രാത്രിയിൽ നടിമാരുടെ വാതിലിൽ മുട്ടിയത് സിനിമാക്കാർ അല്ല, രാഷ്ട്രീയക്കാരാണെന്ന് നടൻ ബാല 

രാത്രിയില്‍ നടിമാരുടെ വാതിലില്‍ മുട്ടിയത് സിനിമാക്കാരല്ല, രാഷ്ട്രീയക്കാരാണെന്ന് നടന്‍ ബാല. സിനിമയില്‍ പവര്‍ ടീം ഉള്ളതായി അറിയില്ലെന്നും ഹേമാ കമ്മിറ്റി റിപ്പോര്‍ട്ടില്‍ പറയുന്ന ആരോപണങ്ങള്‍ ഗുരുതരമാണെന്നും അതില്‍ കേസെടുക്കണമെന്നും നടന്‍ ബാല പറഞ്ഞു. തെറ്റ് ചെയ്തത് പ്രധാനമന്ത്രി ആണെങ്കിലും ശിക്ഷിക്കപ്പെടണം. ദേശീയ അവാര്‍ഡ് വാങ്ങുന്ന താരങ്ങള്‍ വരെ പ്രശ്‌നങ്ങള്‍ ഉണ്ടാക്കിയിട്ടുണ്ട്. താന്‍ നാല് വര്‍ഷമായി ഒരു കേസും കൊണ്ട് നടക്കുകയാണ്. ഇതുവരെ ഒന്നും സംഭവിച്ചിട്ടില്ലെന്നും നടന്‍ ബാല പറഞ്ഞു. പവര്‍ ഗ്രൂപ്പ് ഉണ്ടോ ഇല്ലയോ എന്ന് തനിക്കറിയില്ലെന്നും പക്ഷേ ഒരു നടന്‍ വിചാരിച്ചാല്‍ വേറൊരു…

Read More

നിർബന്ധിച്ച് മതം മാറ്റാൻ ശ്രമം; പ്രതിയുടെ ജാമ്യാപേക്ഷ കോടതി തള്ളി 

ബെംഗളുരു: യുവതിയെ തടവിലാക്കി പീഡിപ്പിക്കുകയും മതം മാറാൻ നിർബന്ധിക്കുകയും ചെയ്ത യുവാവിന്റെ ജാമ്യാപേക്ഷ തള്ളി കർണാടക ഹൈക്കോടതി . ജോലി വാഗ്ദാനം ചെയ്താണ് യുവാവ് വിവാഹിതയായ സ്ത്രീയുമായി അടുത്തത്. പിന്നീട് യുവതിയെ ബെലഗാവിയിലേക്ക് കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിക്കുകയും മതം മാറാൻ നിർബന്ധിക്കുകയും ചെയ്തു. മുറിയില്‍ പൂട്ടിയിട്ട് ക്രൂരമായി മർദ്ദിച്ചതായും യുവതി വ്യക്തമാക്കിയിരുന്നു. യുവാവിന്റെ കണ്ണ് വെട്ടിച്ച്‌ രക്ഷപെട്ട യുവതി പോലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കി. അറസ്റ്റിലായ യുവാവ് കീഴ്‌ക്കോടതിയില്‍ സമർപ്പിച്ച ഹർജി തള്ളിയതിനെ തുടർന്നാണ് ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിച്ചത്. കുടുംബം മുന്നോട്ട് കൊണ്ടുപോകുന്ന കർഷകനാണ്…

