വ്യാജ റൈഡിലൂടെ പണം തട്ടി ; ജി.എസ്.ടി. ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു;അന്വേഷണം പൂർത്തിയായാൽ കൂടുതൽ നടപടി

ബെംഗളൂരു : വ്യവസായസ്ഥാപനത്തിൽ വ്യാജ പരിശോധന നടത്തി ഉടമയിൽനിന്ന് ഒന്നരക്കോടി രൂപ തട്ടിയ നാല് ജി.എസ്.ടി. ഉദ്യോഗസ്ഥരെ സെൻട്രൽ ബോർഡ് ഓഫ് ഇൻഡയറക്ട് ടാക്സസ് ആൻഡ് കസ്റ്റംസ് (സി.ബി.ഐ.സി.) സസ്പെൻഡ് ചെയ്തു.

ഉദ്യോഗസ്ഥരെ അറസ്റ്റുചെയ്ത ബെംഗളൂരു പോലീസുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും അന്വേഷണം പൂർത്തിയായാൽ കൂടുതൽ നടപടികളുണ്ടാകുമെന്നും സി.ബി.ഐ.സി. വ്യക്തമാക്കി.

ജി.എസ്.ടി. ബെംഗളൂരു സോണൽ യൂണിറ്റിലെ ഡയറക്ടറേറ്റ് ജനറൽ ഓഫ് ജി.എസ്.ടി. ഇന്റലിജൻസ് ഉദ്യോഗസ്ഥരായ അഭിഷേക്, മനോജ് സൈനി, നാഗേഷ് ബാബു, സൊണാലി സഹായ് എന്നിവരെയാണ് കഴിഞ്ഞദിവസം ബൈയപ്പനഹള്ളി പോലീസ് അറസ്റ്റുചെയ്തത്.

  ന​ഗരത്തിലെ തിരക്കേറിയ ഈ ജംഗ്ഷനിൽ ഗതാഗത നിയന്ത്രണം; മെയ് 21 വരെ വഴിതിരിച്ചുവിടൽ

മെക്‌സോ സൊലൂഷൻ പ്രൈവറ്റ് ലിമിറ്റഡ് സ്ഥാപനം നടത്തുന്ന കേശവ് തക്ക് നൽകിയ പരാതിയിലായിരുന്നു അറസ്റ്റ്.

നാലു പേർക്കുമെതിരേ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) കള്ളപ്പണം വെളുപ്പിക്കലിനും കേസെടുത്തിട്ടുണ്ട്. ഇ.ഡി. ഉദ്യോഗസ്ഥരെന്ന വ്യാജേനയായിരുന്നു പ്രതികൾ റെയ്ഡ് നടത്തിയത്.

ഓഗസ്റ്റ് 30-നാണ് ജി.എസ്.ടി. ഉദ്യോഗസ്ഥർ കേശവ് തക്കും സഹപ്രവർത്തകരും താമസിക്കുന്ന സി.വി. രാമൻനഗറിലെ വീട്ടിൽ വ്യാജ റെയ്ഡിനെത്തിയത്.

  ലക്ഷദ്വീപ് യാത്ര ഇനി ഒരു മണിക്കൂർ; 20 പേർക്ക് പറന്നുയരാം; സീപ്ലെയ്ൻ പരീക്ഷണപ്പറക്കൽ ഇന്ന് മുതൽ!

തുടർന്ന് മെക്‌സോ സൊലൂഷൻ ഓഫീസിൽ കൊണ്ടുപോയി മുറികളിൽ പൂട്ടിയിട്ട് ഭീഷണിപ്പെടുത്തി പണം തട്ടുകയായിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മുഖംമൂടി ധരിച്ച സംഘത്തിന്റെ അഴിഞ്ഞാട്ടം: അർദ്ധരാത്രിയിൽ ആയുധധാരികളായ കൊള്ളക്കാർ, സിസിടിവിയിൽ ഭീകരദൃശ്യം! ജനങ്ങൾ ഭീതിയിൽ
[masterslider id="10"]

Related posts

Click Here to Follow Us