കെട്ടിടം തകർന്ന് 5 പേർ മരിച്ച സംഭവം; 5 ലക്ഷം ധനസഹായം പ്രഖ്യാപിച്ചു 

ബെംഗളൂരു: നിർമാണത്തിലിരുന്ന കെട്ടിടം തകർന്നുവീണ സംഭവത്തില്‍ മരണപ്പെട്ടവരുടെ കുടുംബത്തിന് നഷ്ടപരിഹാരം പ്രഖ്യാപിച്ച്‌ മുഖ്യമന്ത്രി സിദ്ധരാമയ്യ.

പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടവരുടെ ചികിത്സാ ചിലവ് സർക്കാർ വഹിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

സംഭവസ്ഥലത്ത് സന്ദർശനം നടത്തിയതിന് പിന്നാലെയായിരുന്നു പ്രഖ്യാപനം.

സംസ്ഥാനത്തെ അനധികൃത നിർമാണങ്ങള്‍ തടയാൻ അധികൃതർ കർശന നടപടി സ്വീകരിക്കണമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

  ബെംഗളൂരുവിലും ഇത്തരത്തിൽ ഒരു ഓട്ടോ ഡ്രൈവറോ? തന്റേതല്ലാത്ത പണം വേണ്ടെന്ന് വെച്ച ഈ മനുഷ്യൻ ഇപ്പോൾ ഇന്റർനെറ്റിലെ താരം!

തകർന്ന കെട്ടിടം അനധികൃതമായി നിർമിക്കപ്പെട്ടതാണെന്നും മഴ കാരണമല്ല തകർന്നതെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

മഴയും അതുമൂലമുള്ള പ്രതിസന്ധികളും ബിജെപി സർക്കാർ ഭരിച്ചിരുന്ന സമയത്തും ഉണ്ടായിരുന്നുവെന്നും അദ്ദേഹം പ്രതികരിച്ചു.

നേരത്തെ പ്രധാനമന്ത്രി മരണപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് രണ്ട് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചിരുന്നു, പരിക്കേറ്റവർക്ക് 50,000 രൂപ നല്‍കുമെന്നും അറിയിച്ചിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഇൻസ്റ്റാഗ്രാം പ്രണയം, നഗരത്തിൽ 6 മാസത്തെ ഒരുമിച്ചുള്ള താമസം; ഒടുവിൽ ഇരുപതുകാരിക്ക് ദാരുണ അന്ത്യം! അഭിഭാഷകനോട് പ്രതി പറഞ്ഞ രഹസ്യം..
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts