുന്ന്
[masterslider id="10"]

Related posts