കാമുകനൊപ്പം ജീവിക്കാൻ 4 വയസുകാരി മകളെ കിണറ്റിൽ എറിഞ്ഞു കൊന്നു ; 23 കാരി അറസ്റ്റിൽ 

ചെന്നൈ: മകളെ കിണറ്റിലെറിഞ്ഞ് കൊലപ്പെടുത്തിയ കേസില്‍ 23 കാരിയായ യുവതി അറസ്റ്റില്‍. നാമക്കല്‍ ജില്ലയില്‍ സെന്തമംഗലത്തിന് അടുത്തുള്ള ഗാന്ധിപുരത്ത് നടന്ന സംഭവത്തില്‍ സ്‌നേഹ എന്ന യുവതിയാണ് അറസ്റ്റിലായത്. കാമുകനൊപ്പം ജീവിക്കാന്‍ നാല് വയസുള്ള മകള്‍ പുവരശിയെയാണ് സ്നേഹ കിണറ്റില്‍ എറിഞ്ഞു കൊലപ്പെടുത്തിയത്. സ്‌നേഹ ഏറെ നാളായി സെന്താമംഗലം സ്വദേശിയായ ശരത്ത് എന്ന യുവാവുമായി പ്രണയത്തിലായിരുന്നു. അടുത്തിടെ ഭര്‍ത്താവിനെ ഉപേക്ഷിച്ച്‌ സ്‌നേഹ ശരത്തിനൊപ്പം ഇറങ്ങിപ്പോയിരുന്നു. എന്നാല്‍ കുട്ടിയുള്ളതിനാല്‍ യുവാവിന്റെ വീട്ടുകാര്‍ സ്‌നേഹയെ സ്വീകരിച്ചില്ല. ഇതോടെ കാമുകൊപ്പം ജീവിക്കാന്‍ മകള്‍ തടസമാകുമെന്ന് കണ്ടാണ് യുവതി നാല് വയസുകാരിയെ…

Read More

ബെംഗളൂരുവിൽ വെച്ച് ലൈംഗിക അതിക്രമം; യുവനടിയുടെ പരാതിയിൽ അലൻസിയറിനെതിരെ കേസ്

കൊച്ചി: യുവ നടിയുടെ പരാതിയില്‍ നടൻ അലൻസിയറിനെതിരെ ലൈംഗികാതിക്രമത്തിന് കേസെടുത്തു. എറണാകുളം ചെങ്ങമനാട് പോലീസ് ജാമ്യമില്ല വകുപ്പ് പ്രകാരമാണ് കേസ്. 2017ല്‍ ബെംഗളൂരുവിൽ സിനിമ സെറ്റില്‍വെച്ച്‌ ലൈംഗിക അതിക്രമം കാട്ടിയെന്നാണ് യുവനടിയുടെ പരാതി. കേസ് പ്രത്യേക അന്വേഷണ സംഘം അന്വേഷിക്കും. മോശമായി പെരുമാറിയെന്ന് കാണിച്ച്‌ യുവ മാധ്യമപ്രവർത്തക നല്‍കിയ പരാതിയിലും അലൻസിയറിനെതിരെ കേസെടുത്തിരുന്നു.

Read More

ജീവനക്കാരെ കബളിപ്പിച്ച് 17 ലക്ഷം രൂപയുടെ പട്ടുസാരികൾ മോഷ്ടിച്ചു; 4 സ്ത്രീകൾ അറസ്റ്റിൽ 

ബെംഗളൂരു: ജീവനക്കാരെ കബളിപ്പിച്ച്‌ ലക്ഷങ്ങള്‍ വിലമതിക്കുന്ന പട്ടുസാരികള്‍ മോഷ്ടിച്ച്‌ കടത്തിയ സ്ത്രീകള്‍ അറസ്റ്റില്‍. 17.5 ലക്ഷം രൂപ വിലമതിക്കുന്ന 38 പട്ടുസാരികളാണ് സംഘം മോഷിടിച്ചത്. കേസുമായി ബന്ധപ്പെട്ട് 4 സ്ത്രീകളെ ബെംഗളൂരു പൊലീസ് അറസ്റ്റ് ചെയ്തു. ബെംഗളൂരുവിലെ ജെപി നഗറിലുള്ള ടെക്സ്റ്റൈല്‍സിലാണ് സംഭവം. അറസ്റ്റിലായ നാല് സ്ത്രീകളും മറ്റ് രണ്ട് പേരടങ്ങുന്ന സംഘവുമാണ് കടയിലെത്തിയത്. ജീവനക്കാരുടെ ശ്രദ്ധ മാറ്റിയ ശേഷം ഇവർ 18 പട്ടുസാരികളുമായി കടന്നുകളയാൻ ശ്രമിക്കുകയായിരുന്നു. തുടർന്ന് സംശയം തോന്നിയ കടക്കാരൻ ഇവരെ ചോദ്യം ചെയ്തപ്പോഴാണ് മോഷണശ്രമം പുറത്തറിഞ്ഞത്. തുടർന്ന് നടത്തിയ അന്വേഷണത്തില്‍…

