ഓടുന്ന ബസിൽ നിന്നും വീണ് വിദ്യാർത്ഥി മരിച്ച സംഭവത്തിൽ വിദ്യാർത്ഥികളുടെ പ്രതിഷേധം 

ബെംഗളൂരു: കാർക്കള നിറ്റെയില്‍ സ്വകാര്യ കോളജ് വിദ്യാർഥി ഓടുന്ന ബസില്‍ നിന്ന് വീണ് മരിച്ച സംഭവത്തില്‍ വെള്ളിയാഴ്ച വിദ്യാർഥികള്‍ പ്രതിഷേധിച്ചു.

കാർക്കളയില്‍ നിന്ന് മംഗളൂരുവിലേക്ക് വരുകയായിരുന്ന ബി.എസ് സി രണ്ടാം വർഷ വിദ്യാർഥി എ. ജനിത് ഷെട്ടിയാണ് (19) വ്യാഴാഴ്ച മരിച്ചത്.

  കനത്ത മഴയിൽ ബെംഗളൂരുവിൽ മരങ്ങൾ കടപുഴകി, റോഡുകളിൽ വെള്ളക്കെട്ടും കടുത്ത ഗതാഗതക്കുരുക്കും

ബസ് ജീവനക്കാരുടെ അശ്രദ്ധയാണ് അപകടകാരണമെന്ന് പ്രതിഷേധക്കാർ പറഞ്ഞു.

ഗതാഗത അധികൃതരും പോലീസും സ്വകാര്യ ബസുകളുടെ നിയമ ലംഘനങ്ങള്‍ക്കെതിരെ നടപടി സ്വീകരിക്കുന്നില്ല.

ആവശ്യത്തിന് ബസുകള്‍ അനുവദിക്കാത്തതിനാല്‍ തൂങ്ങിപ്പിടിച്ച്‌ യാത്ര ചെയ്യേണ്ട അവസ്ഥയുണ്ടാവുന്നതായും പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മെട്രോ ഗ്രീൻ ലൈൻ യാത്രക്കാർക്ക് സന്തോഷവാർത്ത: ഓഗസ്റ്റ് മുതൽ മൂന്ന് പുതിയ ട്രെയിനുകൾ കൂടി സർവീസ് ആരംഭിക്കും
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts