ഡൽഹി: ഉത്തരാഖണ്ഡില്‍ ട്രക്കിങ്ങിനിടെ മലയാളി യുവാവ് മരിച്ചു. ഇടുക്കി കമ്പിളിക്കണ്ടം സ്വദേശി അമല്‍ മോഹന്‍ ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന മറ്റ് മൂന്ന് പേരും സുരക്ഷിതരാണ്. ഇക്കഴിഞ്ഞ ഇരുപതിനാണ് സംഘം ഉത്തരാഖണ്ഡിലെ ചാമോളി ജില്ലയിലെ ദ്രോണഗിരിയിലേക്ക് ട്രക്കിംഗിന് പോയത്. ഗരുഡ് പീക്കില്‍ ട്രെക്കിങ് നടത്തുന്നതിനിടെ ദേഹസ്വാസ്ഥ്യം ഉണ്ടാകുകയായിരുന്നു. തുടര്‍ന്ന് എംഡിആര്‍എഫ് സംഘം എത്തി അമലിനെ ബേസ് ക്യാമ്പില്‍ എത്തിച്ചു. മൃതദേഹം ഇപ്പോള്‍ ദ്രോണഗിരി വില്ലേജില്‍ ആണ് ഉള്ളത്. മൃതദേഹം തിരികെ എത്തിക്കാന്‍ സുഹൃത്തുക്കള്‍ സഹായം തേടി. കാലാവസ്ഥ അനുകൂലമായാല്‍ ഉടന്‍ മൃതദേഹം എയര്‍ ലിഫ്റ്റ് ചെയ്യുമെന്ന്…
Read MoreMonth: September 2024
ഇൻജെക്ഷൻ ഓവർഡോസ് നൽകി; ഏഴു വയസ്സുകാരന് ദാരുണാന്ത്യം
ബെംഗളൂരു: ഇൻജെക്ഷൻ ഓവർഡോസിനെ തുടർന്ന് ഏഴു വയസ്സുകാരന് ദാരുണാന്ത്യം. ചിക്കമംഗളൂരുവിലെ അജ്ജംപുരക്ക് സമീപം കെഞ്ചപുര ഗ്രാമത്തിലെ അശോകിന്‍റെ മകൻ സോനേഷ് ആണ് മരിച്ചത്. സംഭവത്തില്‍ പിതാവിന്‍റെ പരാതിയുടെ അടിസ്ഥാനത്തില്‍ സ്വകാര്യ ക്ലിനിക്കിയിലെ ഡോക്ടർ വരുണിനെതിരെ അജ്ജംപുര പോലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റർ ചെയ്തു. കടുത്ത പനിയെ തുടർന്ന് കുട്ടിയുമായി മാതാപിതാക്കള്‍ ക്ലിനിക്കില്‍ എത്തുകയായിരുന്നു. കുട്ടിയെ പരിശോധിച്ച ഡോ. വരുണ്‍, പിൻഭാഗത്ത് ഇൻജെക്ഷൻ നല്‍കിയ ശേഷം വീട്ടിലേക്ക് പറഞ്ഞയച്ചു. കുത്തിവെപ്പ് എടുത്ത ഭാഗത്ത് തടിപ്പ് ഉണ്ടായതോടെ കുട്ടിയെ ശിവമൊഗ്ഗയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അവിടെ ചികിത്സയിലിരിക്കെ…
Read Moreസ്കൂളിലെ ഉച്ചഭക്ഷണം കഴിച്ച് വിദ്യാർഥികൾക്ക് ദേഹാസ്വാസ്ഥ്യം
ബെംഗളൂരു: ഹാസനിൽ സ്കൂളിലെ ഉച്ചഭക്ഷണം കഴിച്ച ഇരുപതിലേറെ വിദ്യാർഥികൾക്ക് ദേഹാസ്വാസ്ഥ്യം. അറക്കൽഗുഡ് റാഗിമരുരു ഗ്രാമത്തിലെ വരനന്ദി ഹൈസ്കൂളിലാണ് സംഭവം. വ്യാഴാഴ്ച ഉച്ചയ്ക്ക് ഭക്ഷണം കഴിച്ചതിനെത്തുടർന്നാണ് വിദ്യാർഥികൾക്ക് ഛർദിയും വയറിളക്കവും അനുഭവപ്പെട്ടത്. അധ്യാപകർ ഉടൻതന്നെ വിദ്യാർഥികളെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അതിനിടെ ഭക്ഷണത്തിൽ ചത്ത പല്ലിയെ കണ്ടതായി വിദ്യാർഥികൾ ആരോപിച്ചു. പിന്നീട് ചില വിദ്യാർഥികളെ ഹാസനിലെയും അറക്കൽഗുഡിലെയും സർക്കാർ ആശുപത്രികളിലേക്ക് മാറ്റി. ജില്ലാ ഹെൽത്ത് ഓഫീസർ ഡോ. ശിവസ്വാമി, പൊതുവിദ്യാഭ്യാസവകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ എച്ച്.കെ. പാണ്ടു എന്നിവർ ആശുപത്രിയിലെത്തി വിദ്യാർഥികളുടെ ആരോഗ്യനില വിലയിരുത്തി. വിദ്യാർഥികളുടെ ആരോഗ്യനില…
Read Moreസ്കൂളിൻ്റെ വിജയത്തിനായി രണ്ടാം ക്ലാസുകാരനെ ബലി കൊടുത്തു; സ്‌കൂള്‍ ഡയറക്ടറും അധ്യാപകരും അറസ്റ്റിൽ.
ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ രണ്ടാം ക്ലാസുകാരനെ സ്കൂളിൻ്റെ വിജയത്തിന് വേണ്ടി ആഭിചാരക്രിയ നടത്തി സ്‌കൂള്‍ അധികൃതര്‍ കൊലപ്പെടുത്തി. ഹാത്രാസ് റാസ്ഗവാനിലെ ഡിഎല്‍ പബ്ലിക് സ്‌കൂളിലാണ് സംഭവം. സ്‌കൂളിന് സ്കൂളിന് ഐശ്വര്യവും പ്രശസ്തിയും കൊണ്ടുവരാന്‍ സ്‌കൂള്‍ ഹോസ്റ്റലില്‍ വെച്ച് കുട്ടിയെ കൊലപ്പെടുത്തുകയായിരുന്നു . റാസ്‌ഗവാനിലെ ഡി എൽ പബ്ലിക് സ്‌കൂൾ ഡയറക്ടറും മൂന്ന് അധ്യാപകരും ഉൾപ്പെടെ അഞ്ച് പേരെ കേസിൽ അറസ്റ്റ് ചെയ്തതായി പോലീസ് പറഞ്ഞു. സെപ്റ്റംബര്‍ 6ന് മറ്റൊരു വിദ്യാര്‍ഥിയെ ‘ബലി കൊടുക്കാന്‍’ ശ്രമിച്ചിരുന്നുവെങ്കിലും പരാജയപ്പെട്ടിരുന്നു. പിന്നീട് സെപ്തംബർ 22 ന്, സ്‌കൂളിന് പുറകിലുള്ള കുഴൽക്കിണറിന്…
Read Moreസോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളെ തള്ളി സ്ത്രീപക്ഷം : ഡേറ്റിംഗ് ആപ്പുകൾ കൂടുതൽ സുരക്ഷിതമെന്ന് സർവ്വേ റിപ്പോർട്ട്
ഡേറ്റിംഗ് ആപ്പുകളിൽ വിശ്വാസം അർപ്പിക്കുകയാണ് ഇന്ത്യയിലെ സ്ത്രീകൾ എന്ന് സർവ്വേ റിപ്പോർട്ട്. സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളെക്കാൾ സൗഹൃദം സൃഷ്ടിക്കാൻ ഡേറ്റിംഗ് ആപ്പുകളാണ് സുരക്ഷിതമെന്ന് സ്ത്രീകൾ പറയുന്നതായി കണ്ടെത്തിയിരിക്കുകയാണ് പ്രശസ്ത ഇന്ത്യൻ ഡേറ്റിങ് ആപ്പായ ക്വാക് ക്വാക്. ഫേസ്ബുക്കും ഇൻസ്റ്റഗ്രാമും അടക്കമുള്ള മുഖ്യധാര സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളെ പിന്തള്ളിയാണ് ഇപ്പോൾ മിക്ക സ്ത്രീകളും ഡേറ്റിംഗ് ആപ്പുകളെ തെരഞ്ഞെടുക്കുന്നതെന്ന് ഇവർ നടത്തിയ സർവ്വേയിൽ പറയുന്നു. രാജ്യത്തെ 46 ശതമാനം സ്ത്രീകളും ഡേറ്റിങ് ആപ്പുകളാണ് സുരക്ഷിതമെന്ന് വിലയിരുത്തുന്നതായാണ് പഠനം പറയുന്നത്. 7,500 സ്ത്രീകളിൽ നടത്തിയ പഠനത്തിൽ 18 മുതൽ…
Read Moreടാറ്റ ഇലക്‌ട്രോണിക്‌സ് നിർമാണ യൂണിറ്റിൽ വൻ തീപിടിത്തം
ബെംഗളൂരു: ഹൊസൂരിലെ ടാറ്റ ഇലക്‌ട്രോണിക്‌സ് നിർമാണ യൂണിറ്റിൽ വൻ തീപിടിത്തം. സെൽഫോൺ നിർമ്മാണ വിഭാഗത്തിലാണ് തീപിടിത്തമുണ്ടായത്, ജീവനക്കാരെ പരിസരത്ത് നിന്ന് ഒഴിപ്പിക്കൽ നടപടികൾ നടക്കുന്നതായാണ് പ്രാഥമിക റിപ്പോർട്ട്. കാര്യമായ നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്നും തീ നിയന്ത്രണവിധേയമാക്കാൻ അഗ്‌നിശമന സേനാംഗങ്ങൾ പ്രവർത്തിക്കുന്നുണ്ടെന്നും വാർത്താ ഏജൻസിയായ ഐഎഎൻഎസ് റിപ്പോർട്ട് ചെയ്തു.
Read Moreമൂന്നുവയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച് കൊന്ന പ്രതിക്ക് വധശിക്ഷ
ബെംഗളൂരു : ബെലഗാവിയിൽ മൂന്നുവയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതിക്ക് വധശിക്ഷ വിധിച്ച് അതിവേഗ പ്രത്യേകകോടതി. 45,000 രൂപ പിഴയും വിധിച്ചിട്ടുണ്ട്. റായ്ബാഗ് ഹരുഗേരി സ്വദേശി ഉദ്ദപ്പ രാമപ്പ ഗങ്ങർക്കാണ് വധശിക്ഷ വിധിച്ചത്. കുട്ടിയുടെ മാതാപിതാക്കൾക്ക് ജില്ലാ ലീഗൽ സർവീസ് അതോറിറ്റിയിൽനിന്ന് മൂന്നുലക്ഷം രൂപ കൊടുക്കാനും ബെലഗാവി അഡീഷണൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് അതിവേഗകോടതി ജഡ്ജി ജസ്റ്റിസ് സി.എം. പുഷ്പലത ഉത്തരവിട്ടു.
Read Moreനമ്മ മെട്രോ ഗ്രീൻ ലൈനിൻ; നാഗസന്ദ്ര-മാധവാര പാതയിൽ ട്രെയിൻ സർവീസ് ഉടൻ; സുരക്ഷാ കമ്മിഷണറുടെ പരിശോധന അടുത്തയാഴ്ച