Read More

“ദേ മാവേലി 2024”; വിപുലമായി ആഘോഷിച്ച് ഇലക്ട്രോണിക് സിറ്റി എസ്.എം.ഒ.എൻ.ഡി.ഒ. -3

ബെംഗളൂരു: ഇലക്ട്രോണിക് സിറ്റി എസ് എം ഒ എൻ ഡി ഒ -3 ഓണം സാംസ്കാരിക സമിതി ഓഗസ്റ്റ് 31 & സെപ്റ്റംബർ 1 എന്നീ തിയതികളിൽ “ദേ മാവേലി 2024” വിപുലമായി ആഘോഷിച്ചു. ശനിയാഴ്ച വൈകുന്നേരം മാന്ത്രികൻ പ്രവീൺ അവതരിപ്പിച്ച മാജിക് ഷോ, സാംസ്കാരിക പരിപാടികൾ, അവാർഡ് ദാനം നടത്തി. ഞായറാഴ്ച രാവിലെ മാവേലികൊപ്പം ഘോഷയാത്ര , തിരുവാതിര, കുട്ടികളുടെ പരിപാടികൾ, കായിക വിനോദങ്ങൾ, വടംവലി മത്സരം, ഓണപ്പാട്ട് , വിഭവസമൃദ്ധമായ ഓണസദ്യ എന്നിവയും ഉണ്ടായി. ഉണ്ടായിരുന്നു…

Read More

15 കാരിയുമായി എത്തി വിവാഹ തട്ടിപ്പ്; വൈറലായി യുവാവിന്റെ പോസ്റ്റ്‌ 

ബെംഗളൂരു: വിവാഹ തട്ടിപ്പുമായി ബന്ധപ്പെട്ട നിരവധി വാർത്തകള്‍ പലപ്പോഴും പുറത്ത് വരാറുണ്ട്. പുതിയൊരു വിവാഹ തട്ടിപ്പിനെ കുറിച്ച്‌ റെഡ്ഡിറ്റില്‍ ഒരു യുവാവ് പങ്കുവച്ച കുറിപ്പാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. പ്രായപൂർത്തിയാകാത്ത കുട്ടിയുമായെത്തി വിവാഹത്തിനാണെന്ന് പറ‍ഞ്ഞ് 15000 രൂപ ചോദിച്ചെന്നാണ് യുവാവ് പറയുന്നത്. ‌താൻ ഈ തട്ടിപ്പില്‍ വീണില്ലെങ്കിലും പ്രായപൂർത്തിയാകാത്ത കുട്ടിയുമായെത്തി പണം ചോദിക്കുന്ന വിവരം പോലീസില്‍ അറിയിക്കണോ എന്നാണ് യുവാവ് ചോദിക്കുന്നത്. കുട്ടിയുമായെത്തി പതിനായിരങ്ങള്‍ ആവശ്യപ്പെട്ടതിനാലാണ് തനിക്ക് സംശയം തോന്നിയതെന്നും യുവാവ് പറയുന്നുണ്ട്. “kvak95” എന്ന റെഡ്ഡിറ്റ് ഉപയോക്താവാണ് തനിക്കുണ്ടായ അനുഭവം പങ്കുവച്ചത്. ‘ഒരു…

Read More

മുൻ ജന്മ ബന്ധമുണ്ടെന്ന് പറഞ്ഞ് യോഗ പരിശീലനത്തിനെത്തിയ വിദേശ വനിതയെ ബലാത്സംഘം ചെയ്തു:യോഗ ഗുരു അറസ്റ്റിൽ