Read More

കൊല്ലപ്പെട്ട ദലിത് നേതാവിന്റെ മകനെ കൊലപ്പെടുത്താൻ ശ്രമം; 4 പേർ അറസ്റ്റിൽ

ബെംഗളൂരു: തുമകൂരു ഗുബ്ബിയില്‍ കൊല്ലപ്പെട്ട ദലിത് നേതാവിന്റെ മകനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസില്‍ നാലുപേർ അറസ്റ്റില്‍. ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന മനോജിനെ (29) കൊലപ്പെടുത്താൻ ശ്രമിച്ചതിന് ശ്രീനിവാസ് എന്ന ഡല്‍ഹി സീന, നാഗരാജു, ദുശ്യന്ത്, ദർശൻ എന്നിവരാണ് അറസ്റ്റിലായത്. ബുധനാഴ്ചയാണ് കേസിനാസ്പദമായ സംഭവം. ബൈക്കില്‍ സഞ്ചരിക്കുന്നതിനിടെ മനോജിനെ എസ്.യു.വിയിലെത്തിയ അക്രമികള്‍ ഇടിച്ചുവീഴ്ത്തി കൊല്ലാൻ ശ്രമിക്കുകയായിരുന്നു. മനോജിന്റെ പിതാവ് നരസിംഹമൂർത്തി എന്ന കുറിമൂർത്തി ദലിത് സംഘർഷ് സമിതി നേതാവായിരുന്നു. രണ്ടു വർഷം മുമ്പ് സാമ്പത്തിക തർക്കത്തെ തുടർന്ന് ഗുബ്ബി ബി.എച്ച്‌ റോഡില്‍വെച്ച്‌ പട്ടാപ്പകല്‍ അക്രമികള്‍ ഇയാളെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.…

Read More

നടി പായല്‍ മുഖർജിക്കെതിരെ ആക്രമണം; കാർ അടിച്ചു തകർത്തു 

കൊല്‍ക്കത്ത: ബംഗാളില്‍ നഗരമധ്യത്തില്‍ രാത്രി നടിക്കുനേരെ ആക്രമണം. ബംഗാളി നടി പായല്‍ മുഖർജിയെ കാർ തടഞ്ഞുനിർത്തി ആക്രമിച്ചതായാണു പരാതി. വനിതാ ഡോക്ടർ പീഡനത്തിനിരയായി കൊല്ലപ്പെട്ടതിന്റെ പ്രതിഷേധം നടക്കുന്നതിനിടെയാണ് പുതിയ സംഭവം അരങ്ങേറിയത്. രാത്രി സതേണ്‍ അവന്യു റോഡിലൂടെ കാറോടിച്ചു പോകുമ്പോള്‍ ബൈക്ക് കുറുകെ നിർത്തിയശേഷം ഒരാള്‍ ആക്രമിക്കുകയായിരുന്നു. നടിയോട് കാറില്‍ നിന്നു പുറത്തിറങ്ങാനാവശ്യപ്പെട്ടെങ്കിലും ഇറങ്ങിയില്ല. തുടർന്ന് കല്ലെടുത്ത് ഡ്രൈവിങ് സീറ്റിന്റെ വശത്തുള്ള ചില്ല് ഇടിച്ചു തകർക്കുകയായിരുന്നു. ചില്ലുകൊണ്ട് താരത്തിന്റെ കയ്യില്‍ മുറിവേറ്റു. സംഭവം നടക്കുമ്പോള്‍ ഇതിന്റെ ദൃശ്യങ്ങള്‍ പായല്‍ ലൈവായി സോഷ്യല്‍ മീഡിയയിലൂടെ പുറത്തുവിടുന്നുണ്ടായിരുന്നു.…

Read More

ഓടുന്ന ബസിൽ നിന്നും വീണ് വിദ്യാർത്ഥി മരിച്ച സംഭവത്തിൽ വിദ്യാർത്ഥികളുടെ പ്രതിഷേധം 

ബെംഗളൂരു: കാർക്കള നിറ്റെയില്‍ സ്വകാര്യ കോളജ് വിദ്യാർഥി ഓടുന്ന ബസില്‍ നിന്ന് വീണ് മരിച്ച സംഭവത്തില്‍ വെള്ളിയാഴ്ച വിദ്യാർഥികള്‍ പ്രതിഷേധിച്ചു. കാർക്കളയില്‍ നിന്ന് മംഗളൂരുവിലേക്ക് വരുകയായിരുന്ന ബി.എസ് സി രണ്ടാം വർഷ വിദ്യാർഥി എ. ജനിത് ഷെട്ടിയാണ് (19) വ്യാഴാഴ്ച മരിച്ചത്. ബസ് ജീവനക്കാരുടെ അശ്രദ്ധയാണ് അപകടകാരണമെന്ന് പ്രതിഷേധക്കാർ പറഞ്ഞു. ഗതാഗത അധികൃതരും പോലീസും സ്വകാര്യ ബസുകളുടെ നിയമ ലംഘനങ്ങള്‍ക്കെതിരെ നടപടി സ്വീകരിക്കുന്നില്ല. ആവശ്യത്തിന് ബസുകള്‍ അനുവദിക്കാത്തതിനാല്‍ തൂങ്ങിപ്പിടിച്ച്‌ യാത്ര ചെയ്യേണ്ട അവസ്ഥയുണ്ടാവുന്നതായും പറഞ്ഞു.