ബെംഗളൂരു : നമ്മ മെട്രോ ഗ്രീൻ ലൈനിൽ പുതുതായി നിർമാണം പൂർത്തിയാക്കിയ നാഗസന്ദ്ര-മാധവാര പാതയിൽ ട്രെയിൻ സർവീസ് ഉടൻ തുടങ്ങും. പാതയിൽ മെട്രോ റെയിൽ സുരക്ഷാ കമ്മിഷണറുടെ പരിശോധന ഒക്ടോബർ മൂന്നിനും നാലിനും നടക്കുമെന്ന് ബെംഗളൂരു മെട്രോ റെയിൽ കോർപ്പറേഷൻ ലിമിറ്റഡ് അറിയിച്ചു. കമ്മിഷണറുടെ പരിശോധന പൂർത്തിയാകുന്നതോടെ സർവീസ് ആരംഭിക്കുമെന്നാണ് പ്രതീക്ഷ. ട്രെയിനുകളുടെ പരീക്ഷണ ഓട്ടം കഴിഞ്ഞ മാസം നടത്തിയിരുന്നു. 25 കിലോമീറ്റർ വേഗത്തിലായിരുന്നു പരീക്ഷണ ഓട്ടം. ഗ്രീൻ ലൈനിലെ അവസാന സ്റ്റേഷനായ നാഗസന്ദ്രയിൽനിന്ന് മാധവാരയിലേക്ക് 3.7 കിലോ മീറ്റർ പാതയാണ് മെട്രോ സർവീസിന്…
Read Moreദി ഗ്രേറ്റ് മഹാരാജാസ് : ഇന്ത്യയിലെ ഏറ്റവും മികച്ച സർക്കാർ സ്വയംഭരണ കോളേജുകളുടെ പട്ടികയിൽ രണ്ടാം സ്ഥാനം നേടി എറണാകുളം മഹാരാജാസ്
എറണാകുളം മഹാരാജാസ് കോളേജ് ഇന്ത്യയിലെ ഏറ്റവും മികച്ച സർക്കാർ സ്വയംഭരണ കോളേജുകളുടെ പട്ടികയിൽ രണ്ടാം സ്ഥാനത്ത്. ഡൽഹി ആസ്ഥാനമായുള്ള വിദ്യാഭ്യാസ മാസികയുടെ എഡ്യുക്കേഷണൽ വേൾഡ് ഇന്ത്യ കോളേജ് റാങ്കിങ്ങിലാണ് മഹാരാജാസ് ഇടംപിടിച്ചത്. കരിക്കുലം, വിദ്യാർഥികളുടെ പഠനനിലവാരം, അടിസ്ഥാന സൗകര്യ വികസനം, തൊഴിൽ ലഭ്യത, അധ്യാപകക്ഷേമം, വികസനം തുടങ്ങിയ മാനദണ്ഡങ്ങൾ പരിഗണിച്ചാണ് മഹാരാജാസ് തിരഞ്ഞെടുക്കപ്പെട്ടത്. എല്ലാ മേഖലയിലും മഹാരാജാസിന് 70 ശതമാനത്തിന് മുകളിൽ പോയിന്റ് നേടാനായി. ഒന്നാം സ്ഥാനം ഹൈദരാബാദ് ഗവ. ഡിഗ്രി വിമൻസ് കോളേജിനാണ്. 500 വിദ്യാര്‍ഥികളും 21 അധ്യാപകരുമായി ഒന്നര നൂറ്റാണ്ടു മുന്‍പാണ്…
Read Moreവാണിജ്യ – വ്യാപാര സ്ഥാപനങ്ങളിൽ രാത്രി 8 മണിക്ക് ശേഷം വനിതാ ജീവനക്കാർ ജോലി ചെയ്യരുത്; തൊഴിൽ വകുപ്പ്
ബെംഗളൂരു: വാണിജ്യ – വ്യാപാര സ്ഥാപനങ്ങളിൽ രാത്രി 8 മണിക്ക് വനിതാ ജീവനക്കാർ ജോലി ചെയ്യരുതെന്ന് നിർദേശവുമായി തൊഴിൽ വകുപ്പ്. രാത്രി 8 മണിക്കും രാവിലെ 6 മണിക്കും ഇടയിൽ ജോലി ചെയ്യണമെങ്കിൽ സ്ഥാപന ഉടമകൾ വനിതാ ജീവനക്കാരിൽ നിന്നും രേഖാമൂലമുള്ള സമ്മതം വാങ്ങണം. ഷിഫ്റ്റിൽ ജോലി ചെയ്യുന്ന വനിതാ ജീവനക്കാർക്ക് ഗതാഗത സൗകര്യം ഒരുക്കണമെന്നും തൊഴിൽ വകുപ്പ് നിർദേശിച്ചു. ഷോപ്പുകൾക്കും വാണിജ്യ സ്ഥാപനങ്ങൾക്കും 24 മണിക്കൂറും പ്രവർത്തിക്കുന്നതിനായി തൊഴിൽ വകുപ്പ് പ്രഖ്യാപിച്ച പുതിയ വ്യവസ്ഥകളുടെ ഭാഗമായാണ് നിർദേശം. സ്ത്രീകൾ ജോലി ചെയ്യുന്ന ചെറുതും…
Read More