കാമുകനൊപ്പം ജീവിക്കാൻ 4 വയസുകാരി മകളെ കിണറ്റിൽ എറിഞ്ഞു കൊന്നു ; 23 കാരി അറസ്റ്റിൽ 

ചെന്നൈ: മകളെ കിണറ്റിലെറിഞ്ഞ് കൊലപ്പെടുത്തിയ കേസില്‍ 23 കാരിയായ യുവതി അറസ്റ്റില്‍.

നാമക്കല്‍ ജില്ലയില്‍ സെന്തമംഗലത്തിന് അടുത്തുള്ള ഗാന്ധിപുരത്ത് നടന്ന സംഭവത്തില്‍ സ്‌നേഹ എന്ന യുവതിയാണ് അറസ്റ്റിലായത്.

കാമുകനൊപ്പം ജീവിക്കാന്‍ നാല് വയസുള്ള മകള്‍ പുവരശിയെയാണ് സ്നേഹ കിണറ്റില്‍ എറിഞ്ഞു കൊലപ്പെടുത്തിയത്.

സ്‌നേഹ ഏറെ നാളായി സെന്താമംഗലം സ്വദേശിയായ ശരത്ത് എന്ന യുവാവുമായി പ്രണയത്തിലായിരുന്നു.

അടുത്തിടെ ഭര്‍ത്താവിനെ ഉപേക്ഷിച്ച്‌ സ്‌നേഹ ശരത്തിനൊപ്പം ഇറങ്ങിപ്പോയിരുന്നു.

  വിദേശ വനിതയ്ക്ക് നഷ്ടപ്പെട്ട ഡെബിറ്റ് കാർഡ് തിരിച്ചേൽപ്പിക്കാൻ 14 മണിക്കൂർ യാത്ര ചെയ്ത് മലയാളി യുവാക്കൾ

എന്നാല്‍ കുട്ടിയുള്ളതിനാല്‍ യുവാവിന്റെ വീട്ടുകാര്‍ സ്‌നേഹയെ സ്വീകരിച്ചില്ല.

ഇതോടെ കാമുകൊപ്പം ജീവിക്കാന്‍ മകള്‍ തടസമാകുമെന്ന് കണ്ടാണ് യുവതി നാല് വയസുകാരിയെ കൊലപ്പെടുത്തിയതെന്ന് പോലീസ് പറഞ്ഞു.

കുട്ടിയുണ്ടെങ്കില്‍ കാമുകനൊപ്പം ജീവിക്കാന്‍ സാധിക്കില്ലെന്ന് മനസിലായതോടെ വീടിനടുത്തുള്ള ബന്ധുവിന്റെ കൃഷിയിടത്തിലെത്തി

അവിടെ വെച്ച്‌ ആളൊഴിഞ്ഞ പ്രദേശത്തെ കിണറ്റിലേക്ക് മകളെ സ്‌നേഹ വലിച്ചെറിയുകയായിരുന്നു.

ശബ്ദം കേട്ട് ഓടിയെത്തിയ നാട്ടുകാര്‍ നടത്തിയ പരിശോധനയിലാണ് കിണറ്റിനുള്ളില്‍ നിന്നും കുട്ടിയെ കണ്ടെടുത്തത്.

അപ്പോഴേക്കും കുട്ടി മരിച്ചിരുന്നു.

  ബെംഗളൂരു ഇനി 'ഭൂമിയുടെ അടിയിലൂടെ' പറക്കും; നഗരത്തിലെ ആദ്യ അത്ഭുത തുരങ്കപാത നിർമാണത്തിന് ഇന്ന് തുടക്കം

നാട്ടുകാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് സ്ഥലത്തെത്തിയ പോലീസ് സ്‌നേഹയുടെ അറസ്റ്റ് രേഖപ്പെടുത്തി.

കൊലപാതകത്തിന് കൂട്ടു നിന്നതിന് സ്‌നേഹയുടെ സഹോദരി കോകിലയേയും അറസ്റ്റ് ചെയ്തിട്ടുണ്ട്.

സംഭവത്തില്‍ പോലീസ് വിശദമായ അന്വേഷണം നടത്തിവരികയാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഞങ്ങളെ തൊടാൻ എളുപ്പമാണ്, വഴിയരികിൽ പാർക്ക് ചെയ്യുന്ന കാറുകൾ മാറ്റാൻ ധൈര്യമുണ്ടോ? ബെംഗളൂരു നഗരസഭയെ വെല്ലുവിളിച്ച് തെരുവ് കച്ചവടക്കാർ
[masterslider id="10"]

Related posts