ബംഗളുരു :  മുജ്ജന്മ ബന്ധമുണ്ടെന്ന് പറഞ്ഞ് വിദേശ വനിതയെ ബലാത്സംഗത്തിനിരയാക്കിയ യോഗ ഗുരു അറസ്റ്റിൽ. പ്രദീപ് ഉള്ളാള്‍ എന്നയാളെയാണ് ചിക്കമഗളൂരു പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാള്‍ക്കു കീഴില്‍ ഓണ്‍ലൈൻ യോഗ അഭ്യസിച്ചിരുന്നു കാലിഫോർണിയയില്‍ താമസിക്കുന്ന യുവതി. 2020ല്‍ ഒരു സുഹൃത്താണ് പ്രദീപ് ഉള്ളാളിനെ പരിചയപ്പെടുത്തിയത്. 2021ലും 2022ലും ചിക്കമംഗളൂരു മല്ലേനഹള്ളിക്ക് സമീപമുള്ള യോഗാ കേന്ദ്രത്തിലേക്ക് തന്നെ വിളിച്ച്‌ വരുത്തി ബലാത്സംഗത്തിനിരയാക്കിയെന്നാണ് യുവതിയുടെ പരാതി. മുജ്ജന്മ ബന്ധം പറഞ്ഞാണ് ലൈംഗികമായി ആക്രമിച്ചത്. 2022 ഫെബ്രുവരിയില്‍ ഇവിടെ പത്ത് ദിവസം താമസിച്ചിരുന്നു. ഈ കാലയളവില്‍ അയാള്‍ അഞ്ചോ…

Read More

നിവിൻ പോളിക്കെതിരെ പീഡനകേസ് ; അതിക്രമം വിദേശത്തെന്ന് യുവതിയുടെ വെളിപ്പെടുത്തൽ

കൊച്ചി; യുവനടൻ നിവിൻ പോളിക്കെതിരെ പീഡന കേസ് രജിസ്റ്റർ ചെയ്തു. നേര്യമംഗലം സ്വദേശിനിയുടെ പരാതിയിലാണ് കേസെടുത്തത്. നിവിനടക്കം ആറുപേർ പ്രതികളാണ്. അവസരം വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചെന്നാണ് പരാതി. എറണാകുളം ഊന്നുകാല്‍ പോലീസാണ് കേസ് രജിസ്റ്റർ ചെയ്തത്. ഒരു സ്ത്രീയാണ് പീഡനത്തിനുള്ള ഒത്താശ ചെയ്തതെന്നും പരാതിയില്‍ പറയുന്നു. ഇവരടക്കമുള്ളവർക്കെതിരെയാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. കേസിന്റെ അന്വേഷണം എസ്‌ഐടി ഏറ്റെടുക്കുമെന്ന് പൊലീസ് അറിയിച്ചു. നിവിൻ ആറാം പ്രതിയും നിർമാതാവ് എ.കെ. സുനില്‍ രണ്ടാം പ്രതിയുമാണ്. 2023 നവംബറിലാണ് പീഡനം നടന്നതെന്നാണ് പരാതിയില്‍ പറയുന്നത്. ജാമ്യമില്ല വകുപ്പ് പ്രകാരമാണ്…

Read More

പശുക്കടത്തുകാരനെന്ന് ആരോപിച്ച് വിദ്യാർത്ഥിയെ വെടിവെച്ച് കൊന്നു

ന്യൂഡൽഹി: ഹരിയാനയിലെ ഫരീദാബാദിൽ പന്ത്രണ്ടാം ക്ലാസ് വിദ്യാർത്ഥിയെ പശുക്കടത്തുകാരനെന്ന് ആരോപിച്ച് ഗോ സംരക്ഷണ സംഘം പിന്തുടർന്ന് കൊലപ്പെടുത്തി. ഓഗസ്റ്റ് 23 ന് നടന്ന ആക്രമണത്തിൽ സംഘത്തിലെ അഞ്ച് പേരെ അറസ്റ്റ് ചെയ്തതായി പൊലീസ് പറഞ്ഞു. ഡൽഹി-ആഗ്ര ദേശീയ പാതയിൽ ഹരിയാനയിലെ ഗധ്പുരിക്ക് സമീപമാണ് കൊലപാതകം നടന്നത്. കൊല്ലപ്പെട്ട ആര്യൻ മിശ്ര, സുഹൃത്തുക്കളായ ഷാങ്കി, ഹർഷിത്ത് എന്നിവർ പ്രദേശത്തിലൂടെ കാറിൽ സഞ്ചരിക്കുകയായിരുന്നു. പശുക്കടത്ത് നടത്തുന്ന ചിലർ നഗരത്തിൽ നിന്ന് കന്നുകാലികളെ കാറിൽ കൊണ്ടുപോകുന്നതായി ഗോസംരക്ഷണ സേനയ്ക്ക് വിവരം ലഭിച്ചുവെന്നും വിവരത്തിന്റെ അടിസ്ഥാനത്തിൽ ഇവർ കാർ തടഞ്ഞ്…

