നമ്മ മെട്രോ ഗ്രീൻ ലൈനിൻ; നാഗസന്ദ്ര-മാധവാര പാതയിൽ ട്രെയിൻ സർവീസ് ഉടൻ; സുരക്ഷാ കമ്മിഷണറുടെ പരിശോധന അടുത്തയാഴ്ച

ബെംഗളൂരു : നമ്മ മെട്രോ ഗ്രീൻ ലൈനിൽ പുതുതായി നിർമാണം പൂർത്തിയാക്കിയ നാഗസന്ദ്ര-മാധവാര പാതയിൽ ട്രെയിൻ സർവീസ് ഉടൻ തുടങ്ങും.

പാതയിൽ മെട്രോ റെയിൽ സുരക്ഷാ കമ്മിഷണറുടെ പരിശോധന ഒക്ടോബർ മൂന്നിനും നാലിനും നടക്കുമെന്ന് ബെംഗളൂരു മെട്രോ റെയിൽ കോർപ്പറേഷൻ ലിമിറ്റഡ് അറിയിച്ചു.

കമ്മിഷണറുടെ പരിശോധന പൂർത്തിയാകുന്നതോടെ സർവീസ് ആരംഭിക്കുമെന്നാണ് പ്രതീക്ഷ.

  ബെംഗളൂരുവിൽ ടോവിങ് നിരക്ക് കുത്തനെ കൂട്ടി; ഉടമകളെ പിഴിയുന്ന പുതിയ നിരക്ക് അറിയാൻ വായിക്കാം

ട്രെയിനുകളുടെ പരീക്ഷണ ഓട്ടം കഴിഞ്ഞ മാസം നടത്തിയിരുന്നു. 25 കിലോമീറ്റർ വേഗത്തിലായിരുന്നു പരീക്ഷണ ഓട്ടം.

ഗ്രീൻ ലൈനിലെ അവസാന സ്റ്റേഷനായ നാഗസന്ദ്രയിൽനിന്ന് മാധവാരയിലേക്ക് 3.7 കിലോ മീറ്റർ പാതയാണ് മെട്രോ സർവീസിന് തയ്യാറായിരിക്കുന്നത്.

നഗരത്തിന്റെ വിവിധ ഭാഗങ്ങളെ തുമകൂരു റോഡിലുള്ള ഇന്റർ നാഷണൽ എക്സിബിഷൻ സെന്ററുമായി(ബി.ഐ.ഇ.സി.)ബന്ധിപ്പിക്കുന്നതാണ് പുതിയപാത.

ബി.ഐ.ഇ.സി.യിൽ നടക്കാറുള്ള സെമിനാറുകൾക്കും പ്രദർശനങ്ങൾക്കും എത്തിച്ചേരാൻ സർവീസ് ആരംഭിക്കുന്നതോടെ എളുപ്പമാകും. 298 കോടി രൂപ ചെലവിലാണ് പാതയുടെ നിർമാണം പൂർത്തിയാക്കിയത്. .

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ 500 രൂപയുടെ ബിരിയാണി, കിട്ടുന്നത് 350 രൂപയ്ക്ക്! ഹോട്ടലുടമകളുടെ വയറ്റത്തടിച്ച് ഓൺലൈൻ ഭീമന്മാർ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഭർത്താവിനെ കൊന്ന് ഹൃദയാഘാതമെന്ന് വരുത്തിത്തീർക്കാൻ ശ്രമം; സ്വകാര്യ സ്കൂൾ അധ്യാപികയായ ഭാര്യ പിടിയിൽ
[masterslider id="10"]

Related posts