Read More

ബെംഗളൂരു- മൂന്നാർ സ്ലീപർ ബസ് സ്ഥിരമാക്കാൻ തയ്യാറെടുത്ത് സംസ്ഥാനം 

ബെംഗളൂരു: ബെംഗളുരുവില്‍ നിന്നും വാരാന്ത്യ യാത്രകള്‍ നീണ്ട യാത്രയാക്കുന്നുണ്ടെങ്കില്‍ പറ്റിയ സ്ഥലങ്ങളിലൊന്നാണ് മൂന്നാർ. സഞ്ചാരികള്‍ക്ക് ആവേശം നല്കി ബെംഗളൂരുവില്‍ നിന്ന് മൂന്നാറിലേക്കുള്ള വാരാന്ത്യ സ്പെഷല്‍ സർവീസ് സ്ഥിരമാക്കാൻ ആലോചിക്കുകയാണ് കർണാടക ആർടിസി. ഇതോടെ ഏതു ദിവസം വേണമെങ്കിലും മൂന്നാറിലേക്ക് ടിക്കറ്റ് എടുക്കാം. വാരാന്ത്യങ്ങളില്‍ യാത്ര ചെയ്യുന്നവർക്കായി കർണ്ണാടക ആർടിസി ബെംഗളുരുവില്‍ നിന്നു വെള്ളിയാഴ്ചകളിലും തിരികെ മൂന്നാറില്‍ നിന്നു ഞായറാഴ്ചകളിലും നോണ്‍ എസി സ്ലീപ്പർ ബസ് സര്‍വീസ് നടത്തുന്നുണ്ട്. ഉത്സവ സീസണുകളില്‍ മാത്രം സർവീസ് നടത്തിയിരുന്ന ഈ ബസ് സാധാരണക്കാരായ യാത്രക്കാർക്ക് ആശ്വസമായി സ്ഥിരം സർവീസ്…

Read More

യുവാവ് ഭാര്യയെ തലക്കടിച്ച് കൊന്നു 

ബെംഗളൂരു: ഒമ്പതു മാസം മുമ്പ് വിവാഹം ചെയ്ത യുവതിയെ ഭർത്താവ് തലക്കടിച്ച്‌ കൊന്നു. ബ്രഹ്മാവർ കാർക്കഡ സലിഗ്രാമയില്‍ വെള്ളിയാഴ്ചയുണ്ടായ സംഭവത്തില്‍ സസ്തന ഗുഡ്മിയിലെ ശ്യാം ഉപാദ്യായയുടെ മകൻ കിരണ്‍ ഉപാദ്യായയുടെ (30) ഭാര്യ ജയശ്രീയാണ് (28) കൊല്ലപ്പെട്ടത്. മൂന്ന് മാസമായി വാടക വീട്ടില്‍ താമസിക്കുന്ന ഇരുവരും തമ്മില്‍ വഴക്കുണ്ടായതായി അയല്‍വാസികള്‍ പോലീസിനോട് പറഞ്ഞു. വഴക്കിനിടയിലാണ് കൊലപാതകം നടന്നത്. മൃതദേഹം അജർക്കാടിലെ ജില്ല ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

Read More

ഫ്രഞ്ച് ഫ്രൈസ് കഴിക്കാൻ അനുവദിച്ചില്ല; ഭർത്താവിനെതിരെ ഭാര്യ നൽകിയ പരാതിക്ക് സ്റ്റേ 

ബെംഗളൂരു: ഫ്രഞ്ച് ഫ്രൈസ് കഴിക്കാൻ അനുവദിക്കാതിരുന്നതിന് ഭർത്താവിനെതിരെ ഭാര്യ നല്‍കിയ കേസിന് കർണാടക ഹൈക്കോടതി സ്റ്റേ. കുട്ടി ജനിച്ചതിന് ശേഷം ഭാര്യയെ ഫ്രഞ്ച് ഫ്രൈയും ചോറും മാംസവും കഴിക്കാൻ ഭർത്താവ് അനുവദിച്ചില്ല എന്നാണ് പരാതിയില്‍ പറയുന്നത്. ഭർത്താവിനും മാതാപിതാക്കള്‍ക്കുമെതിരെ യുവതി കേസ് കൊടുത്തിരുന്നു. ഭാര്യ നല്‍കിയ കേസില്‍ ഇയാള്‍ക്കെതിരെ ചുമത്തിയ കുറ്റങ്ങള്‍ തീർത്തും നിസ്സാരമാണെന്ന് നിരീക്ഷിച്ചാണ് കോടതി അന്വേഷണം സ്റ്റേ ചെയ്തത്. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ സെക്ഷൻ 498എ (ക്രൂരത) പ്രകാരമാണ് ഇയാള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. അന്വേഷണവുമായി സഹകരിക്കാമെന്ന് കോടതിയില്‍ ഉറപ്പ് നല്‍കിയതിനെത്തുടർന്ന് ജോലിക്കായി യു.എസിലേക്ക്…