Read More

ബിജെപി ദേശീയ അംഗത്വ ക്യാമ്പയിന് തുടക്കമായി.; പ്രധാനമന്ത്രി നരേന്ദ്രമോദി പാർട്ടി അധ്യക്ഷൻ ജെ പി നദ്ദയിൽ നിന്നും അംഗത്വം പുതുക്കി സ്വീകരിച്ചു

ബിജെപി ദേശീയ അംഗത്വ ക്യാമ്പയിന് തുടക്കമായി. ദില്ലിയിൽ നടന്ന ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്രമോദി പാർട്ടി അധ്യക്ഷൻ ജെ പി നദ്ദയിൽ നിന്നും അംഗത്വം പുതുക്കി സ്വീകരിച്ചു. കേന്ദ്രമന്ത്രിമാരായ അമിത് ഷായും, രാജ്നാഥ് സിംഗും അടക്കമുള്ളവർ പങ്കെടുത്തു. ഇത്തവണ ആകെ അംഗത്വം പത്ത് കോടി കടക്കുമെന്നാണ് നേതൃത്ത്വത്തിന്റെ പ്രതീക്ഷ. ഉൾപ്പാർട്ടി ജനാധിപത്യം മുറുകെ പിടിക്കുന്ന പാർട്ടി ബിജെപി മാത്രമാണെന്നും, അതില്ലാത്ത പാർട്ടികൾക്ക് എന്ത് സംഭവിച്ചുവെന്നതിന് നമുക്ക് ചുറ്റും ഉദാഹരണങ്ങളുണ്ടെന്നും മോദി പറഞ്ഞു.

Read More

ഗണേശോത്സവത്തോടനുബന്ധിച്ചുള്ള യാത്രത്തിരക്ക്; 1500 പ്രത്യേക സർവീസുകളുമായി കർണാടക ആർ.ടി.സി.

ബെംഗളൂരു : ഗണേശോത്സവത്തോടനുബന്ധിച്ചുള്ള യാത്രത്തിരക്ക് കണക്കിലെടുത്ത് കർണാടക ആർ.ടി.സി. ബെംഗളൂരുവിൽനിന്ന് കേരളത്തിലേക്കുൾപ്പെടെ വിവിധ സ്ഥലങ്ങളിലേക്ക് 1500 പ്രത്യേക സർവീസുകൾ നടത്തും. 5, 6, 7 തീയതികളിലാണ് പ്രത്യേക സർവീസുകൾ. ബെംഗളൂരു കെംപെഗൗഡ ബസ് സ്റ്റേഷനിൽനിന്ന് ധർമസ്ഥല, കുക്കെസുബ്രമണ്യ, ശിവമോഗ, ഹാസൻ, മംഗളൂരു, കുന്ദാപുര, ശൃംഗേരി, ഹൊറനാട്, ദാവണഗെരെ, ഹുബ്ബള്ളി, ധാർവാഡ്, ബെലഗാവി, വിജയപുര, കാർവാർ, റായ്ച്ചൂർ, കലബുറഗി, ബല്ലാരി, ബീദർ, തിരുപ്പതി, വിജയവാഡ, ഹൈദരാബാദ് എന്നിവിടങ്ങളിലേക്ക് സർവീസുണ്ടാകും. മൈസൂരു റോഡ് ബസ് സ്റ്റേഷനിൽനിന്ന് മൈസൂരു, ഹുൻസൂർ, പെരിയപട്ടണ, വിരാജ്‌പേട്ട്, കുശാൽനഗർ, മടിക്കേരി എന്നിവിടങ്ങളിലേക്ക് സർവീസ്…

Read More
Click Here to Follow Us