Read More

ദക്ഷിണേന്ത്യയിലെ ഏറ്റവും ഉയരംകൂടിയ സ്‌കൈഡെക്ക് ബെംഗളൂരുവിൽ

ബെംഗളൂരു : ദക്ഷിണേന്ത്യയിലെ ഏറ്റവും ഉയരംകൂടിയ സ്‌കൈഡെക്ക് ബെംഗളൂരുവിൽ വരുന്നു. 250 മീറ്റർ ഉയരമുള്ള ടവർ ബെംഗളൂരുവിന്റെ 360 ഡിഗ്രി കാഴ്ച ലഭ്യമാക്കും. 500 കോടിരൂപ ചെലവിട്ടാണ് നിർമിക്കുന്നത്. നിലവിൽ ബെംഗളൂരുവിലെ ഏറ്റവും ഉയരമേറിയ കെട്ടിടമായ സി.എൻ.ടി.സി. പ്രസിഡൻഷ്യൽ ടവറിന് 160 മീറ്ററാണ് ഉയരം. നഗര പ്രാന്തപ്രദേശത്ത് നൈസ് റോഡിലാകും ടവർ നിർമിക്കുക. സഞ്ചാരികൾക്ക് ലോകോത്തരനിലവാരമുള്ള സൗകര്യങ്ങൾ ഇവിടെ ഒരുക്കും. സഞ്ചാരികളുടെ സൗകര്യത്തിനായി മെട്രോ റെയിലുമായി ബന്ധിപ്പിക്കാനും പദ്ധതിയുണ്ട്. ആദ്യം ടവർ നഗരത്തിനകത്ത് നിർമിക്കാനായിരുന്നു സർക്കാർ ലക്ഷ്യമിട്ടിരുന്നത്. എന്നാൽ, 25 ഏക്കർ സ്ഥലം കണ്ടെത്താനുള്ള…

Read More

ബെഡ് റൂമിൽ വിളിച്ച് വരുത്തി മോശമായി പെരുമാറി; സംവിധായകൻ രഞ്ജിത്തിനെതിരെ നടി

സംവിധായകൻ രഞ്ജിത് മോശമായി പെരുമാറിയെന്ന ആരോപണവുമായി ബംഗാളി നടി ശ്രീലേഖ മിത്ര. പാലേരി മാണിക്യം സിനിമയുടെ ഷൂട്ടിങ്ങിനായി എത്തിയപ്പോഴാണ് മോശം പെരുമാറ്റം ഉണ്ടായതെന്നും ശ്രീലേഖ മിത്ര പറഞ്ഞു. അകലെ സിനിമ കണ്ടാണ് തന്നെ പാലേരി മാണിക്യത്തിലേക്ക് വിളിച്ചത്. കേരളത്തിൽ രാവിലെയെത്തിയ താൻ രഞ്ജിതുമായി കൂടിക്കാഴ്ച നടത്തി. സിനിമയുമായി ബന്ധപ്പെട്ട കാര്യങ്ങൾ രഞ്ജിത് അറിയിക്കുകയും ചെയ്തു. എന്നാൽ, രാത്രി സിനിമയുടെ അണിയറ പ്രവർത്തകർ ഹോട്ടലിൽ വെച്ച് ഒത്തുകൂടിയിരുന്നു. ഇതിനിടെ ബെഡ് റൂമിലേക്ക് തന്നെ വിളിച്ചുവരുത്തി രഞ്ജിത് മോശമായി സ്പർശിക്കുകയായിരുന്നുവെന്നാണ് ശ്രീലേഖ മിത്ര വെളിപ്പെടുത്തിയത്. ഒരു രാത്രി…

Read More